Current Date

Search
Close this search box.
Search
Close this search box.

വിശ്വാസിയുടെ പ്രാർത്ഥന എങ്ങനെയായിരിക്കണം?

فللدعاء فضل عظيم، دل على ذلك قول رسول الله – صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: “أفضل العبادة الدعاء“.(الحاكم، وصححه).
وقوله – صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: “ليس شيء أكرم على الله تعالى من الدعاء“.(رواه أحمد وغيره، وحسنه الألباني).
وقال أيضا – صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: “إن الله حيى كريم يستحي إذا رفع الرجل إليه يديه أن يردهما صفراً خائبتين“.( رواه أحمد، وغيره، وصححه الألباني).

പ്രാർത്ഥനയുടെ മഹത്വം വിവരിക്കുന്ന ഒരുപാട് പ്രവാചക വചനങ്ങളുണ്ട്: “പ്രാർത്ഥനയും ഒരു ആരാധനയാണ്”(അഹ്മദ്), “അല്ലാഹുവിങ്കൽ പ്രാർത്ഥനയോളം മഹോന്നതമായി മറ്റൊന്നുമില്ല”(തിർമുദി), “അല്ലാഹു മാന്യനും കരുണാമയനുമാണ്. തന്റെ നേർക്ക് പ്രാർത്ഥിച്ചു കൈ നീട്ടുന്നവനെ നിരാശനായി മടക്കാൻ അല്ലാഹു ലജ്ജിക്കുന്നു”(അഹ്മദ്).

തന്റെ അടിമകളിൽ നിന്നും തന്നോട് നിത്യം പ്രാർത്ഥിക്കുന്നവരോടാണ് അല്ലാഹുവിന് അതിയായ ഇഷ്ടം. അവനെ വഴിപ്പെടുകയും ആവശ്യങ്ങൾ നിരന്തരമായി ചോദിക്കുകയും ചെയ്യുന്നവർക്കാണ് അല്ലാഹുവിന്റെ സംതൃപ്തി നേടാനാവുക. മഹാനായ ഇബ്ൻ ഖയ്യിം പറയുന്നു: ‘അല്ലാഹുവിനോട് അധികമായി ചോദിക്കുന്നവരോടാണ് അവന് ഏറെ ഇഷ്ടം. നിരന്തരമായി പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നവരോടാണ് അവന് താൽപര്യം. അടിമ പ്രാർത്ഥനയിൽ മുഴുകുന്നിടത്തോളം അല്ലാഹുവിന് അവനോടുള്ള ഇഷ്ടം അധികരിക്കുകയും അവൻ ചോദിക്കുന്നത് നൽകുകയും ചെയ്യും’.

നമ്മുടെ പ്രാർത്ഥനകൾക്ക് അല്ലാഹുവിൽ നിന്ന് ഉത്തരം ലഭിക്കണമെങ്കിൽ വിശ്വാസികളായ നാം നിർബന്ധമായും പാലിച്ചിരിക്കേണ്ട ചില മര്യാദകൾ ഉണ്ട്:

