Current Date

Search
Close this search box.
Search
Close this search box.

ഷോപ്പിങ്ങിന് അടിമകളാവരുത്

ഷോപ്പിങ് ജ്വരം എന്നത് ഇന്ന് പ്ലേഗ് പോലെയാണ് സമൂഹത്തില്‍ പടര്‍ന്നുപിടിക്കുന്നത്. ജനങ്ങളെല്ലാം അവരുടെ സംസ്‌കാരം ഷോപ്പിങ് മെഷീന്‍ എന്ന ജീവിത രീതിയിലേക്ക് മാറ്റിയിരിക്കുന്നു. അതിനാല്‍ തന്നെ പുതിയ മാളുകളും കച്ചവട കേന്ദ്രങ്ങളും ഓഫറുകളും തേടിയാണ് എല്ലാവരുടെയും യാത്ര.

ഇസ്ലാമിനു മുന്‍പ് ജാഹിലിയ്യ കാലത്ത് അറബികള്‍ വ്യത്യസ്ത ബിംബങ്ങളെയാണ് ആരാധിച്ചിരുന്നത്. അവരുടെ പിതാക്കളെയും പൂര്‍വികരെയും മഹത്വപ്പെടുത്തകയും ചെയ്യുമായിരുന്നു. അവരില്‍ നിന്നും പാരമ്പര്യമായി തുടര്‍ന്നു വന്നതായിരുന്നു ഈ സമ്പ്രദായം. ഇതു കൂടാതെ അക്കാലത്ത് വംശീയതയും,അതിലൈംഗികതയും,ജാതീയതയും നിലനിന്നിരുന്നു.

ഇവിടേക്കാണ് പ്രവാചകന്‍ മുഹമ്മദ് നബിയും ഖുര്‍ആനും അവതീര്‍ണ്ണമായത്. കേവലം ജാഹിലിയ്യ കാലത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതു മാത്രമായിരുന്നില്ല ഇവരുടെ നിയോഗ ലക്ഷ്യം, മറിച്ച് മനുഷ്യ വംശത്തിനുള്ള മാര്‍ഗനിര്‍ദേശം നല്‍കുകയും വഴികാട്ടുകയും ചെയ്യുക എന്നതായിരുന്നു.

ഇന്നത്തെ കാലത്ത് നാം ജാഹിലിയ കാലത്തിന്റെ പുതിയ വേര്‍ഷനാണ് കണ്ടു വരുന്നത്. സെലിബ്രിറ്റികളെ കേന്ദ്രീകരിച്ചാണ് ഇന്നത്തെ മുഴുവന്‍ ലൈഫ്‌സ്റ്റൈലുകളും. പരസ്യങ്ങളില്‍ സ്ത്രീകളെ ലൈംഗിക ഉത്പന്നങ്ങളായിട്ടാണ് കണക്കാക്കുന്നത്. ജാഹിലിയ്യ കാലത്ത് അവരെ ജീവനോടെ കുഴിച്ചിടുന്നതില്‍ നിന്ന് വ്യത്യസ്തമല്ല ഇതും. ഇതിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരം അന്നത്തെ കാലത്ത് ക്ഷേത്രങ്ങള്‍ക്കുള്ള സ്ഥാനം ഇന്ന് ഷോപ്പിങ് മാളുകള്‍ക്കാണ് നല്‍കുന്നത് എന്നതാണ്. എന്നാല്‍ മിക്ക ആളുകളും ഇതിലെ ഹലാല്‍,ഹറാം വശങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തുകയാണ് ചെയ്യുന്നത്.

പണം എങ്ങനെ ചിലവഴിക്കണം എന്നു സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശം നല്‍കിയ മതമാണ് ഇസ്ലാം. അതിന്റെ മര്യാദകള്‍ ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. തന്റെ സുഹൃത്തുക്കള്‍ക്കും അയല്‍വാസിക്കുമുള്ളതെല്ലാം തനിക്കും വേണമെന്ന് വാശി പിടിക്കുമ്പോഴും മാര്‍ക്കറ്റില്‍ ഇറങ്ങുന്നതെല്ലാം വാങ്ങിക്കൂട്ടണമെന്ന മാനസികാവസ്ഥയുള്ളപ്പോഴുമാണ് നാം ഷോപ്പിങ്ങിന്റെ അടിമകളാകുന്നത്. ഇതിനെ നിയന്ത്രിക്കാനും മുന്‍കരുതലെടുക്കാനുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

Related Articles