Current Date

Search
Close this search box.
Search
Close this search box.

ഖബർ ശിക്ഷക്ക് കാരണമാകുന്ന രണ്ട് തെറ്റുകൾ

عن عبد الله بن عباس رضي الله عنهما أن رسول الله صلى الله عليه وسلم مرّ على قبرين فقال: «إنهما يعذبان وما يعذبان في كبير، بلى إنه لكبير، أما أحدهما فكان لا يستتر من بوله، وأما الآخر فكان يمشي بين الناس بالنميمة»

അബ്ദുല്ലാഹി ബിന്‍ അബ്ബാസ്(റ)വിൽ നിന്ന് നിവേദനം: പ്രവാചകന്‍(സ) രണ്ട് ഖബ്‌റുകൾകരികിലൂടെ നടക്കുകയായിരുന്നു. അപ്പോൾ പ്രവാചകന്‍ പറഞ്ഞു: അവർ രണ്ടുപേരും ശിക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അവർ വലിയ കാര്യങ്ങൾക്കല്ല (ആളുകൾ നിസാരമായി കാണുന്ന കാര്യങ്ങൾക്കാണ്) ശിക്ഷിക്കപ്പെടുന്നത്. തീർച്ചയായും, അത് (അല്ലാഹുവിന്റെ അടുക്കൽ) വലിയ കാര്യം തന്നെയാണ്. ഒരുവൻ മൂത്രമൊഴിക്കുമ്പോൾ മറക്കുന്നില്ല (ആളുകൾ കാൺകെ മൂത്രമൊഴിക്കുക, മറ്റൊരു റിപ്പോർട്ട് പ്രകാരം മൂത്രമൊഴിച്ചാൽ വൃത്തിയാക്കുന്നില്ല എന്നും കാണാവുന്നതാണ്). മറ്റൊരുവൻ ജനങ്ങൾക്കിടയിൽ ഏഷണി പറഞ്ഞ് നടക്കുകയാണ്.

ഇമാം അദ്ദഹബി പറയുന്നു: ഈ രണ്ട് തെറ്റുകൾക്കുമുള്ള ശിക്ഷ ഈയൊരു സ്ഥലത്ത് പറഞ്ഞതിന്റെ ബന്ധം പണ്ഡിതർ വ്യക്തമാക്കുന്നു. ഒന്നാമത്തെ തെറ്റ് മൂത്രമൊഴിക്കുമ്പോൾ മറക്കാതിരിക്കുകയും, ശേഷം വൃത്തിയാക്കാതിരിക്കുകയും ചെയ്യുകയെന്നതാണെങ്കിൽ, രണ്ടാമത്തെ തെറ്റ് ജനങ്ങൾക്കിടയിൽ ഏഷണി-പരദൂഷണം പറഞ്ഞുനടക്കുകയാണ്.

അദ്ദേഹം പറയുന്നു: പ്രവാചകൻ(സ) പറഞ്ഞതുപോലെ, ഖബ്റെന്നത് പരലോക ഗേഹങ്ങളിലെ ആദ്യത്തെ ഗേഹമാണ്. ഈ രണ്ട് തെറ്റുകൾക്കിടയിലെ സാമ്യത; മനുഷ്യൻ ഖിയാമത്ത് നാളിൽ ആദ്യം വിചാരണ ചെയ്യപ്പെടുന്നത് നമസ്കാരത്തെ സംബന്ധിച്ചാണ്. നമസ്കാരത്തിലേക്ക് പ്രവേശനം സാധ്യമാകുന്നത് അശുദ്ധികളിൽ നിന്ന് ശുദ്ധമാകുന്നതിലൂടെയാണ്. ഇവിടെ, അശുദ്ധികളിൽ നിന്ന് ശുദ്ധിയാകുന്നില്ല. അപ്രകാരം ഖിയാമത്ത് നാളിൽ ജനങ്ങൾക്കിടിയിൽ തീർപ്പ് കൽപിക്കുന്ന ആദ്യത്തെ കാര്യം രക്തത്തെ (കൊല) സംബന്ധിച്ചാണ്. ഏഷണിയും പരദൂഷണവുമാണ് അധിക രക്തചൊരിച്ചലുകൾക്കും കാരണമാകുന്നത്. ആയതിനാൽ, ഈ രണ്ട് തെറ്റുകൾ മുഖേനയാണ്
നരകത്തിലെ പൊതുവായ ശിക്ഷയെന്ന് പറയാവുന്നതാണ്.

Also read: ഇസ് ലാം സംരക്ഷിക്കുന്ന മാതൃത്വം

മൂത്രമൊഴിച്ച ശേഷം വൃത്തിയാക്കാതിരിക്കുകയും, ജനങ്ങൾക്കിടയിൽ ഏഷണികൂട്ടി നടക്കുകയും ചെയ്തതാണ് ശിക്ഷക്ക് കാരണമായിട്ടുളളത്. എന്നാൽ, ചെയ്തവരെ സംബന്ധിച്ചിടത്തോളം അത് വലിയ തെറ്റായി തോന്നുന്നില്ലെന്നതാണ്. പണ്ഡിതന്മാർ പറയുന്നു: “وما يعذبان في كبير” –വലിയ കാര്യത്തിനല്ല അവർ ശിക്ഷിക്കപ്പടുന്നത്,  അത് ഒഴിവാക്കുകയെന്നത് അവർക്ക് വലിയ കാര്യമായി തോന്നിയിരുന്നില്ല. അവർ ഉദ്ദേശിക്കുകയാണെങ്കിൽ അത് ഒഴിവാക്കാൻ കഴിയുമായിരുന്നു.

പിന്നീട്, പ്രവാചകൻ(സ) കമ്പെടുത്ത് രണ്ട് കഷ്ണമാക്കി ഓരോ ഖബ്റിന് മുകളിലും കുഴിച്ചിട്ടു. പ്രവാചകൻ പറഞ്ഞു: അത് ഉണങ്ങാതിരിക്കുന്നിടത്തോളം അവർക്ക് ആശ്വാസമായേക്കാം.

അവലംബം: iumsonline.org
വിവ: അർശദ് കാരക്കാട്

Related Articles