Current Date

Search
Close this search box.
Search
Close this search box.

തഖ്‌വ: സമഗ്രമായ സാംസ്‌കാരിക ശിക്ഷണം

സത്യവിശ്വാസികള്‍ അനിവാര്യമായും ആര്‍ജ്ജിച്ചിരിക്കേണ്ട ഇസ്‌ലാമിന്റെ മൗലിക ഗുണമാണ് തഖ്‌വ. സൂക്ഷ്മത, ഭയഭക്തി, പാപകൃത്യങ്ങള്‍ക്കെതിരെയുള്ള ജാഗ്രത, അല്ലാഹുവിനോടുള്ള അനുസരണം എന്നിങ്ങനെ വിവിധ അര്‍ത്ഥങ്ങളും ആശയങ്ങളും ഉള്‍ച്ചേര്‍ന്ന സമഗ്രമായ സാംസ്‌കാരിക ഗുണമാണ് തഖ്‌വ.

‘കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ നടക്കുമ്പോള്‍ അവ കാലില്‍ തറക്കാതിരിക്കാന്‍ പുലര്‍ത്തുന്ന ജാഗ്രത യാണ് തഖ്‌വ’ യെന്ന് സ്വഹാബാക്കള്‍ വിശദീകരിച്ചിട്ടുണ്ട്.

‘തഖ്‌വ പുലര്‍ത്തേണ്ട വിധം തഖ്‌വപുലര്‍ത്താന്‍(ഹഖതു ഖാത്തിഹീ ) ഖുര്‍ആന്‍ (ആലു ഇംറാന്‍)ആഹ്വാനം ചെയ്തിരിക്കുന്നു. മനുഷ്യന് വകതിരിവ് നല്‍കുന്ന ഗുണം കൂടിയാണ് തഖ്‌വ (അല്‍ അന്‍ഫാല്‍ )

അല്ലാഹു മുത്തഖികള്‍ക്ക് വമ്പിച്ച പദവികള്‍ വാഗ്ദാനം ചെയ്തതായി വിശുദ്ധഖുര്‍ആന്‍ വിവിധ രൂപേണ പറഞ്ഞിട്ടുണ്ട്:

മുത്തഖികളായിട്ടല്ലാതെ മരിച്ചേക്കരുത് (ആലു ഇംറാന്‍: 102)
അല്ലാഹു മുത്തഖികള്‍ക്കൊപ്പമാണ് (അല്‍ബഖറ: 194)
മുത്തഖിയാണ് അല്ലാഹുവിങ്കല്‍ ഏറ്റവും ആദരണീയന്‍ (അല്‍ഹുജുറാത്ത്: 13 )
മുത്തഖിയാണ് അല്ലാഹുവിന് പ്രിയപ്പെട്ടവന്‍ (അത്തൗബ: 4)
മുത്തഖികളാണ് അല്ലാഹുവിന്റെ ഔലിയാഅ് ( യൂനുസ്: 6263)
മുത്തഖികള്‍ക്കാണ് ഇരു ലോകത്തും അല്ലാഹുവിന്റെ സഹായം(ആലു ഇംറാന്‍: 125)
മുത്തഖികള്‍ക്ക് അല്ലാഹു എളുപ്പവഴി ഒരുക്കും (അത്ത്വലാഖ്: 2)
മുത്തഖികള്‍ക്കാണ് ആശ്വാസം (അത്ത്വലാഖ്: 4)
മുത്തഖികള്‍ക്കാണ് ഭൗതിക വിജയം ( അല്‍ അഅ്‌റാഫ്: 96)
മുത്തഖികള്‍ക്കാണ് പാപമോചനം (അല്‍ അഹ്‌സാബ്: 70 71)
മുത്തഖികള്‍ക്കാണ് സ്വര്‍ഗം (ആലു ഇംറാന്‍: 15)

തീര്‍ന്നില്ല…എത്രയും നീട്ടാവുന്നതാണീ പട്ടിക.

എന്നാല്‍ അല്ലാഹുവിന്റെ അതിമഹത്തായ ഇത്തരം അനുഗ്രഹങ്ങള്‍ക്ക് പാത്രമാവണമെങ്കില്‍ നടേ സൂചിപ്പിച്ചതു പോലെ ‘തഖ്‌വപുലര്‍ത്തേണ്ട രീതിയില്‍ തഖ്‌വപുലര്‍ത്തേണ്ട’തുണ്ട്. അഥവാ വെറും വേഷഭൂഷകള്‍ മാത്രം പോര. ഉള്ളിന്റെയുള്ളില്‍ വളരെ ബോധപൂര്‍വ്വം തഖ് വയുടെ വിത്ത് പാകുകയും വളര്‍ത്തിക്കൊണ്ടുവരികയും വേണം. നബി(സ) സ്വന്തം നെഞ്ചകത്തേക്ക് വിരല്‍ ചൂണ്ടി ‘ഇവിടെയാണ് തഖ്‌വ’ എന്നു പറഞ്ഞത് വിശ്രുതമാണല്ലോ. അതുപോലെ തഖ്‌വ വളര്‍ത്തിക്കൊണ്ടുവന്ന് ‘മുത്തഖികളുടെ ഇമാം ‘ ആകണമെന്നും അല്ലാഹു കല്‍പിച്ചിട്ടുണ്ട്.

Related Articles