Also read: റമദാനിലെ ഒരു ദിനം പ്രവാചകരുടെ ജീവിതത്തില്‍

1)- അല്ലാഹുവിന്റെ തിരുനാമത്തിൽ ആരംഭിച്ച് അവനെ സ്തുതിക്കുകയും ശേഷം നമ്മുടെ ആവശ്യങ്ങൾ പറഞ്ഞ് തിരുനബിയിൽ സ്വലാത്തും സലാമും ചൊല്ലി നമ്മുടെ പ്രാർത്ഥന അവസാനിപ്പിക്കണം.
ബുറൈദൽ അസ്‌ലമി (റ) ഉദ്ധരിക്കുന്നു: ഒരിക്കൽ പ്രവാചകൻ ഒരാളുടെ പ്രാർത്ഥന കേൾക്കാൻ ഇടയായി. അദ്ദേഹം പ്രാർത്ഥിച്ചു: അല്ലാഹുവേ, നീയല്ലാതെ ഒരു ഇലാഹുമില്ലെന്നും നീ നിരാശ്രയനാണെന്നും നീ ആർക്കെങ്കിലും ജന്മം നൽകുകയോ ആരുടെയും സന്തതിയായി ജനിക്കുകയോ ചെയ്തിട്ടില്ലെന്നും നീ അതുല്യനാണെന്നും സാക്ഷ്യം വഹിച്ചുകൊണ്ട് ഞാൻ നിന്നോട് ചോദിക്കുന്നു. ഇത് കേട്ട് പ്രവാചകൻ പറഞ്ഞു: “എന്റെ ശരീരം ആരുടെ കയ്യിലാണോ അവൻ തന്നെയാണ് സത്യം. അല്ലാഹുവിന്റെ ഏറ്റവും മഹത്തരമായ നാമം കൊണ്ടാണ് ഇദ്ദേഹം അല്ലാഹുവിനോട് ചോദിച്ചിരിക്കുന്നത്. ഈ നാമം കൊണ്ട് പ്രാർത്ഥിച്ച ഒരുത്തനും അല്ലാഹു ഉത്തരം നൽകാതിരിക്കില്ല”(അബൂ ദാവൂദ്). മറ്റൊരു ഹദീസിൽ പ്രവാചകൻ പറയുന്നു: “അല്ലാഹുവിന്റെ ദൂതന്റെ മേൽ സ്വലാത്ത് ചൊല്ലാത്ത എല്ലാ പ്രാർത്ഥനയും തട്ടപ്പെടുന്നതാണ്”(ത്വബ്റാനി). അബൂ സൽമാൻ ദാറാനി പറയുന്നു: ആരെങ്കിലും അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അവൻ പ്രവാചകന്റെ മേൽ സ്വലാത്ത് ചൊല്ലിക്കൊണ്ട് തുടങ്ങട്ടെ. എന്നിട്ടവൻ അവന്റെ ആവശ്യങ്ങൾ ചോദിക്കട്ടെ. പ്രാർത്ഥനയുടെ അവസാനവും പ്രവാചകന്റെ മേൽ അവൻ സ്വലാത്ത് ചൊല്ലട്ടെ. കാരണം, രണ്ടു സ്വലാത്തും അല്ലാഹുവിങ്കൽ സ്വീകാര്യമാണ്. അതുമതി അതിനിടയിലുള്ള കാര്യവും സ്വീകാര്യമാകാൻ.

2)- പുണ്യമായ ദിനങ്ങളും പ്രത്യേക സമയങ്ങളും പ്രാർഥനക്കായി തിരഞ്ഞെടുക്കുക. അറഫ ദിനം, റമദാൻ മാസം, ജുമുഅ ദിനം, അത്താഴ സമയം എന്നിവ അതിൽ ചിലതാണ്. പ്രാർഥനക്ക് ഉത്തരം ലഭിക്കുന്ന ദിനങ്ങളും സമയങ്ങളുമാണ് ധാരാളമുണ്ട്:
1- ദൈവിക സാന്നിധ്യം ഉണ്ടാകുന്ന സമയം: നബി(സ്വ) പറയുന്നു: “രാത്രിയിൽ ഒരു പ്രത്യേക സമയമുണ്ട്. ഇഹലോകത്തെയും പരലോകത്തെയും നന്മകൾ തേടിയുള്ള ആരുടെയെങ്കിലും പ്രാർത്ഥന ആ സമയത്തോട് യോചിച്ച് വന്നാൽ അവന്റെ പ്രാർഥനക്ക് ഉത്തരം ലഭിക്കുക തന്നെ ചെയ്യും. എല്ലാ രാത്രിയുമിതുപോലെ ഉത്തരം ലഭിക്കുന്ന പ്രത്യേക സമയമുണ്ട്”(മുസ്‌ലിം). നബി തിരുമേനി അരുളി ചെയ്തതായി ഉസ്മാൻ ഇബ്ൻ അബിൽ ആസ് ഉദ്ധരിക്കുന്നു: “എല്ലാ രാത്രിയും അല്ലാഹു ആകാശ ലോകത്തേക്കിറങ്ങി വരും. എന്നിട്ട് വിളിച്ചു ചോദിക്കും: എന്നോട് പ്രാർത്ഥിക്കുന്നവർ ആരെങ്കിലുമുണ്ടോ? ഞാനവർക്ക് ഉത്തരം നൽകാം. എന്നോട് ചോദിക്കുന്നവർ ആരെങ്കിലുമുണ്ടോ? ഞാനവർക്ക്‌ ചോദിക്കുന്നത് നൽകാം. എന്നോട് പാപമോചനം നടത്തുന്നവർ ആരെങ്കിലുമുണ്ടോ? ഞാനവർക്കു പൊറുത്തുകൊടുക്കാം”. നബി തിരുമേനി പറയുന്നു: “രാത്രിയുടെ അവസാന ഭാഗങ്ങളിലാണ് അല്ലാഹു അവന്റെ അടിമയോട് ഏറ്റവും കൂടുതൽ അടുക്കുന്ന സമയം. നിങ്ങളിൽ ആർക്കെങ്കിലും ആ അടിമകളിൽ ആകാൻ സാധിക്കുമെങ്കിൽ അതിനു ശ്രമിക്കുക”(തിർമുദി).
2- സുജൂദ്: പ്രവാചകൻ പറയുന്നു: “സുജൂദ് നിങ്ങൾ പ്രാർത്ഥന കൊണ്ട് ധന്യമാക്കുക. അന്നേരം നിങ്ങൾ ഉത്തരം ലഭിക്കാൻ ഏറ്റവും ബന്ധപ്പെട്ടവരാണ്”(മുസ്‌ലിം).

