Current Date

Search
Close this search box.
Search
Close this search box.

ദൈനംദിന ദിക്‌റുകളുടെ നേട്ടങ്ങള്‍

عَنْ سَمُرَةَ بْنِ جُنْدَبٍ قَالَ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- « أَحَبُّ الْكَلاَمِ إِلَى اللَّهِ تَبَارَكَ وَتَعَالَى أَرْبَعٌ لاَ إِلَه إِلاَّ اللَّهُ وَاللَّهُ أَكْبَرُ وَسُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ لاَ يَضُرُّكَ بَأَيِّهِنَّ بَدَأْتَ

സമുറതുബ്‌നു ജുന്‍ദുബില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്‍ അരുളി: അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായ വാക്കുകള്‍ നാലെണ്ണമാണ്. ലാ ഇലാഹ ഇല്ലല്ലാഹ് , അല്ലാഹു അക്ബർ, സുബ്ഹാനല്ലാ, അൽഹംദുലില്ലാ എന്നിവയാണവ. ഇവയില്‍ ഏത് കൊണ്ട് തുടങ്ങിയാലും നിനക്ക് ദോഷമില്ല. (മുസ്‌ലിം)

عَنْ سَمُرَةَ بْنِ جُنْدَبٍ قَالَ സമുറതുബ്‌നു ജുന്‍ദുബില്‍ നിന്ന്. അദ്ദേഹം പറഞ്ഞു.
قَالَ رَسُولُ اللَّهِ صلى الله عليه وسلم      അല്ലാഹുവിന്റെ ദൂതന്‍(സ്വ) അരുളി
أَحَبُّ  ഏറ്റവും പ്രിയങ്കരം
الْكَلاَمِ വചനത്തില്‍
إِلَى اللَّهِ അല്ലാഹുവിന്
أَرْبَعٌ നാല്
لاَ إِلَه إِلاَّ اللَّهُ അല്ലാഹുവല്ലാതെ ഇലാഹില്ല
وَاللَّهُ أَكْبَرُ അല്ലാഹുവാണ് ഏറ്റവും മഹാന്‍
وَسُبْحَانَ اللَّهِ അല്ലാഹു പരിശുദ്ധന്‍
وَالْحَمْدُ لِلَّهِ അല്ലാഹുവിനാണ് സര്‍വസ്തുതിയും
لاَ يَضُرُّكَ നിനക്ക് ദോഷമുണ്ടാക്കുകയില്ല
بَأَيِّهِنَّ അവയില്‍ ഏതുകൊണ്ട്
بَدَأْتَ നീ ആരംഭിച്ചു

ദൈവസാമീപ്യം ലഭിക്കാന്‍ ഹൃദയത്തിലും നാവിലും ഉണ്ടാവേണ്ട ഒന്നാണ് ദിക്ര്‍. സത്യവിശ്വാസിയുടെ ഊര്‍ജസ്രോതസ്സാണത്. ഖുര്‍ആന്‍ ദിക്‌റിനെ സംബന്ധിച്ച് പത്ത് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്ന് അല്ലാമാ ഇബ്‌നുല്‍ ഖയ്യിം എഴുതുന്നു:

