Current Date

Search
Close this search box.
Search
Close this search box.

ഇത്ര അനായസകരമായ ആരാധന വേറെ ഏതാണുള്ളത്?

പ്രവാചകന്‍റെ കാലശേഷം രണ്ടാം ഉത്തരാധികാരിയായി സ്ഥാനാരോഹണം ചെയ്ത ഖലീഫ ഉമര്‍ തന്‍റെ കീഴുദ്യോഗസ്ഥന്മാര്‍ക്ക് അയച്ച സര്‍ക്കുലറുകളില്‍ ഒന്നില്‍  ഇങ്ങനെ നിര്‍ദ്ദേശിച്ചു:
ഇസ്ലാമിലെ സുപ്രധാന ആരാധനാ കര്‍മ്മമായ നമസ്കാരം താങ്ങളുടെ സത്വര ശ്രദ്ധയില്‍ ഉണ്ടായിരിക്കുമെന്ന് കരുതട്ടെ. നമസ്കാരത്തെ ആര് നന്നായി പരിഗണിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുവൊ, അവര്‍ തങ്ങളുടെ ദീനിനെ സംരക്ഷിച്ചു. ആര് അതിനെ അവഗണിച്ചുവൊ, അവര്‍ മറ്റു കാര്യങ്ങളെ അതിനെക്കാളേറെ അവഗണിക്കുകയാണ് ചെയ്യുക.

തുടര്‍ന്ന് ഉമര്‍ (റ) അഞ്ച് നേരത്തെ നമസ്കാര സമയങ്ങളെ കുറിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ഇശാ സമസ്കാരത്തിന് മുമ്പായി മയങ്ങുന്നതിനെതിരെ ശക്തമായ താക്കീത് നല്‍കുകയും ചെയ്തു. ഉദ്ധരണം, ഇമാം മാലിക്കിന്‍റെ മുവത്വ എന്ന ഗ്രന്ഥത്തത്തില്‍ നിന്ന്. ഹദീസ് # 5. ലോകം കണ്ട ഏറ്റവും മഹാനായ ഒരു ഭരണാധികാരിയില്‍ നിന്നുള്ള ഈ കത്താണിത് – നമുക്ക് അതിനെ രാജകീയ കല്‍പന എന്ന് വിളിക്കാം – കൂടുതല്‍ വിചിന്തനങ്ങള്‍ക്ക് നമ്മെ പ്രേരിപ്പിക്കുന്നു. കാരണം ഇസ്ലാമിക ശരീഅത്തിലെ ഏറ്റവും പ്രധാന്യമുള്ള ഒരു അനുഷ്ഠാന കര്‍മ്മമാണ് നമസ്കാരം. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ നമ്മുടെ നിത്യ ജീവിതത്തില്‍ അത് ഏറെ അവഗണിക്കപ്പെട്ടതായിട്ടാണ് കണ്ട് വരുന്നത്.

നമസ്കാരം ഇസ്ലാമിന്‍റെ സ്തംഭമാണ് എന്ന് പ്രാഥമിക മദ്രസകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പോലും അറിയാം. നമസ്കാരമെന്ന സുപ്രധാന സ്തംഭത്തെ· തള്ളി മാറ്റി ഒരാള്‍ക്ക് ഇസ്ലാമിക ജീവിതം കെട്ടിപ്പടുക്കാനൊ, ഇസ്ലാമിക സമൂഹത്തിന്‍റെ നിര്‍മ്മിതിക്കൊ, ഇസ്ലാമിക ഭരണത്തിന്‍റെ സംസ്ഥാപനത്തിനോ സാധിക്കുകയില്ല എന്നത് നിസ്തര്‍ക്കമാണ്. ഇസ്ലാമിലെ മറ്റ് ഏതൊരു നിര്‍ബന്ധ ബാധ്യതകളെ പോലെയല്ല നമസ്കാരത്തിന്‍റെ കല്‍പന വന്നിട്ടുള്ളത്. പ്രവാചകന്‍റെ സ്വര്‍ഗ്ഗാരോഹണ സംഭവമായ മഹത്തായ മിഅ്റാജ് രാവില്‍ നല്‍കിയ അത്യസാധാരണമായ നടപടി ക്രമങ്ങളിലൂടെയാണ് നമസ്കാരം നമ്മില്‍ ബാധ്യതയായി തീര്‍ന്നിരിക്കുന്നതെന്ന കാര്യം ഒരിക്കലും വിസ്മരിക്കരുത്.