3- രാത്രി സമയം സംശുദ്ധിയോടെ അല്ലാഹുവിന്റെ ദിക്റിലായി മുഴുകുക. എന്നിട്ട് അവനോട് ആത്മാർത്മയായി പ്രാർത്ഥിക്കുക: പ്രവാചകൻ പറയുന്നു: “രാത്രി പൂർണ സംശുദ്ധിയോടെ അല്ലാഹുവിന്റെ ദിക്റിലായി ആരെങ്കിലും ഉണർന്നിരുന്നാൽ ഇഹലോകത്ത് നിന്നും പരലോകത്ത് നിന്നും അവൻ ചോദിക്കുന്ന എന്ത് നന്മക്കും അല്ലാഹു ഉത്തരം നൽകും”(അഹ്മദ്).
4- ബാങ്ക് വിളിക്കുന്ന സമയം: പ്രവാചകൻ പറയുന്നു: “മുഅദിൻ ബാങ്ക് വിളിച്ചു കഴിഞ്ഞാൽ ആകാശ വാതിലുകൾ തുറക്കപ്പെടുകയും പ്രാർഥനക്ക് ഉത്തരം നൽകപ്പെടുകയും ചെയ്യും”(അൽബാനി), “നമസ്കാരത്തിന് വേണ്ടി ബാങ്ക് വിളിക്കപ്പെട്ടാൽ ആകാശ വാതിലുകൾ മലർക്കെ തുറക്കപ്പെടുകയും പ്രാർഥനക്ക് ഉത്തരം നൽകപ്പെടുകയും ചെയ്യും”.
5- ബാങ്കിനും ഇഖാമത്തിനും ഇടയിലെ സമയം: പ്രവാചകൻ പറയുന്നു: “ബാങ്കിനും ഇഖാമത്തിനും ഇടയിലെ പ്രാർഥനക്ക് ഉത്തരം നൽകപ്പെടും. അതിനാൽ അന്നേരം പ്രാർത്ഥിക്കുക”(അൽബാനി).
6- മഴ പെയ്യുന്ന സമയം, യുദ്ധ വേളകൾ, നമസ്കാര സമയം: പ്രവാചകൻ പറയുന്നു: “ഒരിക്കലും തട്ടപ്പെടാത്ത രണ്ടു കാര്യങ്ങളുണ്ട്; ബാങ്ക് വിളിക്കുന്ന സമയത്തുള്ള പ്രാർത്ഥനയും മഴ പെയ്യുന്ന നേരത്തുള്ള പ്രാർഥനയും”(ഹാകിം, അൽബാനി), “യുദ്ധ വേളകളിലും നമസ്കാര സമയത്തും മഴ പെയ്യുന്ന നേരത്തും നിങ്ങൾ പ്രാർഥനക്ക് ഉത്തരം തേടുക”(അൽബാനി).