1. അല്ലാഹുവിനെ സ്മരിക്കാനുള്ള കല്പന.( അല്‍ അഹ്‌സാബ് 41)
2. അല്ലാഹുവെ മറക്കുന്നത് വിലക്കുന്നു. (അല്‍ ഹശ്ര്‍ 19)
3. വിജയവും ദൈവസ്മരണയും തമ്മിലുള്ള ബന്ധം (അല്‍ ജുമുഅ 10)
4. ദൈവസ്മരണ നിലനിര്‍ത്തുന്നവര്‍ക്കുള്ള പ്രശംസയും സ്വര്‍ഗവാഗ്ദാനവും (അല്‍ അഹ്‌സാബ് 35)
5. ദൈവസ്മരണ ഇല്ലാതായാല്‍ വന്‍ നഷ്ടം (അല്‍ മുനാഫിഖൂന്‍ 9)
6. അല്ലാഹുവിനെ നാം ഓര്‍ത്താല്‍ അല്ലാഹു നമ്മെ ഓര്‍ക്കും (അല്‍ബഖറ 152)
7. ദിക്‌റുള്ളാ എല്ലാറ്റിനേക്കാളും വലുത്. (അല്‍ അന്‍കബൂത്ത് 45)
8. സല്‍കര്‍മങ്ങള്‍ ആരംഭിക്കുന്നതുപോലെ, അവസാനിപ്പിക്കുന്നതും അല്ലാഹുവിനെ പ്രത്യേകം സ്മരിച്ചുകൊണ്ട്. (അല്‍ ബഖറ 185/അല്‍ ബഖറ 200)
9. അല്ലാഹുവിനെ സ്മരിക്കുന്നവര്‍ ബുദ്ധിമാന്‍മാര്‍(ആലുഇംറാന്‍ 190,191)
10. ദൈവസ്മരണ സല്‍കര്‍മങ്ങളുടെ ആത്മാവും സഹചാരിയും. (ത്വഹാ 14/അന്‍ഫാല്‍ 45)
ദൈവസ്മരണ വഴി ഉണ്ടാവുന്ന സല്‍ഫലങ്ങള്‍ അനവധിയാണ്. അവയില്‍ ചിലത് താഴെ കൊടുക്കുന്നു:
1. അല്ലാഹു നമ്മെ ഓര്‍ക്കും (അല്‍ ബഖറ 152)
2. പാപമോചനവും മഹത്തായ പ്രതിഫലവും (അഹ്‌സാബ് 35)
3. മനസ്സമാധാനം (അര്‍റഅ്ദ് 28)
4. ഇഹ്‌സാനിന്റെ (അല്ലാഹു നമ്മെ കാണുന്നു എന്ന ബോധത്തോടെ ഇബാദത്തുകള്‍ നിര്‍വഹിക്കുക) വാതില്‍ കടക്കാന്‍ സഹായിക്കുന്നു.
5. തെറ്റ് സംഭവിക്കുമ്പോള്‍ ഉടന്‍ പശ്ചാത്തപിക്കാന്‍ പ്രേരിപ്പിക്കുന്നു.
6. ഏഷണി, പരദൂഷണം, കളവ്, അശ്ലീലം തുടങ്ങിയവയില്‍ നിന്ന് നമ്മുടെ നാവിനെ കാത്തുരക്ഷിക്കുന്നു.
7. മനസിന്റെ പരുഷതയെ/ കാഠിന്യത്തെ ഉരുക്കുന്നു..
8. പിശാചിന്റെ ഉപദ്രവത്തില്‍ നിന്ന രക്ഷ ലഭിക്കുന്നു.

ദിക്‌റിന്റെ മഹത്വവും രീതിയും വാചകങ്ങളുമെല്ലാം പഠിപ്പിക്കുന്ന ധാരാളം വചനങ്ങള്‍ പ്രവാചകനില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഉപരിസൂചിത വചനം അവയില്‍ ഒന്നാണ്. പ്രസ്തുത നാല് വാചകങ്ങള്‍ നമസ്‌കാരാനന്തരവും ഉറങ്ങാന്‍ കിടക്കുമ്പോഴും അല്ലാതെയും ആവര്‍ത്തിക്കുന്നത് ഏറെ നേട്ടങ്ങള്‍ ലഭ്യമാക്കുന്നവയാണ്. നമസ്‌കാരാന്തരം സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, അല്ലാഹു അക്ബര്‍ എന്നിങ്ങനെ 33 തവണയും ലാഇലാഹ ഇല്ലല്ലാഹ് എന്ന് ഒരു തവണയും പറഞ്ഞുകൊണ്ട് 100 ദിക്‌റുകള്‍ ചൊല്ലിയാല്‍ നമ്മുടെ വീഴ്ചകളും പാപങ്ങളുമെല്ലാം പൊറുക്കപ്പെടുമെന്ന് റസൂല്‍ വ്യക്തമാക്കുന്നു.(1)

