Current Date

Search
Close this search box.
Search
Close this search box.

ജലദാനം മഹാദാനം

water44-tap.jpg

عَنْ سَعْدِ بْنِ عُبَادَةَ، قَالَ: قُلْتُ: يَا رَسُولَ اللَّهِ، إِنَّ أُمِّي مَاتَتْ أَفَأَتَصَدَّقُ عَنْهَا؟ قَالَ: «نَعَمْ»، قُلْتُ: فَأَيُّ الصَّدَقَةِ أَفْضَلُ؟ قَالَ: «سَقْيُ الْمَاءِ

സഅ്ദുബ്‌നു ഉബാദയില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു; ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, എന്റെ മാതാവ് മരണപ്പെട്ടിട്ടുണ്ട്. അവര്‍ക്ക് വേണ്ടി ഞാന്‍ ധര്‍മം ചെയ്യട്ടെയോ? നബി(സ) പറഞ്ഞു: അതെ. ഞാന്‍ ചോദിച്ചു: ഏത് സ്വദഖയാണ് കൂടുതല്‍ ശ്രേഷ്ഠകരം? നബി(സ) പറഞ്ഞു: വെള്ളം കുടിപ്പിക്കല്‍. (അഹ്മദ്, നസാഈ)

അല്ലാഹുവിന്റെ അമൂല്യ വരദാനമാണ് ജലം. ജീവന്റെ അടിസ്ഥാനഘടകവും (അല്‍അമ്പിയാഅ്: 30, അല്‍ഫുര്‍ഖാന്‍: 54)) ജീവന്‍ നിലനില്‍പ്പിനുള്ള ആധാരങ്ങളിലൊന്നുമാണത്. വെള്ളം അല്ലാഹുവിന്റെ അനുഗ്രമാണെന്നും അത് വറ്റിപ്പോയാല്‍ മറ്റൊരാള്‍ക്കും തെളിനീര് പകരം കൊണ്ടുവരാന്‍ കഴിയില്ലെന്നും ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു (അല്‍അഅ്‌റാഫ്: 57, അന്നൂര്‍: 43, അസ്സജ്ദ: 27, അല്‍മുല്‍ക്ക്: 30, അല്‍വാഖിഅ: 68- 70)

വെള്ളം ദാനം ചെയ്യുന്നതിന്റെ മഹത്വമാണ് മുകളിലുദ്ധരിക്കപ്പെട്ട ഹദീസ് വ്യക്തമാക്കുന്നത്. പലയിടങ്ങളിലും കുടിവെള്ളത്തിന് പോലും ജനങ്ങള്‍ വല്ലാത്ത പ്രയാസം അനുഭവിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണല്ലോ നാം ജീവിക്കുന്നത്. വ്യക്തിപരമായും സംഘടിതമായും അത്തരം ആളുകള്‍ക്ക് വെള്ളം ലഭ്യമാക്കാന്‍ പരിശ്രമിക്കുന്ന അനേകം ആളുകളുണ്ട്. അവര്‍ക്കൊക്കെ ഏറെ സന്തോഷവും പ്രതീക്ഷയും നല്‍കുന്ന ഒരു ഹദീസാണിത്. സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ സഹായിക്കുന്ന കര്‍മങ്ങള്‍ പഠിപ്പിച്ചു താന്‍ ആവശ്യപ്പെട്ട ഒരാളോട് നബി(സ) നിര്‍ദേശിച്ച കര്‍മങ്ങളിലൊന്ന് ദാഹിച്ചവന് വെള്ളം നല്‍കുക എന്നായിരുന്നു.(1)