7- ജുമുഅ ദിനം പകലിന്റെ സായാഹ്ന വേളയിൽ: പ്രവാചകൻ പറയുന്നു: “ജുമുഅ ദിനം പകൽ പന്ത്രണ്ട് മണിക്കൂറാണ് ഉള്ളത്. അതിലൊരു മണിക്കൂറുണ്ട്. അന്നേരം നിങ്ങൾ അല്ലാഹുവിനോട് എന്ത് ചോദിച്ചാലും അവൻ നൽകുന്നതാണ്. അസർ നമസ്കാരത്തിന് ശേഷമുള്ള അവസാന സമയങ്ങളിൽ നിങ്ങൾ പ്രാർത്ഥിക്കുക”(അബൂ ദാവൂദ്, നസാഇ).
8- സഹോദരന് വേണ്ടി അവന്റെ അഭാവത്തിൽ നാം ചെയ്യുന്ന പ്രാർത്ഥന: പ്രവാചകൻ പറയുന്നു: ” ഒരാൾ തന്റെ സഹോദരന് അവന്റെ അഭാവത്തിൽ പ്രാർത്ഥിച്ചാൽ ആ പ്രാർത്ഥന തട്ടപ്പെടുകയില്ല”(അൽബാനി).
3)- ഉത്തരം ലഭിക്കാൻ വ്യഗ്രത കാണിക്കരുത്. പ്രവാചകൻ പറയുന്നു: “ഉത്തരം ലഭിക്കാൻ വ്യഗ്രത കാണിക്കാത്ത കാലത്തോളം നിങ്ങളുടെ പ്രാർഥനക്ക് അല്ലാഹുവിന്റെ അടുക്കൽ സ്വീകാര്യത ഉണ്ടാകും. നിങ്ങളിൽ ചിലർ പറയും: ഞാൻ പ്രാർത്ഥിച്ചു. പക്ഷേ, ഇത് വരെ എന്റെ പ്രാർത്ഥന സ്വീകരിച്ചില്ല”(ബുഖാരി, മുസ്‌ലിം).
4)- പ്രാർത്ഥിക്കുമ്പോൾ വിനയവും ലാളിത്യവും ആത്മാർഥതയും ഉണ്ടാവുക. അല്ലാഹു പറയുന്നു: “വിനയത്തോടെയും താഴ്മയോടെയും നിങ്ങളുടെ റബ്ബിനോട് നിങൾ പ്രാർത്ഥിക്കുക”(അഅ്റാഫ്: 55), “തീര്‍ച്ചയായും അവര്‍ (പ്രവാചകന്മാർ) ഉത്തമകാര്യങ്ങള്‍ക്ക്‌ ധൃതികാണിക്കുകയും, ആശിച്ച്‌ കൊണ്ടും പേടിച്ചുകൊണ്ടും നമ്മോട്‌ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട്‌ താഴ്മ കാണിക്കുന്നവരുമായിരുന്നു”(അമ്പിയാഅ്: 90).

Also read: ആദ്യത്തെ ചോദ്യം അവസാനത്തെയും

5)- മനക്കരുത്തോടെ പ്രാർത്ഥിക്കുകയും തീർച്ചയായും അല്ലാഹു ഉത്തരം നൽകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുക. പ്രവാചകൻ പറയുന്നു: “ഉത്തരം ലഭിക്കുമെന്ന ദൃഢവിശ്വാസത്തോടെ നിങ്ങൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുക. അറിയുക, അശ്രദ്ധമായ ഹൃദയത്തിൽ നിന്നുള്ള പ്രാർത്ഥന അല്ലാഹു ഒരിക്കലും സ്വീകരിക്കുകയില്ല”(തർമുദി), “നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ ‘അല്ലാഹുവേ നീ ഉദ്ദേശിക്കുന്നുവെങ്കിൽ എനിക്ക് പൊറുത്തു തരേണമേ’ എന്ന് പ്രാർഥിക്കരുത്. ചോദ്യം ദൃഢമായിരിക്കണം. പ്രതീക്ഷയും ശക്തമായിരിക്കണം. നൽകലിനേക്കാൾ മഹത്തരമായി ഒന്നും അല്ലാഹുവിന്റെ അടുക്കലില്ല”(മുസ്‌ലിം), “നിങൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുമ്പോൾ ‘അല്ലാഹുവേ നീ ഉദ്ദേശിക്കുന്നുവെങ്കിൽ എനിക്ക് പൊറുത്തു തരേണമേ, നീ ഉദ്ദേശിക്കുന്നുവെങ്കിൽ എന്നോട് കാരുണ്യം ചെയ്യേണമേ’ എന്ന് പ്രാർഥിക്കരുത്. പ്രാർത്ഥനയും ചോദ്യവും എപ്പോഴും ദൃഢമായിരിക്കണം”(ബുഖാരി, മുസ്‌ലിം).
6)- നിരന്തരമായി പ്രാർത്ഥിക്കുകയും ഒരേ ആവശ്യം തന്നെ മൂന്ന് തവണ ആവർത്തിക്കുകയും ചെയ്യുക. ഇബ്ൻ മസ്ഊദ്(റ) ഉദ്ധരിക്കുന്നു: പ്രവാചകൻ ഏത് കാര്യത്തിന് വേണ്ടിയും അല്ലാഹുവിനോട് പ്രാർത്ഥിക്കുമ്പോൾ മൂന്നു തവണ ചോദിക്കാറുണ്ടായിരുന്നു.
പ്രവാചകൻ(സ്വ) പറയുന്നു: “അല്ലാഹുവിൽ നിന്ന് എന്തെങ്കിലും ലഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവൻ ചോദ്യം അധികരിപ്പിച്ച് കൊള്ളട്ടെ. കാരണം, അല്ലാഹുവിനോട് ആണ് അവൻ ചോദിക്കുന്നത്”(ഇബ്ൻ ഹിബ്ബാൻ, ത്വബ്റാനി).
7)- ഖിബിലക്ക് അഭിമുഖമായി ഇരുന്ന് ഇരുകൈകളും ഉയർത്തിക്കൊണ്ട് പ്രാർത്ഥിക്കുക. ഉമർ(റ) ഉദ്ധരിക്കുന്നു: ബദ്ർ യുദ്ധ വേളയിൽ പ്രവാചകൻ മുശിരിക്കുകളുടെ ഭാഗത്തേക്ക് നോക്കി. അവർ ആയിരവും സ്വഹാബികൾ മുന്നൂറ്റി പത്തൊമ്പതുമായിരുന്നു. ഉടനെ പ്രാവചകൻ തിരുമേനി ഖിബിലക്കു അഭിമുഖമായി തിരിഞ്ഞു ഇരുകൈകളും ഉയർത്തി അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിച്ചു: “അല്ലാഹുവേ, നീ എന്നോട് വാഗ്ദാനം ചെയ്ത ഒന്ന് നടപ്പിൽ വരുത്തിത്തരിക. അല്ലാഹുവേ, നീ എന്നോട് വാഗ്ദാനം ചെയ്ത ഒന്നുകൊണ്ട് വരിക. ഇസ്‌ലാമിന്റെ വക്താക്കളായ ഈ കൂട്ടം മരിച്ചുപോയാൽ പിന്നെ ഈ ഭൂമിയിൽ നിന്നെ ആരാധിക്കാൻ ആരും തന്നെ ബാക്കിയുണ്ടാവില്ല” പ്രവാചകൻ ഖിബിലക്കു മുന്നോട്ട് കൈകൾ ഉയർത്തി പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു. അല്ലാഹുവിലേക്ക് കൈകൾ ഉയർത്തി നബിയുടെ ചുമലിലെ തട്ടം വരെ നിലത്ത് വീണു(മുസ്‌ലിം). ഈ ഹദീസ് ആധാരമായി ഇമാം നവവി പ്രാർത്ഥിക്കുമ്പോൾ ഖിബിലക്ക് മുന്നിടലും ഇരുകരങ്ങളും ഉയർത്തലും സുന്നത്ത് ആണെന്ന് പറയുന്നുണ്ട്.

