Current Date

Search
Close this search box.
Search
Close this search box.

എന്തുകൊണ്ട് സന്തോഷം ഇത്ര അവ്യക്തം?

1991 ൽ ഡിസ്‌നിയുടെ ബ്യൂട്ടി ആൻഡ് ദ ബീസ്റ്റ് എന്ന ചിത്രത്തിലെ ഗാനത്തിൽ നിന്ന്  ”കൃത്യദൗത്യം നിർവ്വഹിക്കാത്ത ദാസന്മാർക്ക് ജീവിതം ബലഹീനമാണ്” എന്ന വരി കേൾക്കാനിടയായി. അപ്പോഴുള്ള എന്റെ പ്രതികരണം ഇപ്രകാരമായിരുന്നു:”ജീവിതത്തിന്റെയും സന്തോഷത്തിന്റെയും സത്യങ്ങളെ പുനരാഖ്യാനിക്കുന്നതിനുള്ള എത്ര മനോഹരമായ മാർഗം.സത്യത്തിന്റെ ഘടകങ്ങളെ എപ്പോഴും എവിടെയും കണ്ടെ ത്താനാവുമെന്നത് എത്ര ശരിയാണ്,ഒരുപക്ഷേ അതിനെ ഒട്ടും പ്രതീക്ഷിക്കാത്തപ്പോൾ പോലും.”

നമുക്ക് എന്ത് വേണമെന്നതല്ല  മറിച്ച് നാം ആരാണ് എന്നതാണ്  പ്രധാനം. നമ്മുടെ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും നിർണയിക്കുന്നത് നമ്മുടെ സ്വത്വവും പദവിയുമാണ്.

എന്താണ് സന്തോഷം?

ഉന്നതമായ ഉദ്ദേശത്തോടെയും മഹത്തായ ദൗത്യത്തോടെയുമാണ് സർവശക്തനായ അല്ലാഹു   നമ്മെ സൃഷ്ടിച്ചിരിക്കുന്നത്. ഭൂമിയിൽ അവന്റെ ഉപദേഷ്ടാക്കളാക്കിക്കൊണ്ട് മനുഷ്യനെ ആദരിച്ചു. സന്ദർഭോചിതമായി കാര്യങ്ങൾ നടപ്പിലാക്കുവാനും നമ്മുടെ നിലക്കും വിലക്കും ഉതകുന്ന രീതിയിൽ അവ നേടിയെടുക്കുവാനും നാം കടപ്പെട്ടിരിക്കുന്നു.ഒരുവന്റെ  വ്യക്തിത്വ പൂർത്തീകരണത്തിലേക്കോ ആത്മസാക്ഷാത്കാരത്തിലേക്കോവാണ് ഇത് നയിക്കുന്നത്. അതുവഴി അവൻ സംതൃപ്തിയും  ആത്മസാഫല്യവും കരസ്ഥമാക്കുന്നു.തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ആവശ്യങ്ങൾ പൂർത്തികരിച്ചുവെന്നും ഉചിതമായ രീതിയിൽ താനത്  ജീവിച്ചു എന്നുമുള്ള തോന്നൽ അവനിൽ ഉണർത്തപ്പെടുന്നു.ഇത് അവനെ അവനാക്കി മാറ്റുന്നു.

Also read: നെല്ലി കൂട്ടക്കൊല ; പൗരത്വത്തിന്റെ പേരില്‍ നടന്ന മുസ്‌ലിം വംശഹത്യ

അതിനു പുറമെ ക്ഷേമവും സമൃദ്ധവും ആനന്ദദായകവുമായ ജീവിതം ഇതുവഴി സൃഷ്ടിക്കപ്പെടുന്നു.ഇപ്രകാരം സന്തോഷത്തിലായിരിക്കുകയും സമാധാന പൂർണ്ണമായ ജീവിതം നയിക്കുന്നതിനെയുമാണ് യഥാർത്ഥത്തിൽ സന്തോഷം എന്ന് പറയുന്നത്. മറ്റൊരുതരത്തിൽ പറഞ്ഞാൽ മനുഷ്യനും ജീവിതവും അന്യോന്യം മനസ്സിലാക്കി, യോജിപ്പിലും പരസ്പരപൂരകമായി  സഹവർത്തിക്കലുമാണ് സന്തോഷം. ഒരാളുടെ അസ്ഥിത്വം, ഉദ്ദേശ്യം, ചിന്തകൾ, പദ്ധതികൾ എന്നിവയിൽ സ്ഥിരത കൈവരുന്നതാണ് സന്തോഷം. അവനവനെപ്പറ്റിയും സ്വന്തം സ്രഷ്ടാവിനെപ്പറ്റിയും സ്വന്തം ജീവിതത്തെപ്പറ്റിയും പൂർണ്ണമായി അറിയുന്നതും സന്തോഷമാണ്.