മനുഷ്യര്‍ക്ക് മാത്രമല്ല, ഇതര ജീവജാലങ്ങള്‍ക്ക് വെള്ളം നല്‍കുന്നതും മഹത്തായ പുണ്യകര്‍മമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ദാഹിച്ചു വലഞ്ഞ നായക്ക് വെള്ളം നല്‍കിയ ആളുടെ പാപങ്ങള്‍ അല്ലാഹു പൊറുത്തുകൊടുത്തത് പ്രവാചകന്‍ വിവരിക്കുന്നു. വഴിയോരത്ത് മനുഷ്യര്‍ക്കായി കുടിവെള്ളം സജ്ജീകരിക്കുന്നതും പക്ഷിമൃഗാദികള്‍ക്കായി പാത്രത്തില്‍ വെള്ളം വെച്ചുകൊടുക്കുന്നതുമെല്ലാം പാരത്രികലോകത്ത് വമ്പിച്ച പ്രതിഫലം നേടിത്തരുമെന്ന് മാത്രമല്ല, രോഗമുക്തി ലഭിക്കാന്‍ സഹായകമാവുമെന്നും പണ്ഡിതന്മാര്‍ പഠിപ്പിക്കുന്നു. അബ്ദുല്ലാഹിബ്‌നുല്‍ മുബാറകിനോട് ഒരാള്‍ പറഞ്ഞു: ഏഴ് വര്‍ഷത്തോളമായി എന്റെ കാലില്‍ ഒരു മുറിവ് പറ്റിയിട്ട്. പല ചികില്‍സകളും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. അന്നേരം അദ്ദേഹം പറഞ്ഞു: ജനങ്ങള്‍ക്ക് വെള്ളം ആവശ്യമുള്ള ഏതെങ്കിലും പ്രദേശത്ത് പോയി ഒരു കിണര്‍ കുഴിക്കുക. അവിടെ ഒരു അരുവി ഒഴുകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അയാള്‍ അപ്രകാരം ചെയ്തതോടെ അല്ലാഹു അയാള്‍ക്ക് രോഗശമനം നല്‍കി.(2)
ഇമാം ഹാകിമിന്റെ മുഖത്ത് ഒരു മുറിവുണ്ടായി. ഒരു വര്‍ഷത്തോളം അത് തുടര്‍ന്നു. അങ്ങനെ അദ്ദേഹം തന്റെ വീടിന്റെ മുന്‍ഭാഗത്ത് ജനങ്ങള്‍ക്ക് കുടിവെള്ളസൗകര്യമൊരുക്കി. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തിന്റെ അസുഖം ഭേദമായി. സ്വദഖ കൊണ്ട് നിങ്ങളുടെ രോഗികളെ ചികില്‍സിക്കുക എന്ന നബി വചനത്തിന്റെ പ്രായോഗിക രൂപമായിരുന്നു ഇത്.(3)

ആരെങ്കിലും ഒരു കിണര്‍ കുഴിക്കുകയും അതില്‍ നിന്ന് ജിന്നോ മനുഷ്യനോ പക്ഷിയോ വെള്ളം കുടിക്കുകയും ചെയ്താല്‍ അതിന്റെ പ്രതിഫലം പരലോകത്ത് അയാള്‍ക്ക് ലഭിക്കുമെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു.(4)

ഹാജിമാര്‍ക്ക് വെള്ളം കൊടുക്കുന്നത് ഒരു വലിയ പുണ്യകര്‍മമായി അറബികള്‍ മനസ്സിലാക്കിയിരുന്നു. ഖുര്‍ആന്‍ അക്കാര്യം സൂചിപ്പിക്കുന്നുണ്ട് (അത്തൗബ 19). ഗിഫാര്‍ ഗോത്രത്തിലെ റൂമ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ജലാശയം ഉസ്മാന്‍(റ) വിലകൊടുത്ത് വാങ്ങി പൊതുജനങ്ങള്‍ക്കായി വഖ്ഫ് ചെയ്ത സംഭവം പ്രസിദ്ധമാണല്ലോ.

നമ്മുടെ ആവശ്യത്തില്‍ കവിഞ്ഞുള്ള വെള്ളം ആവശ്യക്കാര്‍ക്ക് നിഷേധിക്കുന്ന രീതി ഇസ്‌ലാമികമല്ലെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു.(5)
ജലക്ഷാമം രൂക്ഷമാവുന്ന ഇക്കാലത്ത് മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കുമെല്ലാം വെള്ളം ലഭിക്കാനുള്ള സംവിധാനങ്ങള്‍ ചെയ്യുന്നത് എത്ര വലിയ പുണ്യകര്‍മമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.