Also read: കൊറോണ കാലത്തെ വിശുദ്ധ റമദാൻ; ഇഅ്തികാഫ് വീട്ടിലിരിക്കാമോ? – ii

8)- ശുദ്ധമായ ഭക്ഷണം കഴിക്കുകയും ശുദ്ധമായ വസ്ത്രം ധരിക്കുകയും ചെയ്യുക. പ്രവാചകൻ പറഞ്ഞതായി അബൂ ഹുറൈറ(റ): “ഓ ജനങ്ങളെ, അല്ലാഹു ശുദ്ധിയുള്ളവനാണ്, ശുദ്ധമല്ലാത്തത് അവൻ സ്വീകരിക്കില്ല. മുർസലുകളോട് കൽപ്പിച്ചത് തന്നെയാണ് അല്ലാഹു സത്യ വിശ്വാസികളോടും കൽപ്പിക്കുന്നത്.”ഓ ദൂതന്‍മാരേ, വിശിഷ്ടവസ്തുക്കളില്‍ നിന്ന്‌ നിങ്ങള്‍ ഭക്ഷിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു”(മുഅ്മിനൂൻ: 51), “ഓ സത്യവിശ്വാസികളെ, ഞാൻ നിങ്ങൾക്ക് നൽകിയതിൽ നിന്നും വിശിഷ്ടമായത് നിങ്ങൾ ഭക്ഷിക്കുക”(ബഖറ: 172). പിന്നീട് പ്രവാചകൻ പറഞ്ഞു: ഒരാളുണ്ട്. സുദീർഘമായി യാത്ര ചെയ്യുന്ന മുടി ജടകുത്തിയ ഒരാൾ. എന്റെ രക്ഷിതാവേ..എന്റെ രക്ഷിതാവേ എന്ന് വിളിച്ചു ആകാശത്തേക്ക് കൈ നീട്ടും. അവന്റെ ഭക്ഷണമാണെങ്കിൽ ഹറാമാണ്. അവന്റെ പാനീയം ഹറാമാണ്. അവന്റെ വസ്ത്രം ഹറാമാണ്. ഹറാമിനാൽ മൂടിയ അവന് പിന്നെ എവിടെ നിന്നാണ് ഉത്തരം ലഭിക്കുക”(മുസ്‌ലിം).

അവലംബം- islamweb.net

Related Articles