Current Date

Search
Close this search box.
Search
Close this search box.

കുട്ടികള്‍ക്ക് അവരുടെ അവകാശങ്ങള്‍ നല്‍കുക

‘പോ അവിടുന്ന്’, ‘നീ ഒന്ന് അടങ്ങിയിരിക്ക്’ ഇന്ന് മിക്ക മാതാപിതാക്കളും കുട്ടികളോട് പെരുമാറുമ്പോള്‍ ഉപയോഗിക്കുന്ന രണ്ട് വാക്കുകളാണിത്. എല്ലാവരും ഇതൊരു സാധാരണ പെരുമാറ്റമായാണ് കണക്കാക്കാറുള്ളത്. ഇതോ ഇതിനെക്കാള്‍ മോശമായ ഭാഷയിലോ അവരോട് പെരുമാറുന്നവരുമുണ്ട്.

രക്ഷിതാക്കള്‍ക്ക് പുറമെ അധ്യാപകരും കെയര്‍ ടേക്കേര്‍സും എല്ലാം അവരുടെ ക്ഷമ നഷ്ടപ്പെടുമ്പോഴാണ് ഇത്തരത്തിലുള്ള വാക്കുകള്‍ ഉപയോഗിക്കാറുള്ളത്. എന്നാല്‍ അല്‍പം വൃകൃതി കാണിക്കുന്ന കുട്ടികള്‍ വളരെ ബുദ്ധിമാന്മാരും ഊര്‍ജസ്വലരും ധീരരും ആത്മവിശ്വാസമുള്ളവരുമാകുമെന്ന് നാം മനസ്സിലാക്കണം.

അതെ, കുട്ടികളെല്ലാം ദൈവത്തിന്റെ വലിയ അനുഗ്രഹങ്ങളാണ്. കുട്ടികളെ ശരിയായ രീതിയില്‍ വളര്‍ത്തിക്കൊണ്ടു വരേണ്ടത് സുസ്ഥിരമായ ഒരു കുടുംബ ഘടനയുടെ അടിസ്ഥാനമാണ്. നമ്മളില്‍ അധികപേരും ഇസ്ലാമില്‍ മാതാപിതാക്കളുടെ കടമകളും കര്‍ത്തവ്യങ്ങളും നന്നായി അറിയുന്നവരാണ്. ചെറിയ കുട്ടികളോടു പോലും എങ്ങനെ പെരുമാറണമെന്ന് ഇസ്‌ലാം വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഇസ്ലാമിക ബാധ്യതകള്‍ നാം നിറവേറ്റതുണ്ട്. ഗര്‍ഭ പാത്രത്തില്‍ മാംസപിണ്ഡമായി നില്‍ക്കുന്ന അവസ്ഥയിലും കുഞ്ഞിനെ നമുക്ക് കാണാന്‍ കഴിയാത്ത അവസ്ഥയിലും അവരുടെ അവകാശങ്ങളെക്കുറിച്ച് വരെ ഇസ്‌ലാം വ്യക്തമാക്കിയിട്ടുണ്ട്.

പ്രവാചകന്‍ മുഹമ്മദ് നബി (സ)(അ) ചെറിയ കുട്ടികളോട് ഇത്തരത്തില്‍ പെരുമാറേണ്ട രീതികളെക്കുറിച്ച് പഠിപ്പിച്ചു തന്നിട്ടുണ്ട്. കുട്ടികളോട് എങ്ങനെ പെരുമാറേണ്ടത് എന്നതിന് മികച്ച ഉദാഹരണമായിരുന്നു പ്രവാചകന്‍. ക്ഷമയോടും വളരെ നല്ല സ്വഭാവത്തോടെയുമാണ് അദ്ദേഹം കുഞ്ഞുങ്ങളോട് വര്‍ത്തിച്ചിരുന്നത്.

കുട്ടികളെ എങ്ങനെയാണ് തെറ്റുകളില്‍ നിന്നും തിരുത്തേണ്ടത് എന്നും നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. അവയോടെല്ലാം വളരെ സൗമ്യമായും ശാന്തതയോടെയുമാണ് പ്രവാചകന്‍ ഗുണദോഷിച്ചതും തിരുത്തല്‍ നടത്തിയതും. ആയിഷ (റ) നിന്ന് നിവേദനം: ഒരിക്കല്‍ പ്രവാചകന്റെ അടുത്തേക്ക് ഒരു കുട്ടിയെകൊണ്ടുവന്നു. ആ കുട്ടി പ്രവാചകന്റെ മടിയില്‍ മൂത്രമൊഴിച്ചു. എന്നാല്‍ പ്രവാചകന്‍ ആരോടും ഒന്നും പറയാതെ മൂത്രമൊഴിച്ചിടത്ത് ഒരു കപ്പ് വെള്ളമൊഴിച്ചു. (അല്‍ ബുഖാരി).

എന്നാല്‍,ആധുനിക ലോകത്ത് മുതിര്‍ന്നവര്‍ക്ക് ക്ഷമ,സഹിഷ്ണുത എന്നിവ നശിച്ചു പോയിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥയില്‍ പ്രവാചക പാഠങ്ങളിലേക്ക് നാം തിരിഞ്ഞു നോക്കേണ്ടത് അത്യാവശ്യമാണ്.

Related Articles