ദൈവവിസ്മൃതിയുടെ അനിവാര്യഫലമാണ് ആത്മവിസ്മൃതി. (അല്‍ഹശ്ര്‍ 19) മനുഷ്യന്‍ അല്ലാഹുവിന്റെ ദാസനാണെന്നും, മറ്റാരുടെയും ദാസനല്ലെന്നും, ഈ ജീവിതവും ജീവിത സൗകര്യങ്ങളും വിഭവങ്ങളും നല്‍കിയ അല്ലാഹു ഇഷ്ടപ്പെട്ട വിധത്തിലാണ് ജീവിക്കേണ്ടത് എന്നും, ഒരുനാള്‍ അവന്റെ മുന്നില്‍ വിചാരണക്ക് ഹാജരാവേണ്ടി വരുമെന്നുമൊക്കെയുള്ള വിചാരം നഷ്ടപ്പെടുമ്പോള്‍ മനുഷ്യന്‍ താന്തോന്നിയായി മാറും. ദൈവസ്മരണയില്ലാത്തവന്‍ ശവത്തിന് തുല്യമാണ്. നബി(സ) പറഞ്ഞു: തന്റെ നാഥനെ സ്മരിക്കുന്നവന്റെയും സ്മരിക്കാത്തവന്റെയും ഉപമ ജീവിച്ചിരിക്കുന്നവന്റേയും മരിച്ചവന്റേയും ഉപമ പോലെയാണ്.(2)

അല്ലാഹു പറയുന്നു: എന്റെ ദാസന്‍ എന്നെ കുറിച്ച് എന്ത് വിചാരിക്കുന്നുവോ അതിനനുസരിച്ചായിരിക്കും എന്റെ പ്രതികരണം. അവന്‍ സ്വമനസില്‍ എന്നെ ഓര്‍ത്താല്‍ ഞാന്‍ എന്റെ മനസില്‍ അവനെ ഓര്‍ക്കും. ഒരു സംഘം ആളുകളുകള്‍ക്കിടയില്‍ വെച്ച് എന്നെ സ്മരിച്ചാല്‍ അവരേക്കാള്‍ ശ്രേഷ്ഠരായ സംഘത്തില്‍ (മലക്കുകള്‍) വെച്ച് അവരെ ഞാന്‍ സ്മരിക്കും. അവന്‍ എന്നിലേക്ക് ഒരു ചാണ്‍ അടുത്താല്‍ ഞാന്‍ അവനിലേക്ക് ഒരു മുഴം അടുക്കും. എന്നിലേക്ക് ഒരു മുഴം അടുത്താല്‍ ഞാന്‍ അവനിലേക്ക് ഒരു മാര്‍ അടുക്കും. എന്നിലേക്ക് നടന്നുവന്നാല്‍ ഞാന്‍ അവനിലേക്ക് ഓടിച്ചെല്ലും. (3)