സന്തോഷം എന്നത് ഉപാധിപോലെ തന്നെ ഒരു ലക്ഷ്യവുമാകുന്നു. അതൊരു സ്വകാര്യാനുഭവമാണ്. ആത്യന്തികമായി ഇതൊരു ആത്മീയ അംശമാണെങ്കിലും  അതിന്റെ ശക്തിയും തീവ്രതയും മനുഷ്യന്റെ ശാരീരികവും ബുദ്ധിപരവുമായ തലങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു.അതവന്റെ മുഴുവൻ നിലനിൽപ്പിനേയും ഉൾകൊള്ളുന്നു. അതുകൊണ്ട് വിജയം സന്തോഷത്തിലേക്കുള്ള  വഴിയല്ലെന്ന് പറയുന്നതിൽ തെറ്റില്ല. മറിച്ച്,സന്തോഷമാണ് ശ്രേഷ്ഠമായ വിജയത്തിലേക്കെത്തിക്കുന്നത്.

അതിനാൽ സന്തോഷമെന്നത് ആത്മീയമായ(ഒരു പരിധി വരെ മാനസികമായ)അവസ്ഥയാണെ ന്ന് പറയാതെ വയ്യ. മനുഷ്യൻ സന്തോഷിക്കുവാനാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.സന്തോഷം ഒരു സ്വർഗീയ വരമാണ്. എന്ത് വില കൊടുത്തും അതിനെ പിന്തുടരുകയും പരിപോഷിപ്പിച്ചെടുക്കുകയും വേണം. ജീവിതത്തിൽ കലർപ്പില്ലാത്ത ഏക അമൂല്യം സന്തോഷമാണ്.  മറ്റെല്ലാം അതിന് അടിമപ്പെടുന്നതോ അതിലേക്ക് നയിക്കുന്നതോ അതിനെ സേവിക്കുന്നതോ ആണ്.

സന്തോഷത്തിന്റെ കാരണങ്ങളും ഹേതുക്കളും എണ്ണമറ്റതും സർവ്വത്രവും  എല്ലാവരുമാൽ  പ്രാപ്യവുമാണ്.കാണാൻ കണ്ണും കേൾക്കാൻ ചെവിയും ഗ്രഹിക്കാനുള്ള മനസ്സ് അഥവാ ഹൃദയവുമാണ് അതിനാവശ്യം.ആത്മീയ അന്ധത, ബധിരത, മൂകത ,തുടങ്ങിയവ സന്തോഷത്തിന് പ്രേരകമാവുന്നില്ല.സന്തോഷമെന്നത് ആരുടെയും കുത്തകയല്ല.

സന്തോഷമില്ലാത്ത ജീവിതം അർത്ഥശൂന്യവും അപ്രധാന്യവുമാണ്. അത് വിഷാദവും നിർജീവവും ആയ അവസ്ഥക്ക് കാരണമാവുന്നു. ഉദാഹരണത്തിന്,സമ്പത്തിലാണ് തന്റെ സന്തോഷമെന്ന് വിശ്വസിക്കുന്നവനാരോ അവൻ ധനം സ്വരൂപിച്ചു കൊണ്ട് ജീവിതം നയിക്കുന്നു.  മണ്ടന്മാരാണ് അതിന്റെ പേരിൽ സമ്പത്ത് ശേഖരിക്കുന്നത്.

അതുപോലെ തന്നെ, ജീവിതമുടനീളം സ്ഥാനമാനങ്ങളുടെ പിറകെ പായുന്നവർ അധികാരം വഹിക്കുന്നതിലും ഉയർന്ന സ്ഥാനങ്ങൾ നേടുന്നതിലുമാണ് അവർക്ക് സന്തോഷം കണ്ടെതുന്നത്.ഇങ്ങനെ ചെയ്യുന്നവരും മണ്ടന്മാരാകുന്നു. ഒരു ബോസ്നിയൻ ഗാനത്തിൽ പറയുന്നത് പോലെ: ”സന്തോഷമെന്നത് പണം നിറച്ച ചാക്കുകളല്ല: അതുള്ളവർക്ക് അത് അറിയാം”.

