Current Date

Search
Close this search box.
Search
Close this search box.

ജുനൈദ് ജംഷാദ്: സംഗീത ലോകത്തു നിന്നും ഇസ്‌ലാമിന്റെ തണലിലേക്കെത്തിയ നക്ഷത്രം

junaid.jpg

‘ഇസ്‌ലാമിലേക്ക് വരുന്നതിന് മുന്‍പ് എന്റെ ഏറ്റവും വലിയ ആഗ്രഹം ലോകത്തെ അറിയപ്പെടുന്ന ഒരു സംഗീതജ്ഞനാവുക എന്നതായിരുന്നു. ഈ പാതയിലേക്ക് കടന്നു വന്നതിനു ശേഷം ഞാന്‍ പലരോടും ചോദിച്ചു. ഈ പാതയിലെ ഏറ്റവും ഉല്‍കൃഷ്ടന്‍ ആരാണെന്ന്. എല്ലാവരും ഒരേ സ്വരത്തില്‍ മറുപടി പറഞ്ഞു. പ്രവാചകന്‍ മുഹമ്മദ് നബി (സ.അ). അന്നു തന്നെ ഞാന്‍ പ്രവാചകന്‍ മുഹമ്മദിന്റെ ഗുണങ്ങള്‍ പഠിക്കാന്‍ തുടങ്ങി’ – ജുനൈദ് ജംഷാദ്.

സംഗീത ലോകത്ത് അഭിരമിക്കുന്നതിനിടെ ഇസ്‌ലാമിന്റെ വെളിച്ചത്തിലേക്ക് സ്വയം സന്നദ്ധനായി കടന്നു വന്ന് അകാലത്തില്‍ ഈ ലോകത്തോടു വിട പറഞ്ഞ ജുനൈദ് ജംഷാദിന്റെ  വാക്കുകളാണിത്.

പാകിസ്താനിലെ ചിത്രാള്‍ സ്വദേശിയായ ജുനൈദ് ഇസ്‌ലാമിന്റെ പാതയില്‍ നിര്‍ലോഭമായ സേവനങ്ങള്‍ ചെയ്തു വരുന്നതിനിടെയായിരുന്നു കഴിഞ്ഞ വര്‍ഷം വിമാനാപകടത്തില്‍ മരണപ്പെടുന്നത്.

സംഗീത ലോകത്തു നിന്നും ഇസ്‌ലാമിനെക്കുറിച്ച് പഠിച്ച് മനസ്സിലാക്കിയതിനു ശേഷമാണ് ജുനൈദ് സത്യമാര്‍ഗത്തില്‍ അണിചേരുന്നത്. അറിയപ്പെട്ട പാട്ടുകാരനായിരുന്ന ജുനൈദ് ഇസ്‌ലാമിന്റെ പാതയിലേക്ക് വന്നതോടെ പിന്നെ ദഅ്‌വത്തുമായി മുന്നോട്ടു പോകുകയായിരുന്നു. അദ്ദേഹത്തിന്റെ പ്രബോധനം വളരെ പ്രശസ്തമായിരുന്നു. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണം നമ്മുടെ ജീവിത ലക്ഷ്യത്തെക്കുറിച്ചും ഈ ലോകത്തെ നമ്മുടെ പ്രവൃത്തികളെക്കുറിച്ചും ചിന്തിപ്പിക്കുന്നുണ്ട്.

സംഗീത ലോകം വിട്ടതോടെ ജുനൈദ് ജംഷാദ് പിന്നീട് തന്റെ ജീവിതം ഇസ്‌ലാമിന്റെ വെളിച്ചം മറ്റുള്ളവരിലേക്ക് എത്തിക്കാനായി ലോകം മുഴുന്‍ സഞ്ചരിക്കുകയായിരുന്നു. ആത്മീയ ജീവിതത്തില്‍ ദൈവകൃപ തേടിയുള്ള യാത്രക്കിടെയായിരുന്നു അദ്ദേഹത്തിന്റെ മരണവും.

ഇസ്‌ലാമാബാദിലെ എന്റെ കോളജില്‍ നടന്ന ഒരു സംഗീത പരിപാടിക്കിടെയാണ് ഞാന്‍ ആദ്യമായി ജുനൈദിനെ കാണുന്നത്. അദ്ദേഹത്തിന്റെ സംഗീതത്തില്‍ ആകൃഷ്ടയായ ഞാന്‍ പിന്നീട് അദ്ദേഹത്തിന്റെ പുതിയ ഗാനങ്ങളും ആല്‍ബങ്ങളുമെല്ലാം പിന്തുടരാന്‍ തുടങ്ങി. വിവാഹ ശേഷം യു.എസിലായിരുന്നു ഞാന്‍. എന്റെ ഭര്‍ത്താവും കുട്ടികളും പിന്നീട് പാട്ടുകള്‍ കേട്ട് അദ്ദേഹത്തിന്റെ ആരാധകരായി മാറി. ഒരിക്കല്‍ എന്റെ ഭര്‍ത്താവ് എനിക്കായി ഒരു സര്‍പ്രൈസ് അതിഥിയെ ക്ഷണിച്ചിട്ടുണ്ടെന്ന് പറഞ്ഞു എന്നെ ഞെട്ടിച്ചു. അന്നു ജുനൈദ് ജംഷാദിന്റെ രൂപത്തിലും വേഷത്തലും വലിയ മാറ്റമായിരുന്നു എനിക്കു കാണാന്‍ കഴിഞ്ഞത്.

2004ലാണ് ജുനൈദ് സംഗീത മേഖലയില്‍ നിന്നും ആത്മീയ ജീവിതത്തിലേക്ക് വഴി മാറുന്നത്. ഇന്ത്യ-പാക് മീഡിയകളില്‍ ഇതു വലിയ വാര്‍ത്തയായിരുന്നു. പിന്നീട് അദ്ദേഹം സംഗീത ഉപകരണങ്ങള്‍ ഒഴിവാക്കിയുള്ള ഗാനങ്ങള്‍ (നഷീദ്) പാടാന്‍ തുടങ്ങി. ഈ നഷീദുകളും പിന്നീട് ജനപ്രിയമായി മാറി. തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹം ഇത്തരം സംഗീത പരിപാടിയും ഇസ്‌ലാമിനെ പരിജയപ്പെടുത്തുന്ന പ്രഭാഷണ പരപാടികളും നടത്തി. അതിലൂടെയെല്ലാം നിരവധി പേരാണ് ഇസ്‌ലാമിന്റെ വെളിച്ചത്തിലേക്ക് കടന്നു വന്നത്.

തന്റെ തിളങ്ങിനില്‍ക്കുന്ന കരിയര്‍ മാറ്റി വച്ചാണ് ജുനൈദ് അല്ലാഹുവിന്റെ ദീന്‍ പരിചയപ്പെടുത്താന്‍ ഇറങ്ങിത്തിരിച്ചത്. ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വം തന്നെയായിരുന്നു ജുനൈദിനെ വ്യത്യസ്തനാക്കിയത്.
അമേരിക്കയില്‍ നിരവധി തവണ സംഗീത പരിപാടികള്‍ അവതരിപ്പിക്കാനെത്തിയ അദ്ദേഹത്തില്‍ നിരവധി പേരാണ് ആകൃഷ്ടരായത്. ജുനൈദിന്റെ മരണം അദ്ദേഹത്തിന്റെ കുടുംബത്തിന് മാത്രമല്ല, ആഗോള മുസ്‌ലിംകള്‍ക്കും നികത്താനാവാത്ത നഷ്ടമാണ്.

 

Related Articles