അല്ലാഹുവിന്റെ മുന്നില്‍ അങ്ങേയറ്റം നിസ്സാരനായ മനുഷ്യനെ അവന്‍ ഓര്‍ക്കുകയും അവനിലേക്ക് അടുക്കുകയും ചെയ്യുന്നതിനേക്കാള്‍ ഉപരിയായി മറ്റെന്ത് ശ്രേഷ്ഠതയാണ് ഉള്ളത്.
അബൂഹുറൈറയില്‍ നിന്ന്. പ്രവാചകന്‍ പറയുന്നു: അല്ലാഹുവിന് ചില മലക്കുകളുണ്ട്. അവര്‍ അല്ലാഹുവിനെ സ്മരിക്കുന്ന ആളുകളെ അന്വേഷിച്ച് ഭുമിയുടെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കും. അങ്ങനെ അല്ലാഹുവിനെ സ്മരിക്കുന്നവരെ കണ്ടാല്‍ ആ മലക്കുകള്‍ അവരെ ആവരണം ചെയ്യും. പിന്നീട് അല്ലാഹു അവരോട് ആ ദാസന്മാരെ കുറിച്ച് ചോദിക്കും, അവന്‍ അവരെ കൂറിച്ച് കൂടുതല്‍ അറിയുന്നവനായിരിക്കെ. അന്നേരം മലക്കുകള്‍ പറയും: അവര്‍ നിന്നെ പ്രകീര്‍ത്തിക്കുകയും (തസ്ബീഹ്) നിന്നെ വാഴ്ത്തുകയും (തക്ബീര്‍) നിന്നെ സ്തുതിക്കുകയും (തഹ്മീദ്) ചെയ്യുന്നു. അപ്പോള്‍ അല്ലാഹു ചോദിക്കും.: അവര്‍ എന്നെ കണ്ടിട്ടുണ്ടോ?. മലക്കുകള്‍: ഒരിക്കലുമില്ല. അല്ലാഹു: അങ്ങനെയെങ്കില്‍ അവര്‍ എന്നെ കണ്ടിരുന്നുവെങ്കിലോ? മലക്കുകള്‍: അപ്പോള്‍ അവര്‍ ഇബാദത്തുകളിലും ദിക്‌റുകളില്‍ കൂടുതല്‍ താല്പര്യം കാണിച്ചേനെ. അല്ലാഹു: എന്താണ് അവര്‍ എന്നോട് ആവശ്യപ്പെടുന്നത്.? മലക്കുകള്‍: സ്വര്‍ഗം. അല്ലാഹു: അവരത് കണ്ടിട്ടുണ്ടോ. മലക്കുകള്‍: ഒരിക്കലുമില്ല. അല്ലാഹു: അവര്‍ അത് കണ്ടിരുന്നെങ്കിലോ? മലക്കുകള്‍: കണ്ടിരുന്നെങ്കില്‍ സ്വര്‍ഗത്തോടുള്ള ആര്‍ത്തി കൂടുമായിരുന്നു. അല്ലാഹു: അവര്‍ എന്തില്‍ നിന്നാണ് എന്നോട് രക്ഷ ചോദിക്കുന്നത്? മലക്കുകള്‍ : നരകത്തില്‍ നിന്ന്. അല്ലാഹു അവരത് കണ്ടിട്ടുണ്ടോ. മലക്കുകള്‍ : ഇല്ല. അല്ലാഹു: കണ്ടിരുന്നെങ്കിലോ. മലക്കുകള്‍: എങ്കില്‍ അവര്‍ അതിനെ കൂടുതല്‍ ഭയപ്പെട്ട് അതില്‍ പെട്ട് പോകാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പാലിച്ചേനെ. അപ്പോള്‍ അല്ലാഹു പറയും: നിങ്ങളെ സാക്ഷിയാക്കി ഞാന്‍ അവര്‍ക്ക് പൊറുത്തുകൊടുത്തിരിക്കുന്നു. (4)

അബൂഹുറൈറയില്‍ നിന്ന്. പ്രവാചകന്‍ പറയുന്നു. അല്ലാഹു: എന്റെ അടിമ എന്നെ ഓര്‍ക്കുകയും, എന്നെ സ്മരിക്കുന്നതില്‍ അവന്റെ ചുണ്ടുകള്‍ ഇളകുകയും ചെയ്യുമ്പോള്‍ ഞാന്‍ അവന്റെ കൂടെയായിരിക്കും.(5)

ഖുര്‍ആന്‍ പാരായണം, തസ്ബീഹ്, ഹംദ്, തക്ബീര്‍, ഓരോ സന്ദര്‍ഭങ്ങളിലുമുള്ള പ്രാര്‍ഥനകള്‍, ഇസ്‌ലാമിക വിജ്ഞാനം നേടല്‍, ഇസ്‌ലാമിനെ കുറിച്ചും അല്ലാഹുവിനെ കുറിച്ചുമൊക്കെ സംസാരിക്കല്‍ ……… ഇതെല്ലാം ദിക്‌റിന്റെ ഗണത്തില്‍ പെടുന്നതാണ്.
ദിക്‌റ് ചൊല്ലുമ്പോള്‍ അത് വിനയത്തോടെ, ഭയത്തോടെ, പതുക്കെയാവുക എന്നത് ഖുര്‍ആന്‍ പഠിപ്പിക്കുന്ന ഒരു മര്യാദയാണ്. (അഅ്‌റാഫ് 205)
തസ്ബീഹിന്റെയും തഹ്മീദിന്റെയും തഹ്‌ലീലിന്റെയും തക്ബീറിന്റെ ശ്രേഷ്ഠത വിവരിക്കുന്ന ധാരാളം ഹദീസുകളുണ്ട്.
പ്രവാചകന്‍ പറഞ്ഞു: നാവിന് ഉച്ചരിക്കാന്‍ വളരെ സുഗമമവും മീസാനില്‍ കനം തൂങ്ങുന്നതും പരമകാരുണികന് പ്രിയങ്കരവുമായ രണ്ട് വാക്കുകളുണ്ട്. സുബ്ഹാനല്ലാഹി വബിഹംദിഹീ സുബ്ഹാനല്ലാഹില്‍ അളീം.(6)