Also read: ശരിക്കും ആ സ്ത്രീ സ്വന്തം കുഞ്ഞിനെ കൊന്നുവോ!?

സന്തോഷത്തിന്റെ നഷ്ടം

എന്നിരുന്നാലും, ഇതെല്ലാം ഉണ്ടായിട്ടും ആധുനിക യുഗത്തിൽ സന്തോഷമാണ് ഏറ്റവും അവ്യക്തമായ കാര്യം.ചില സമയങ്ങളിൽ വംശനാശഭീഷണി നേരിടുന്നുവെന്ന് തോന്നിക്കുമാറ് ഏറ്റവും കൂടുതൽ വിട്ടുവീഴ്ച ചെയ്യപ്പെടുന്ന കാര്യവും  സന്തോഷം തന്നെ.

ഈ അവസ്ഥയിൽ ആശ്ചര്യമുളവാക്കേണ്ടതില്ല.ആധുനിക മനുഷ്യൻ നയിക്കുന്ന ജീവിതം വിരോധാഭാസങ്ങൾ നിറഞ്ഞതാകുന്നു.അവൻ ചെയ്യുന്നതെന്തും പ്രധാനമായും യഥാർത്ഥ സന്തോഷം എന്താണ് എന്നതിനെ സൂചിപ്പിക്കുന്നു. ഫലത്തിൽ, ആധുനിക മനുഷ്യന്റെ ജീവിതം കൃത്രിമവും ആഴമില്ലാത്തതുമായി ; അതുപോലെ തന്നെ അവന്റെ സന്തോഷവും.ആധികാരിക സന്തോഷത്തിന് അനുയോജ്യമല്ലാത്ത  പ്രത്യയശാസ്ത്രങ്ങളായ അജ്ഞ്ഞേയവാദം, നിഹിലിസം, ഹെഡോണിസം എന്നിവയെ എല്ലാം അടിസ്ഥാനമാക്കിയാണ് അവന്റെ ജീവിതം.

ആധുനിക മനുഷ്യന് വാഗ്ദാനം ചെയ്യാൻ കഴിയാത്ത ആധികാരിക അറിവുകളായ ജ്ഞാനം, സത്യം, ജീവ തത്വശാസ്ത്രം, തുടങ്ങിയവയുടെ കൂട്ടത്തിൽ മാത്രമേ സന്തോഷം വളരുകയുള്ളൂ. വാസ്തവത്തിൽ, മനുഷ്യൻ നിരപരാധിയും നിർമ്മലനും സത്യത്തോടും സന്തോഷത്തോടും ചായ്‌വുള്ളവനുമായിട്ടാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.അവന്റെ ജന്മസിദ്ധമായ കഴിവുകൾ പ്രായോഗ്യമാക്കുന്നതിന് നിരന്തരം പ്രവർത്തനത്തിലേർപ്പെടുക  എന്നതാണ് മനുഷ്യന്റെ കടമ.  അതിനാവശ്യമായ മാർഗ്ഗങ്ങളും തന്ത്രങ്ങളും  ഉപയോഗിക്കുന്നതും ഇതിൽ പെടുന്നു.

എന്നാൽ അവന് നൽകിയ പാതയിൽ നിന്ന് വ്യതിചലിച്ചാൽ, മനുഷ്യന്റെ ജീവിതം മുഴുവൻ   “അങ്ങനെയാണെങ്കിൽ” എന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്നതായി മാറും.  മോശമായതിനെ അവൻ  ഭയപ്പെടുകൊണ്ടിരിക്കും.അത് കാരണം, അത്തരം മനുഷ്യൻ തന്റെ പ്രാകൃത സ്വത്വത്തെ ഒറ്റിക്കൊടുക്കുകയും,പ്രകൃതിയും  സ്വാഭാവികതയുടെ കാര്യങ്ങളും സംഭവങ്ങളുമായി അവൻ അവനെ തന്നെ സജ്ജമാക്കുകയും ചെയ്യുന്നു.