Also read: രോഗ ശമനത്തിന് ഈ ചികില്‍സാ രീതി പരീക്ഷിക്കൂ

അതിനാല്‍ തന്നെ നമസ്കാരം വിശ്വാസിയുടെ മിഅ്റാജാണ് എന്ന പരാമര്‍ശം എത്രമാത്രം അര്‍ത്ഥഗര്‍ഭമാണ് എന്ന് ആലോചിച്ച് നോക്കൂ. അല്ലാഹുവിന്‍റെ ഭവനത്തിന് നേരെ തിരിഞ്ഞ് നില്‍ക്കുന്നതോടെ ആരംഭിക്കുന്ന നമസ്കാരം ലൗകിക കാര്യങ്ങളില്‍ നിന്നെല്ലാം തന്നെ മുക്തമാക്കി കൊണ്ട് അല്ലാഹുവിന്‍രെ മുന്നില്‍ ഇങ്ങനെ പ്രഖ്യാപിക്കുന്നു: അല്ലാഹുവേ! നീ എത്ര പരിശുദ്ധന്‍, നിന്നെ വാഴ്തികൊണ്ട് ഞാനിതാ ആരംഭിക്കുന്നു. നിന്‍റെ നാമം അനുഗ്രഹീതമാണ്. നിന്‍റെ മഹത്വമാകട്ടെ അത്യുന്നതവും. നിന്നെ മാത്രം ആരാധിക്കുന്നതിലൂടെയല്ലാതെ ഒരാള്‍ക്കും ഒരു മഹത്വവുമില്ല.

നമസ്കാരവേളയില്‍ ഒരു വിശ്വാസി തുടര്‍ച്ചയായി നില്‍ക്കുകയും കുമ്പിടുകയും അല്ലാഹുവിനോട് ഏറ്റവും കൂടുതല്‍ അടുക്കുകയും ചെയ്യുന്നു. ഈ കര്‍മ്മങ്ങളെല്ലാം തന്‍റെ സൃഷ്ടാവിലേക്ക് അവനെ കൂടുതലായി അടുപ്പിക്കുകയും അവനില്‍ സ്നേഹത്തിന്‍റെയും അര്‍പ്പണമനോഭാവത്തിന്‍റെയും അനുസരണത്തിന്‍റെയും വികാരങ്ങള്‍ ഉദ്വീപിക്കുകയും ചെയ്യുന്നു. സ്വര്‍ഗ്ഗാരോഹണ വേളയില്‍ അല്ലാഹുവിന്‍റെ മുന്നില്‍ പ്രവാചകന്‍ ചമ്രപ്പടി ഇരുന്നതിന്‍റെ പുനരാവിഷ്കരണമാണ് നമസ്കാരത്തിലെ ഇരുത്തമെന്ന ബോധം നമ്മെ ഭക്തിനിര്‍ഭരമാക്കേണ്ടതാണ്.

