Current Date

Search
Close this search box.
Search
Close this search box.

തിരക്കുകള്‍ക്കിടയിലും നമസ്‌കാരം നിലനിര്‍ത്താം

o.jpg

ജീവിത തിരക്കുകള്‍ക്കിടെ ഓടിനടക്കുമ്പോള്‍ സത്യവിശ്വാസിയുടെ നിര്‍ബന്ധ ബാധ്യതയില്‍പ്പെട്ട നമസ്‌കാരം നിര്‍വഹിക്കുന്നതില്‍ അമാന്തം കാണിക്കുന്നവരാണ് പലരും. എത്ര തിരക്കാണെങ്കിലും നമസ്‌കാരത്തിന് സമയം കണ്ടെത്താന്‍ പ്രയാസപ്പെടുന്നവരാണ് അധികമാളുകളും. ഇത്തരത്തില്‍ എല്ലാ തിരക്കുകള്‍ക്കിടയിലും അല്ലാഹുവിനെ ഓര്‍ക്കുന്നവരാണ് യഥാര്‍ത്ഥ വിശ്വാസികള്‍. അവരോടൊപ്പം അല്ലാഹുവിന്റെ സഹായം എപ്പോഴുമുണ്ടാകുക തന്നെ ചെയ്യും.

ഇത്തരത്തില്‍ ഓഫിസില്‍ നിന്നും മറ്റും ചെറിയ ഇടവേളകളില്‍ നമസ്‌കാരത്തിനായി സമയം കണ്ടെത്തുന്നവര്‍ ഒരിക്കലും തനിച്ചാകില്ല. അവരോടൊപ്പം അല്ലാഹു ഉണ്ടാകും. നമസ്‌കാരം എന്നത് സത്യവിശ്വാസികള്‍ക്ക് ചിലപ്പോള്‍ വെല്ലുവിളിയാകാറുണ്ട്. ഓഫിസിനടുത്ത് പള്ളി ഇല്ലാതിരിക്കുകയും നമസ്‌കാരത്തിനായി സ്വകാര്യ ഇടങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ പൊതുഇടങ്ങളില്‍ വെച്ചും മറ്റുള്ളവരുടെ മുന്നില്‍ വെച്ചും നമസ്‌കരിക്കേണ്ടി വരും. ഇതാണ് ഒരു വെല്ലുവിളി. പലരും ഇതിന് മുതിരാറില്ല. പകരം നമസ്‌കാരം ഒഴിവാക്കുകയും ജംഅും ഖസ്‌റും ആക്കുകയുമാണ് ചെയ്യാറുള്ളത്. പലപ്പോഴും ളുഹര്‍,അസര്‍ നമസ്‌കാരങ്ങള്‍ക്കാണ് ഇത്തരത്തില്‍ വീഴ്ച സംഭവിക്കാറുള്ളത്.   

നമസ്‌കാരം എന്നുള്ളത് അല്ലാഹുവിനോടുള്ള നന്ദി പ്രകടനം കൂടിയാണ്. പുതുതായി കച്ചവടം ആരംഭിക്കുമ്പോഴും വിവാഹം കഴിക്കുമ്പോഴും പുതിയ ജോലിയില്‍ പ്രവേശിക്കുമ്പോഴും എല്ലാം അല്ലാഹുവിനോടുള്ള നന്ദി സൂചകമായി നാം നമസ്‌കരിക്കാറുണ്ട്. അല്ലാഹുവോട് നന്ദി കാണിച്ചാല്‍ അവന്‍ തിരിച്ചും നിങ്ങളോട് നന്ദി കാണിക്കും. അതിനാല്‍ തന്നെ ജീവിതത്തില്‍ എല്ലാ തിരക്കുകള്‍ക്കിടയിലും സുഖത്തിലും ദു:ഖത്തിലും സന്തോഷത്തിലും സങ്കടത്തിലുമെല്ലാം നിങ്ങള്‍ അല്ലാഹുവെ ഓര്‍ക്കുക.

 

Related Articles