Current Date

Search
Close this search box.
Search
Close this search box.

ഈസാർചരിത്രംസൃഷ്ടിക്കും

وَيُؤْثِرُونَ عَلَى أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ   -الحشر: 9

(തങ്ങള്‍ക്കു തന്നെ അത്യാവശ്യമുണ്ടെങ്കില്‍ പോലും അവര്‍ സ്വന്തത്തെക്കാള്‍ മറ്റുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നു.)

പരോപകാരകാംക്ഷ മറ്റുള്ളവർക്കു ക്ഷേമം ലഭിക്കാനായി നാം സ്വയമേ രൂപപ്പെടുത്തുന്ന മാനസികവികാസ ക്ഷമതയാണിത്.മിക്ക സമൂഹങ്ങളിലും സംസ്കാരങ്ങളിലും ഇതൊരു പരമ്പരാഗതമായ മൂല്യബോധവും പല പാരമ്പര്യ മതങ്ങളുടെയും മതേതരലോകവീക്ഷണത്തിന്റെയും ആന്തരിക കാതൽ ആയും إيثار സ്വീകരിക്കപ്പെട്ടു പോന്നിരുന്നു.
ആപൽ സൂചന വന്നാൽ ജീവികൾ ഒരുമയോടെ പ്രവർത്തിക്കും. മനുഷ്യനാണതിന് അപവാദം . പരക്ഷേമതൽപരത / ആൽട്രുയിസം എന്നാണ് ആ പങ്കുവെക്കലിന്റെ പേര്.

Also read: പകരംവെക്കുന്ന ഇബാദത്തുകൾ!

നാടും വീടും വെടിഞ്ഞെത്തിയ മുഹാജിറുകൾക്ക് മദീനത്തെ അൻസ്വാറുകൾക്ക് പകുത്തു നല്കിയ സ്നേഹത്തിന്റെ പര്യായമാണ് ഈസാർ . മദീനയിലെത്തിയ പ്രവാചകൻ അവിടെ സകല സൗകര്യവുമുള്ള AC പള്ളിയോ പാർട്ടി ഓഫിസോ പണിയുകയല്ല ആദ്യം ചെയ്തത്. നാട്ടുകാരേയും വിരുന്നുകാരേയും ഒന്നാക്കുന്ന ഇഖാഅ് (Brotherhood) എന്ന ഈസാറിന്റെ എല്ലാ കാലത്തേയും മികച്ച സ്മരണിക പണിതുയർത്തുകയായിരുന്നു.
وَالَّذِينَ تَبَوَّءُوا الدَّارَ وَالْإِيمَانَ مِن قَبْلِهِمْ يُحِبُّونَ …..59:9
എന്ന സൂക്തം അതാണ് ഇന്നും നമ്മോട് പറയുന്നത്. മുസ്ലിംകൾക്കും റോമക്കാർക്കും ഇടയിൽ നടന്ന യർമൂക് യുദ്ധത്തെ കുറിച്ച് കേട്ടിട്ടുണ്ടോ?ആ യുദ്ധം ഇന്നും തിളങ്ങി നിൽക്കുന്നത് ആ രണഭൂമിയിൽ ഉണ്ടായ സംഭവത്തിന്റെ പേരിലാണ്. ആരും കുടിക്കാതെ പോയ ഒരിറക്ക് വെള്ളമാണ് ആ യുദ്ധത്തെ അത്രമേൽ കളറാക്കുന്നത്. മരണത്തോട് മല്ലിട്ട യുദ്ധത്തിൽ മുറിവേറ്റ സൈനികന്റെ അടുത്തേക്ക് വെള്ളവുമായി ഓടിയെത്തിയ ആളോട് അപ്പുറത്ത് കിടക്കുന്ന ആൾക്ക് വെള്ളം കൊടുക്കാൻ ആംഗ്യം കാണിക്കുന്നു , അവിടെ ചെല്ലുമ്പോൾ അതിനപ്പുറത്തുള്ള ആൾക്ക് ആദ്യം കൊടുക്കാൻ പറയുന്നു, അവിടെ എത്തുമ്പോഴേക്കും അദ്ദേഹം സ്വർഗത്തിലേക്ക് യാത്രയായി. തിരിച്ചു ഇവിടെ വന്നപ്പോൾ നേരത്തെ വെള്ളവുമായി സമീപിച്ചവർ സ്വർഗത്തിലേക്ക് കുതിച്ചിരുന്നു. അന്ന് ആ രണഭൂമിയിലെ തോൽപാത്രത്തിൽ കിടന്ന് വിലപിച്ചു ആ ഒരിറക്ക് വെള്ളം. അങ്ങിനെ യർമൂക്ക് ഈസാറിന്റെ പ്രതീകമായി ചരിത്രത്തിൽ തിളങ്ങി നില്ക്കുന്നു.
طعام الاثنين كافي الثَّلاثة، وطعام الثَّلاثة كافي الأربع
രണ്ടാളുടെ ഭക്ഷണം മൂന്നാൾക്ക് പകുത്ത് നല്കുന്നതിന്റെ പേരാണ് പരക്ഷേമതൽപരത . മുമ്പ് അശ്അരികളിൽ മാത്രമല്ല ഇന്നും പ്രളയങ്ങളിലും മഹാമാരിക്കാലത്തും നമ്മുടെ സഹോദരന്മാർ ലോകത്തെ വിസ്മയിപ്പിക്കുന്ന രസതന്ത്രമാണത്.

Related Articles