Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമില്‍ ആരാധനയുടെ പ്രാധാന്യം

gf.jpg

 ‘അറിയുക, അല്ലാഹു എത്ര പരിശുദ്ധന്‍, അവന്‍ മനുഷ്യനെ സ്ൃഷ്ടിച്ചിരിക്കുന്നു, അവനെ ആരാധിക്കാന്‍ വേണ്ടി’ (
വിശുദ്ധ ഖുര്‍ആന്‍),ഞാന്‍ ജിന്നുകളെയും മനുഷ്യരെയും സൃഷ്ടിച്ചിട്ടില്ല, എനിക്കു വേണ്ടി ആരാധിക്കാന്‍ വേണ്ടിയല്ലാതെ) (51:56).

ഈ രണ്ട് ഖുര്‍ആനിക സൂക്തങ്ങളില്‍ നിന്നും തന്നെ നമുക്ക് മനസ്സിലാക്കാനാകും ഖുര്‍ആനിലെ ആരാധനയുടെ പ്രാധാന്യത്തെക്കുറിച്ച്. അല്ലാഹു ജിന്നുകളെയായാലും മനുഷ്യരെയായാലും സൃഷ്ടിച്ചിരിക്കുന്നത് ഒരേ ഒരു ആവശ്യത്തിന് വേണ്ടിയാണ്. അത് അവന് കീഴ്‌പെട്ട് അവനെ മാത്രം ആരാധിക്കുക എന്നതിനു വേണ്ടിയാണ്. മനുഷ്യ ജീവിതത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യവും അവനെ ഈ ഭൂലോകത്തേക്ക് അയച്ചതിന്റെ പിന്നിലുള്ള ഉദ്ദേശവും അല്ലാഹുവിനെ ആരാധിക്കുക എന്നതു തന്നെയാണ്.

ആരാധന രണ്ടു തരത്തിലുണ്ട്. ഒന്ന് ആന്തരികമായ ആരാധന,രണ്ട് ബാഹ്യമായ ആരാധന. ഇതില്‍ ആന്തരികമായ ആരാധന എന്നാല്‍ അല്ലാഹുവെ മാത്രം വിളിച്ച് പ്രാര്‍ത്ഥിക്കുന്ന ആരാധന. അല്ലാഹുവിന് പുറമെ ഞങ്ങള്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ മറ്റാര്‍ക്കും കഴിയില്ലെന്ന് മനസ്സിലാക്കി അല്ലാഹുവെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നത്. അതായത് മനസ്‌കാരം. ഇത് അല്ലാഹുവിന് മാത്രം സമര്‍പ്പിച്ചിട്ടുള്ള ഒന്നാണ്.

അല്ലാഹുവിന്റെ അടിമകള്‍ അവന്‍ കല്‍പിച്ചതു പ്രകാരം ചെയ്യുന്ന ആരാധനയാണത്. ഇതിന്റെ പിന്നില്‍ മറ്റു ഉദ്യേശങ്ങളൊന്നുമില്ല. അതുപോലെ തന്നെയുള്ള മറ്റു ആരാധനകളാണ് വ്രതമനുഷ്ടിക്കല്‍,സകാത്ത് നല്‍കല്‍,ദിക്ര്‍ ചൊല്ലല്‍,ഖുര്‍ആന്‍ പാരായണം,ദുആ,ഹജ്ജ്,ഉംറ എന്നിവ. ഇതെല്ലാം തന്നെ ഇസ്ലാമില്‍ ആരാധനക്കു വേണ്ടിയുള്ളതാണ്. ഇതുകൊണ്ടൊന്നും മറ്റൊരു ഉദ്ദേശവുമില്ല. അതിനാല്‍ തന്നെ ഇതെല്ലാം ആന്തരികമായ ആരാധനയില്‍ ഉള്‍പ്പെടുന്നു.

രണ്ടാമത്തെ ആരാധനയാണ് ബാഹ്യമായ ആരാധന. ഈ ലോകത്തില്‍ ചില ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റാന്‍ വേണ്ടി ചെയ്യുന്ന ആരാധനകളാണിവ. അതായത് ലൗകികാവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടി മറ്റൊരാളെ അനുസരിച്ചും കീഴ്‌വണങ്ങിയും ജീവിക്കുന്നത്. ഇത്തരം ആരാധനകളുടെ പിന്നിലുള്ള ഉദ്ദേശം ഈ ലോകത്തെ ചില നേട്ടങ്ങളാണ്. അതിനാല്‍ തന്നെ ഇവ ബാഹ്യമായ ആരാധനയില്‍ ഉള്‍പ്പെടുന്നു.

നമ്മള്‍ ജോലിയാവശ്യാര്‍ത്ഥം നമ്മുടെ സീനിയര്‍ ഉദ്യോഗസ്ഥരെയും നമ്മുടെ മേധാവിയെയും അനുസരിക്കുന്നതെല്ലാം ഇതിലുള്‍പ്പെടും. എന്നാല്‍ ഇസ്ലാമിലെ ആരാധന എന്നാല്‍ ഒന്നാമത്തെ വിഭാഗത്തില്‍പെടുന്നതാണ്. അല്ലാഹു പറയുന്നു: നിങ്ങള്‍ നല്ല ഉദ്യേശത്തോടെ ഇഹലോകത്ത് ഞാന്‍ നിശ്ചയിച്ച പരിധിക്കുള്ളില്‍ നിന്നുകൊണ്ട് പ്രവാചകന്റെ ചര്യയനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ അതു നാം സ്വീകരിക്കുകയും അതിന് മറുപടി നല്‍കുകയും ചെയ്യും. അതിനാല്‍ തന്നെ ഇസ്ലാമിന്റെ അടിത്തറയായ ആരാധനകള്‍ തന്നെയാണ് ഇതര പ്രത്യയശാസ്ത്രങ്ങളില്‍ നിന്ന് മുസ്‌ലിംകളെ വേറിട്ടു നിര്‍ത്തുന്നതും.

 

Related Articles