Also read: സിറിയയിലെ റഷ്യന്‍ ഇടപെടലിന് അഞ്ച് വര്‍ഷം

അല്ലാഹുവുമായുള്ള വിശ്വാസിയുടെ ഈ അടുപ്പം നമുക്കുള്ള ഏറ്റവും വിലകൂടിയ സമ്മാനമാണ്. തന്‍റെ ജീവിതത്തിലെ എല്ലാ ശക്തിയുടേയും നന്മയുടേയും സ്രോതസ്സാണ് നമസ്കാരം. ജീവിതത്തിലെ എല്ലാ തെറ്റുകളില്‍ നിന്നും നന്മയിലേക്ക് നയിക്കുന്ന വെളിച്ചമാണത്. എല്ലാ പാപങ്ങളില്‍ നിന്നും അഴുക്കില്‍ നിന്നും ശുദ്ധീകരിക്കുന്ന നദി ജലമാണത്. ജീവിതത്തിലെ ക്ലേശകരമായ സന്ദര്‍ഭത്തില്‍ ശക്തിയുടേയും ആശ്വാസത്തിന്‍റെയും സ്രോതസ്സാണത്. മുസ്ലിമിന്‍റെ ജീവിതത്തെ ചിട്ടപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് ദിനേനയുള്ള അഞ്ച് നേരത്തെ നമസ്കാരമാണ്. നമ്മുടെ യഥാര്‍ത്ഥ ആഹ്ലാദത്തിന്‍രെയും ആമോദത്തിന്‍രെയും ഉറവിടവും ആത്മീയതയുടേയും സ്വയം സംസ്കരണത്തിന്‍റെയും പരിപോഷണവും നമസ്കാരം തന്നെ. നമ്മുടെ എല്ലാ വിജയത്തിന്‍റെയും സ്വര്‍ഗത്തിന്‍റെയും താക്കോലും നമസ്കാരമല്ലാതെ മറ്റൊന്നുമല്ല.

പ്രഭാതത്തിലെ ബാങ്കൊലി ഇന്ത്യോനേഷ്യയില്‍ നിന്ന് ആരംഭിച്ച് ചെറിയ ഇടവേളക്ക് ശേഷം മലേഷ്യയിലും,ബംഗ്ളാദേശ്,ഇന്ത്യ,പാക്കിസ്ഥാന്‍,അഫ്ഗാനിസ്ഥാന്‍,ഇറാന്‍,ഇറാഖ്,സൗദി അറേബ്യ,ഈജ്പ്റ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ ആവര്‍ത്തിക്കുന്നു. 24 മണിക്കൂറിന് ശേഷം ഇന്ത്യോനേഷ്യയില്‍ പ്രഭാത നമസ്കാരത്തിന് ബാങ്ക് വിളിക്കുമ്പോള്‍, അങ്ങ് ആഫ്രിക്കയില്‍ ഇശാ നമസ്കാരത്തിന് ബാങ്ക് വിളിക്കുകയാണ്. ചേതോഹരവും പ്രാപഞ്ചികവും ശക്തവുമായ ഈ ദൈവിക വിളിയെ എങ്ങനെ നമുക്ക് അവഗണിക്കാന്‍ കഴിയും?

നമസ്കാരത്തെ അവഗണിക്കുന്നത് നരഗത്തിലേക്ക് എത്തിച്ചേരാനുള്ള വഴിയാണ്. നമസ്കാരത്തോട് അശ്രദ്ധകാണിക്കുന്നവര്‍ക്ക് നാശം എന്ന് ഖുര്‍ആന്‍ പറയുന്നു. വിശ്വാസിയേയും അവിശ്വാസിയേയും വേര്‍തിരിക്കുന്നത് നമസ്കാരമാണെന്ന് ഹദീസിലും കാണാം. ദീനിന്‍രെ സ്തംഭമാണ് നമസ്കാരമെന്നും അതിനെ നശിപ്പിച്ചവന്‍ ദീനിനെ നശിപ്പിച്ചുവെന്നും നബി (സ) പറഞ്ഞു. മരണാനന്തരം ആദ്യം ചോദ്യം ചെയ്യപ്പെടുന്നത് നമസ്കാരമായിരിക്കും. ഈ പരീക്ഷണത്തില്‍ ആര്‍ വിജയിച്ചുവൊ, തുടര്‍ന്ന് വരുന്ന എല്ലാ പരീക്ഷണങ്ങളിലും അയാള്‍ വിജയിക്കാനാണ് സാധ്യത. ഈ പരീക്ഷണത്തില്‍ ആര്‍ പരാജയപ്പെടുന്നുവൊ അവര്‍ക്ക് അവശേഷിക്കുന്നവയില്‍ വിജയിക്കുകയില്ല. അത്കൊണ്ടാണ് നമസ്കാരത്തെ· അവഗണിക്കുന്ന ഒരാള്‍ക്ക് അല്ലാഹുവിന്‍റെ സംരക്ഷണം ലഭിക്കുകയില്ല. നമസ്കാരത്തില്‍ ബോധപൂര്‍വ്വം ഉപേക്ഷ വരുത്തുന്നവന്‍റെ പാപം നിമിത്തം അയാളുടെ എല്ലാ കുടുംബ ബന്ധവും സമ്പത്തും നശിച്ചത് തന്നെയാണെന്ന് ഹദീസ് നമ്മെ തെര്യപ്പെടുത്തുന്നു.

