Current Date

Search
Close this search box.
Search
Close this search box.

ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കുന്നില്ല

foots.jpg

നീചമായ മാര്‍ഗത്തിലൂടെ എങ്ങനെയാണ് ഉന്നതമായ ഒരു ലക്ഷ്യത്തിലെത്താന്‍ സാധിക്കുക? എനിക്കത് സങ്കല്‍പിക്കാന്‍ പോലും സാധിക്കുന്നില്ല. മഹത്വമുള്ള ലക്ഷ്യം മഹത്വമുള്ള മനസ്സിലല്ലാതെ ജീവിക്കുകയില്ല. അങ്ങനെയുള്ള ഒരു മനസ്സിന് എങ്ങനെയാണ് നീചമായ മാര്‍ഗം സ്വീകരിക്കാന്‍ സാധിക്കുക? ആ മാര്‍ഗം സ്വീകരിക്കുന്നതിലേക്ക് എങ്ങനെയാണവന്‍ എത്തുക? ചെളിപുരണ്ടവരുടെ കൂട്ടത്തില്‍ പെടാതെ ഫലഭൂയിഷ്ടമായ ചെളിക്കുണ്ടില്‍ നമുക്ക് പ്രവേശിക്കാനാവില്ല. വഴിയിലെ മാലിന്യങ്ങള്‍ നമ്മുടെ പാദങ്ങളിലും അത് വെക്കുന്നിടങ്ങളിലും അതിന്റെ അടയാളങ്ങളുണ്ടാക്കും. നീചമായ മാര്‍ഗം സ്വീകരിക്കുമ്പോഴുള്ള അവസ്ഥയും ഇത് തന്നെയാണ്. അതിന്റെ മാലിന്യം നമ്മില്‍ പറ്റിപ്പിടിക്കും. അതിന്റെ അടയാളങ്ങള്‍ അവിടെ ശേഷിപ്പിക്കുകയും ചെയ്യും. അതിലൂടെ നാം എത്തുന്ന ലക്ഷ്യത്തിലും ആ അടയാളങ്ങളുണ്ടാവും.

ആത്മാവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ലക്ഷ്യത്തിന്റെ ഭാഗമാണ് മാര്‍ഗം. ആത്മാവിന്റെ ലോകത്ത് ഇത്തരത്തിലുള്ള വിഭജനങ്ങളോ വേര്‍തിരിവുകളോ ഇല്ല. ഉന്നതമായ ലക്ഷ്യത്തിന് നീചമായ വഴിതേടുന്നത് മനുഷ്യപ്രകൃതം തന്നെ അംഗീകരിക്കുന്നില്ല. പ്രകൃത്യാ ആ മാര്‍ഗം ഉപയോഗപ്പെടുത്തുന്നതിലേക്ക് അവന്‍ നയിക്കപ്പെടുകയുമില്ല. ‘ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കുന്നു’ എന്നത് പടിഞ്ഞാറിന്റെ യുക്തിയാണ്. കാരണം പടിഞ്ഞാറ് ധിഷണ കൊണ്ടാണ് ജീവിക്കുന്നത്. മാര്‍ഗങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും ഇടയില്‍ വേര്‍തിരിവുകളും വിഭജനങ്ങളും ഉണ്ടാക്കാന്‍ ധിഷണയില്‍ സാധിക്കും.
(സലാഹ് അബ്ദുല്‍ ഫത്താഹ് ഖാലിദ് ക്രോഡീകരിച്ച് പുറത്തിറിക്കിയ സയ്യിദ് ഖുതുബിന്റെ ‘അഫ്‌റാഹു റൂഹ്’ എന്ന പുസ്തകത്തില്‍ നിന്നും)

Related Articles