Current Date

Search
Close this search box.
Search
Close this search box.

ചിന്തകള്‍ വ്യാപിക്കുന്നതിലെ ആനന്ദം

view-specs.jpg

നാം നമ്മുടെ ചിന്തകളും വിശ്വാസങ്ങളും കുത്തകയാക്കി വെക്കുന്നു. മറ്റൊരാള്‍ അത് അയാളിലേക്ക് ചേര്‍ത്ത് വെക്കുമ്പോള്‍ നാമതില്‍ ദേഷ്യപ്പെടുന്നു. അവ നമ്മുടേതാണെന്നും മറ്റുള്ളവര്‍ അന്യായമായി അത് അവരുടേതാക്കിയതാണെന്നും സ്ഥിരീകരിക്കാന്‍ നാം പ്രയത്‌നിക്കുകയും ചെയ്യുന്നു. പ്രസ്തുത ചിന്തകളിലും വിശ്വാസങ്ങളിലും നമുക്ക് വേണ്ടത്ര വിശ്വാസമില്ലാതിരിക്കുമ്പോഴാണിങ്ങനെ സംഭവിക്കുന്നത്. അഥവാ അവ വരുന്നത് നമ്മുടെ ഉള്ളില്‍ നിന്നല്ലാതിരിക്കുമ്പോള്‍. ഉദ്ദേശ്യപൂര്‍വമല്ലാതെ നമ്മില്‍ നിന്നുണ്ടാവുന്നത് നമ്മേക്കാള്‍ നമുക്ക് പ്രിയപ്പെട്ടതാവത്തത് പോലെയാണത്.

നമ്മുടെ ചിന്തകളും വിശ്വാസങ്ങളും മറ്റുള്ളവര്‍ ഉടമപ്പെടുത്തിയത് നാം കാണുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക ഫലമാണ് തെളിഞ്ഞ ആനന്ദം. നമ്മുടേതായ കേവലം ആലോചനകള്‍ ജീവിതകാലത്ത് മാത്രമല്ല, നാം മരണപ്പെട്ടതിന് ശേഷവും മറ്റുള്ളവര്‍ക്ക് പാഥേയവും ദാഹജലവുമായി മാറുന്നു. മനസ്സിന് സംതൃപ്തിയും സന്തോഷവും ശാന്തതയും പകരാന്‍ മതിയായതാണത്.

കച്ചവടക്കാര്‍ മാത്രമാണ് അവരുടെ ഉല്‍പന്നങ്ങളുടെ ട്രേഡ്മാര്‍ക്കിന്റെ കാര്യത്തില്‍ ജാഗ്രത കാണിക്കുന്നത്. മറ്റുള്ളവര്‍ ദുരുപയോഗം ചെയ്യാതിരിക്കാനും ലാഭം കവര്‍ന്നെടുക്കാതിരിക്കാനുമാണത്. എന്നാല്‍ ചിന്തകരും ആശയങ്ങളുടെ ഉടമകളും സന്തോഷം കണ്ടെത്തുന്നത് തങ്ങളുടെ ചിന്തകളും ആശയങ്ങളും ജനങ്ങള്‍ക്കിടയില്‍ പങ്കുവെക്കപ്പെടുകയും സ്വന്തത്തിലേക്ക് ചേര്‍ത്തുവെക്കാന്‍ മാത്രം അതില്‍ അവര്‍ വിശ്വാസം അര്‍പ്പിക്കുകയും ചെയ്യുമ്പോഴാണ്. ഈ ചിന്തകളുടെയും ആശയങ്ങളുടെയും അവകാശികള്‍ തങ്ങളാണെന്ന് അവര്‍ കരുതുന്നില്ല. അവ മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കുന്നതിലെ മധ്യവര്‍ത്തികള്‍ മാത്രമാണ് തങ്ങളെന്നാണ് അവര്‍ വിശ്വസിക്കുന്നത്. അപ്പോള്‍ എത്ര പവിത്രമായ ആനന്ദമാണ് അവരനുഭവിക്കുന്നത്.

(സലാഹ് അബ്ദുല്‍ ഫത്താഹ് ഖാലിദ് ക്രോഡീകരിച്ച് പുറത്തിറിക്കിയ സയ്യിദ് ഖുതുബിന്റെ ‘അഫ്‌റാഹു റൂഹ്’ എന്ന പുസ്തകത്തില്‍ നിന്നും)

Related Articles