Also read: ഭൂമിയില്‍ മനുഷ്യന്‍ നിർഭയനാകുന്നത് ?

നമസ്കാരം നിര്‍ബന്ധമായും അനുഷ്ടിക്കണമെന്ന് ഖുര്‍ആനിലും ഹദീസിലും ധാരാളം ഉല്‍ബോധനങ്ങള്‍ ഉണ്ടായിട്ടും, ഒരു യഥാര്‍ത്ഥ വിശ്വാസിക്ക് നമസ്കാരം എങ്ങനെ അവഗണിക്കാന്‍ കഴിയുമെന്ന് അല്‍ഭുതപ്പെട്ടേക്കാം. വിശ്വാസിയാണെന്ന് അവകാശപ്പെടുകയും പതിവായി അഞ്ച് നേരം നമസ്കിക്കാതിരിക്കുകയും ചെയ്യാത്ത· ഒരാളോട് നാം തീര്‍ച്ചയായും ഇങ്ങനെ ചോദിക്കേണ്ടതുണ്ട്: നമസ്കാരത്തില്‍ ഉപേക്ഷ വരുത്താന്‍ എന്താണ് നിങ്ങളുടെ പക്കലുള്ള ന്യായീകരണം? അതിനെ കുറിച്ച് കൂടുതലായി ചിന്തിക്കുമ്പോള്‍ ഒരു തരത്തിലുള്ള ന്യായീകരണവും അയാളുടെ പക്കലില്ലന്ന് ബോധ്യമാവും.

അസാധാരണമായ അതിന്‍റെ പ്രധാന്യത്തെ കുറിച്ചൊ ബാധ്യതയെ കുറിച്ചൊ ഒരാള്‍ ബോധവാനല്ല എന്ന് വാദിക്കാന്‍ സാധ്യമല്ല. ഖുര്‍ആനൊ പ്രവാചക വചനങ്ങളൊ ജീവിതത്തില്‍ ഒരിക്കല്‍ പോലും മറിച്ച് നോക്കാന്‍ കഴിയാത്ത ഹത ഭാഗ്യരായ മുസ്ലിങ്ങള്‍ക്ക് പോലും എല്ലാ പള്ളി മിനാരങ്ങളില്‍ നിന്നും അഞ്ച് നേരം മുഴങ്ങുന്ന ബാങ്കൊലി കേട്ടില്ല എന്ന് നടിക്കാന്‍ കഴിയുമൊ? ആ ബാങ്കൊലി ആവര്‍ത്തനപൂര്‍വ്വം നമ്മെ ഓര്‍മ്മപ്പെടുത്തുന്നതിതാണ്: നമസ്കാരത്തിലേക്ക് വരൂ, വിജയത്തിലേക്ക് വരൂ എന്നാണ്. ലോകത്താകമാനമുള്ള പള്ളികളുടെ കിടപ്പ് മഹത്തായ ബാങ്കൊലിയുടെ ശബ്ദം ഒരിക്കലും നിലക്കാതെ പ്രവഹിക്കുന്നതായിട്ടാണ് കാണാന്‍ കഴിയുന്നത്.

പ്രഭാതത്തിലെ ബാങ്കൊലി ഇന്ത്യോനേഷ്യയില്‍ നിന്ന് ആരംഭിച്ച് ചെറിയ ഇടവേളക്ക് ശേഷം മലേഷ്യയിലും,ബംഗ്ളാദേശ്,ഇന്ത്യ,പാക്കിസ്ഥാന്‍,അഫ്ഗാനിസ്ഥാന്‍,ഇറാന്‍,ഇറാഖ്,സൗദി അറേബ്യ,ഈജ്പ്റ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ ആവര്‍ത്തിക്കുന്നു. 24 മണിക്കൂറിന് ശേഷം ഇന്ത്യോനേഷ്യയില്‍ പ്രഭാത നമസ്കാരത്തിന് ബാങ്ക് വിളിക്കുമ്പോള്‍, അങ്ങ് ആഫ്രിക്കയില്‍ ഇശാ നമസ്കാരത്തിന് ബാങ്ക് വിളിക്കുകയാണ്. ചേതോഹരവും പ്രാപഞ്ചികവും ശക്തവുമായ ഈ ദൈവിക വിളിയെ എങ്ങനെ നമുക്ക് അവഗണിക്കാന്‍ കഴിയും?

Also read: ശൈഖ് നൂറുദ്ധീന്‍ അല്‍ ഇത്റ്; ഹദീസ്ശാസ്ത്രത്തിലെ മഹാ പ്രതിഭ

നമസ്കാരമെന്ന നമ്മുടെ ബാധ്യത നിര്‍വ്വഹിക്കുക വളരെ പ്രയാസകരമാണെന്നും അത് സമയം പാഴാക്കുമെന്നും വാദിക്കുക ആര്‍ക്കും സാധ്യമല്ല. ഒരാള്‍ രോഗിയാവട്ടെ ആരോഗ്യമുള്ളവനാകട്ടെ, മഴയൊ വെയിലൊ ഉണ്ടാവട്ടെ, ഏത് സാഹചര്യത്തിലും നമസ്കാരം നിര്‍വ്വഹിക്കാന്‍ ഇസ്ലാമിക ശരീഅത് വിശാലമാണ്. നില്‍ക്കാന്‍ കഴിയുന്നില്ലങ്കില്‍ ഇരുന്ന് നമസ്കരിക്കാം. ഇരുന്ന് നമസ്കരിക്കാനും കഴിയുന്നില്ലങ്കിലൊ? കിടന്ന് നമസ്കരിക്കാം. ഒരാള്‍ ചലനമറ്റ് കിടക്കുകയാണെങ്കിലൊ? സാധ്യമാവുന്ന ഏത് ആഗ്യരൂപത്തിലും അയാള്‍ക്ക് അത് നിര്‍വ്വഹിക്കാം. യാത്രയിലാണെങ്കിലൊ? നാല് റകഅതിന് പകരം രണ്ട് റകഅത് മാത്രം മതി. ദിശ അറിയില്ലങ്കിലൊ? നിങ്ങളുടെ യുക്തിക്കനുസരിച്ച തീരുമാനത്തില്‍ എത്തിച്ചേരാം. വെള്ളം കൊണ്ട് അംഗ സ്നാനം ചെയ്ത് ശുദ്ധിയാവാന്‍ കഴിയാത്ത അവസ്ഥയില്‍ മണ്ണ് ഉപയോഗിച്ച് തയമ്മം ചെയ്ത് നമസ്കാരം നിര്‍വ്വഹിക്കാം. എത്ര എളുപ്പമാണ് നമസ്കാരം!

വിവ: ഇബ്റാഹീം ശംനാട്

Related Articles