……………
1.    عَنِ الْبَرَاءِ، قَالَ: جَاءَ أَعْرَابِيٌّ إِلَى رَسُولِ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَقَالَ: يَا رَسُولَ اللهِ عَلِّمْنِي عَمَلًا يُدْخِلُنِي الْجَنَّةَ. قَالَ: ” لَئِنْ كُنْتَ أَقَصَرْتَ الْخُطْبَةَ، لَقَدْ أَعْرَضْتَ الْمَسْأَلَةَ. أَعْتِقِ النَّسَمَةَ، وَفُكَّ الرَّقَبَةَ ” قَالَ: أَوَلَيْسَا وَاحِدًا؟ قَالَ: ” لَا عِتْقُ النَّسَمَةِ: أَنْ يَنْفَرِدَ بِعِتْقِهَا، وَفُكُّ الرَّقَبَةِ أَنْ يُعِينَ فِي ثَمَنِهَا، وَالْمِنْحَةُ الْوَكُوفُ – أَظُنُّهُ قَالَ: وَالْفَيْءُ عَلَى ذِي الرَّحِمِ الظَّالِمِ -، فَإِنْ لَمْ تُطِقْ ذَلِكَ، فَأَطْعِمِ الْجَائِعَ، وَاسْقِ الظَّمْآنَ، وَأْمُرْ بِالْمَعْرُوفِ، وَانْهَ عَنِ الْمُنْكَرِ، فَإِنْ لَمْ تُطِقْ ذَلِكَ، فَكُفَّ لِسَانَكَ إِلَّا مِنْ خَيْرٍ “
2.    أن رجلاً سأل عبد الله بن المبارك عن قرحة خرجت في ركبته منذ سبع سنين وقد عالجها بأنواع العلاج …. فقال له ابن المبارك :( اذهب واحفر بئراً في مكان يحتاج الناس فيه إلى الماء فإني أرجو أن تنبع هناك عين،  ففعل الرجل ذلك فشفاه الله تعالى (سير من أعلام النبلاء 8/407)
3.    وقال البيهقي في هذا المعنى حكاية شيخنا الحاكم أبي عبد الله  رحمه الله فإنه قرح وجهه وعالجه بأنواع المعالجة فلم يذهب وبقي فيه قريبا من سنة فسأل الأستاذ الإمام أبا عثمان الصابوني أن يدعو له في مجلسه يوم الجمعة فدعا له وأكثر الناس التأمين فلما كان يوم الجمعة الأخرى ألقت امرأة في المجلس رقعة بأنها عادت إلى بيتها واجتهدت في الدعاء للحاكم أبي عبد الله تلك الليلة فرأت في منامها رسول الله  صلى الله عليه وسلم  كأنه يقول لها قولي لأبي عبد الله يوسع الماء على المسلمين فجئت بالرقعة إلى الحاكم فأمر ةبسقاية بنيت على باب داره وحين فرغوا من بنائها أمر بصب الماء فيها وطرح الجمد في الماء وأخذ الناس في الشرب فما مر عليه أسبوع حتى ظهر الشفاء وزالت تلك القروح وعاد وجهه إلى أحسن ما كان وعاش بعد ذلك سنين. (صحيح الترغيب والترهيب 964)
4.    عَنْ جَابِرِ بْنِ عَبْدِ اللَّهِ، عَنْ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «مَنْ حَفَرَ مَاءً لَمْ يَشْرَبْ مِنْهُ كَبِدٌ حَرِيٌّ مِنْ جِنٍّ وَلَا إِنْسٍ وَلَا طَائِرٍ إِلَّا آجَرَهُ اللَّهُ يَوْمَ الْقِيَامَةِ (صحيح الترغيب والترهيب 963 ، صحيح ابن خزيمة 1292)
5.    عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ” ثَلَاثَةٌ لَا يُكَلِّمُهُمُ اللَّهُ، وَلَا يَنْظُرُ إِلَيْهِمْ يَوْمَ الْقِيَامَةِ، وَلَا يُزَكِّيهِمْ، وَلَهُمْ عَذَابٌ أَلِيمٌ: رَجُلٌ عَلَى فَضْلِ مَاءٍ بِالْفَلَاةِ، يَمْنَعُهُ مِنَ ابْنِ السَّبِيلِ، وَرَجُلٌ بَايَعَ رَجُلًا، بِسِلْعَةٍ بَعْدَ الْعَصْرِ، فَحَلَفَ بِاللَّهِ، لَأَخَذَهَا بِكَذَا وَكَذَا، فَصَدَّقَهُ، وَهُوَ عَلَى غَيْرِ ذَلِكَ، وَرَجُلٌ بَايَعَ إِمَامًا، لَا يُبَايِعُهُ، إِلَّا لِدُنْيَا، فَإِنْ أَعْطَاهُ مِنْهَا، وَفَى لَهُ، وَإِنْ لَمْ يُعْطِهِ مِنْهَا، لَمْ يَفِ لَهُ ” (صحيح مسلم).

Related Articles