നബി(സ) പറഞ്ഞു: സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, ലാഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബര്‍ എന്ന് പറയലാണ് ഇഹലോകത്തേക്കാളും അവയിലുള്ളവയേക്കാളും എനിക്ക് ഇഷ്ടപ്പെട്ടത്. (7)

أَنَّ رَسُولَ اللهِ صلى الله عليه وسلم قَالَ : مَنْ قَالَ سُبْحَانَ اللهِ وَبِحَمْدِهِ فِي يَوْمٍ مِئَةَ مَرَّةٍ حُطَّتْ خَطَايَاهُ وَإِنْ كَانَتْ مِثْلَ زَبَدِ الْبَحْر.

പ്രവാചകന്‍ പറഞ്ഞു: ഞാന്‍ അല്ലാഹുവിനെ പ്രകീര്‍ത്തിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു എന്ന് ദിവസം നൂറ് പ്രാവശ്യം വല്ലവനും പറഞ്ഞാല്‍, അവന്റെ പാപങ്ങള്‍ ഇളവുചെയ്യപ്പെടും. അത് (പാപം) സമുദ്രത്തിലെ നുരകള്‍ക്ക് സമാനം ഉണ്ടായിരുന്നാല്‍ പോലും. (8)

അബൂഹുറയ്‌റയില്‍ നിന്ന്. മുഹാജിറുകളില്‍ പെട്ട നിര്‍ധനര്‍ നബി(സ)യുടെ അടുത്ത് ചെന്ന് പരാതിപ്പെട്ടു: ഉന്നതമായ പദവിയും ശാശ്വതമായ അനുഗ്രഹങ്ങളും സമ്പന്നരായ ആളുകള്‍ നേടിക്കൊണ്ട് പോകുന്നല്ലോ. ഞങ്ങളെപ്പോലെ അവര്‍ നമസ്‌കരിക്കുകയും വ്രതമനുഷ്ഠിക്കുകയും ചെയ്യുന്നു. അവര്‍ക്കാകട്ടെ ഞങ്ങളേക്കാള്‍ സാമ്പത്തിക ശേഷിയുണ്ടുതാനും. അവര്‍ ഹജ്ജും ഉംറയും നിര്‍വഹിക്കുന്നു. ജിഹാദും ദാനധര്‍മവും നടത്തുകയും ചെയ്യുന്നു. അന്നേരം റസൂല്‍ ചോദിച്ചു: നിങ്ങള്‍ മുന്‍ഗാമികളെ പ്രാപിക്കുവാനും പിന്‍ഗാമികളെ മുന്‍കടക്കുവാനും ഉതകുന്ന ചില വാക്കുകള്‍ ഞാന്‍ നിങ്ങള്‍ക്ക് പഠിപ്പിച്ചുതരട്ടെയോ. നിങ്ങളെപ്പോലെ പ്രവര്‍ത്തിക്കാത്തവരാരും നിങ്ങളെക്കാള്‍ ഉത്തമരാവുകയില്ല. അവര്‍ പറഞ്ഞു: അതെ പ്രവാചകരേ! (പഠിപ്പിച്ചുതരിക). അവിടുന്ന് പറഞ്ഞു: എല്ലാ നമസ്‌കാരങ്ങള്‍ക്ക് ശേഷവും 10 വീതം തസ്ബീഹും ഹംദും തക്ബീറും ചൊല്ലുക.(9)

  1. عَنْ أَبِى هُرَيْرَةَ عَنْ رَسُولِ اللَّهِ -صلى الله عليه وسلم- « مَنْ سَبَّحَ اللَّهَ فِى دُبُرِ كُلِّ صَلاَةٍ ثَلاَثًا وَثَلاَثِينَ وَحَمِدَ اللَّهَ ثَلاَثًا وَثَلاَثِينَ وَكَبَّرَ اللَّهَ ثَلاَثًا وَثَلاَثِينَ فَتِلْكَ تِسْعَةٌ وَتِسْعُونَ وَقَالَ تَمَامَ الْمِائَةِ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَىْءٍ قَدِيرٌ غُفِرَتْ خَطَايَاهُ وَإِنْ كَانَتْ مِثْلَ زَبَدِ الْبَحْرِ ». (مسلم)
  2. عَنْ أَبِي مُوسَى رَضِيَ اللَّهُ عَنْهُ قَالَ قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَثَلُ الَّذِي يَذْكُرُ رَبَّهُ وَالَّذِي لَا يَذْكُرُ رَبَّهُ مَثَلُ الْحَيِّ وَالْمَيِّتِ (البخاري)
  3. عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ اللَّهُ تَعَالَى أَنَا عِنْدَ ظَنِّ عَبْدِي بِي وَأَنَا مَعَهُ إِذَا ذَكَرَنِي فَإِنْ ذَكَرَنِي فِي نَفْسِهِ ذَكَرْتُهُ فِي نَفْسِي وَإِنْ ذَكَرَنِي فِي مَلَإٍ ذَكَرْتُهُ فِي مَلَإٍ خَيْرٍ مِنْهُمْ وَإِنْ تَقَرَّبَ إِلَيَّ بِشِبْرٍ تَقَرَّبْتُ إِلَيْهِ ذِرَاعًا وَإِنْ تَقَرَّبَ إِلَيَّ ذِرَاعًا تَقَرَّبْتُ إِلَيْهِ بَاعًا وَإِنْ أَتَانِي يَمْشِي أَتَيْتُهُ هَرْوَلَةً (البخاري ، مسلم)
  4. عَنْ أَبِى هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ – صلى الله عليه وسلم – « إِنَّ لِلَّهِ مَلاَئِكَةً يَطُوفُونَ فِى الطُّرُقِ ، يَلْتَمِسُونَ أَهْلَ الذِّكْرِ ، فَإِذَا وَجَدُوا قَوْمًا يَذْكُرُونَ اللَّهَ تَنَادَوْا هَلُمُّوا إِلَى حَاجَتِكُمْ . قَالَ فَيَحُفُّونَهُمْ بِأَجْنِحَتِهِمْ إِلَى السَّمَاءِ الدُّنْيَا . قَالَ فَيَسْأَلُهُمْ رَبُّهُمْ وَهْوَ أَعْلَمُ مِنْهُمْ مَا يَقُولُ عِبَادِى قَالُوا يَقُولُونَ يُسَبِّحُونَكَ ، وَيُكَبِّرُونَكَ ، وَيَحْمَدُونَكَ وَيُمَجِّدُونَكَ . قَالَ فَيَقُولُ هَلْ رَأَوْنِى قَالَ فَيَقُولُونَ لاَ وَاللَّهِ مَا رَأَوْكَ . قَالَ فَيَقُولُ وَكَيْفَ لَوْ رَأَوْنِى قَالَ يَقُولُونَ لَوْ رَأَوْكَ كَانُوا أَشَدَّ لَكَ عِبَادَةً ، وَأَشَدَّ لَكَ تَمْجِيدًا ، وَأَكْثَرَ لَكَ تَسْبِيحًا . قَالَ يَقُولُ فَمَا يَسْأَلُونِى قَالَ يَسْأَلُونَكَ الْجَنَّةَ . قَالَ يَقُولُ وَهَلْ رَأَوْهَا قَالَ يَقُولُونَ لاَ وَاللَّهِ يَا رَبِّ مَا رَأَوْهَا . قَالَ يَقُولُ فَكَيْفَ لَوْ أَنَّهُمْ رَأَوْهَا قَالَ يَقُولُونَ لَوْ أَنَّهُمْ رَأَوْهَا كَانُوا أَشَدَّ عَلَيْهَا حِرْصًا ، وَأَشَدَّ لَهَا طَلَبًا ، وَأَعْظَمَ فِيهَا رَغْبَةً . قَالَ فَمِمَّ يَتَعَوَّذُونَ قَالَ يَقُولُونَ مِنَ النَّارِ . قَالَ يَقُولُ وَهَلْ رَأَوْهَا قَالَ يَقُولُونَ لاَ وَاللَّهِ مَا رَأَوْهَا . قَالَ يَقُولُ فَكَيْفَ لَوْ رَأَوْهَا قَالَ يَقُولُونَ لَوْ رَأَوْهَا كَانُوا أَشَدَّ مِنْهَا فِرَارًا ، وَأَشَدَّ لَهَا مَخَافَةً . قَالَ فَيَقُولُ فَأُشْهِدُكُمْ أَنِّى قَدْ غَفَرْتُ لَهُمْ » .
  5. قَالَ أَبُو هُرَيْرَةَ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ اللَّهُ تَعَالَى أَنَا مَعَ عَبْدِي حَيْثُمَا ذَكَرَنِي وَتَحَرَّكَتْ بِي شَفَتَاهُ (البخاري)
  6. عَنْ أَبِي هُرَيْرَةَ ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : كَلِمَتَانِ خَفِيفَتَانِ عَلَى اللِّسَانِ ثَقِيلَتَانِ فِي الْمِيزَانِ حَبِيبَتَانِ إِلَى الرَّحْمَنِ سُبْحَانَ اللهِ الْعَظِيمِ سُبْحَانَ اللهِ وَبِحَمْدِهِ. (البخاري، مسلم)
  7. عَنْ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَأَنْ أَقُولَ سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلَا إِلَهَ إِلَّا اللَّهُ وَاللَّهُ أَكْبَرُ أَحَبُّ إِلَيَّ مِمَّا طَلَعَتْ عَلَيْهِ الشَّمْسُ (مسلم)
  8. عَنْ أَبِي هُرَيْرَةَ ، رَضِيَ اللَّهُ عَنْهُ ، أَنَّ رَسُولَ اللهِ صلى الله عليه وسلم قَالَ : مَنْ قَالَ سُبْحَانَ اللهِ وَبِحَمْدِهِ فِي يَوْمٍ مِئَةَ مَرَّةٍ حُطَّتْ خَطَايَاهُ وَإِنْ كَانَتْ مِثْلَ زَبَدِ الْبَحْر (البخاري)
  9. عَنْ أَبِى هُرَيْرَةَ . قَالُوا يَا رَسُولَ اللَّهِ ذَهَبَ أَهْلُ الدُّثُورِ بِالدَّرَجَاتِ وَالنَّعِيمِ الْمُقِيمِ . قَالَ « كَيْفَ ذَاكَ » . قَالَ صَلَّوْا كَمَا صَلَّيْنَا ، وَجَاهَدُوا كَمَا جَاهَدْنَا ، وَأَنْفَقُوا مِنْ فُضُولِ أَمْوَالِهِمْ ، وَلَيْسَتْ لَنَا أَمْوَالٌ . قَالَ « أَفَلاَ أُخْبِرُكُمْ بِأَمْرٍ تُدْرِكُونَ مَنْ كَانَ قَبْلَكُمْ ، وَتَسْبِقُونَ مَنْ جَاءَ بَعْدَكُمْ ، وَلاَ يَأْتِى أَحَدٌ بِمِثْلِ مَا جِئْتُمْ ، إِلاَّ مَنْ جَاءَ بِمِثْلِهِ ، تُسَبِّحُونَ فِى دُبُرِ كُلِّ صَلاَةٍ عَشْرًا ، وَتَحْمَدُونَ عَشْرًا ، وَتُكَبِّرُونَ عَشْرًا » (البخاري)

 

 

Related Articles