മനുഷ്യൻ മനുഷ്യനല്ലാതാവാൻ ശ്രമിക്കുന്നു.അവൻ ജീവിക്കേണ്ടിയിരുന്ന ജീവിതമല്ല നയിക്കുന്നത്. തന്റെ സ്രഷ്ടാവിന്റെ പദ്ധതിക്കും ഇച്ഛാശക്തിക്കും വിപരീതമായി,സ്വാർത്ഥവും സ്വയം നിക്ഷിപ്തവുമായ താൽപ്പര്യങ്ങൾക്കനുസൃതമായിട്ടുള്ള ജീവിതം നയിക്കുന്നതിലാണ് അവന് താത്പര്യം.

നീണ്ടൊരു പാഴ് യുദ്ധത്തിനായാണ് മനുഷ്യൻ തന്റെ ജീവിതകാലം ചെലവഴിക്കുന്നതെന്ന് പറയാം. അതവന്റെ ക്ഷേമത്തെയും സംതൃപ്തിയെയും ബാധിക്കുന്നു. ഏതു സാഹചര്യവും അസഹ്യമായ വേദനയുടെയും ദുരിതത്തിന്റെയും ഉറവിടമായി ജീവിതം മാറുന്നു.മനുഷ്യനും അവന്റെ ജീവിതവും യാഥാർത്ഥ്യമാകുന്നില്ല. അവർ സ്വയമേ അസത്യവും വ്യാജവുമായിത്തീരുന്നു. സന്തോഷം ഒഴിവാക്കാനാവാത്ത ലക്ഷ്യമായി മാറി.ജീവിതത്തിലെ ക്രമീകരണവും ഉദ്ദേശ്യവും നഷ്ടപ്പെടുന്നവർക്ക് സന്തോഷം ഇല്ല എന്നത് ഒരു അപാകതയായി മാറുന്നു.അസത്യം, അനിശ്ചിതത്വം,അഭിനയം  എന്നിവയുമായി യോജിക്കാത്ത ആത്മാർത്ഥവും യാഥാർഥ്യവുമാണ് സന്തോഷം.

ഈ അവസ്ഥയാണ് ബ്യൂട്ടി ആൻഡ് ദ ബീസ്റ്റ് എന്ന ചിത്രത്തിലെ ഗാനം കൃത്യമായി സൂചിപ്പിക്കുന്നത്.അതായത്, ഏതൊരു ദാസനാണോ കൃത്യമായി സേവനം ചെയ്യാത്തത് (അവന്റെ സ്രഷ്ടാവും ഗുരുവുമായ സർവ്വ ശക്തനായ അല്ലാഹുവിനെ),അവന് (മനുഷ്യനെ സൃഷ്ടിച്ചത് ആരാധനക്കും സേവനക്കും മാത്രമാണ്) ജീവിതം അസുരക്ഷിതമാണ് (നിർഭാഗ്യകരവും അസ്വസ്ഥതയുമാണ്, അതായത് അസന്തുഷ്ടി).

ലളിതമായ ഒരു ഉപമ എന്ന നിലക്ക് പറയട്ടെ, ജലത്തിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്ന ഒരു മൃഗത്തിന് ഒരിക്കലും പുറത്ത് (ഭൂമിയിൽ) സന്തോഷം കണ്ടെത്താനാവില്ല,അതിനെ എത്രയൊക്കെ അസാധാരണമായി പരിഗണിച്ചാലും. അതുപോലെ തന്നെ,എത്ര പരിഗണന നൽകിയാലും ഭൂമിയിലെ ജന്തുക്കൾ വെള്ളത്തിൽ  തുടരാനും ആഗ്രഹിക്കുന്നില്ല.”അസാധാരണമായ പരിഗണന” എന്നത് അവരുടെ നിര്യാണത്തിന് കാരണമാകും.അവർക്ക്  സ്വാഭാവികതയാണ് ആവശ്യം.

Also read: ക്രിസ്ത്യന്‍ സയണിസ്റ്റുകളുടെ പുരാവസ്തുശാസ്ത്രം

ക്ഷണ പ്രഭയും നശ്വരമായ അനുഭവങ്ങളും പോലെയാണ്  സന്തോഷം :-

കേവലം ക്ഷണ പ്രഭയും മാനസികവും ആത്മീയവുമായ ഉല്ലാസത്തിന്റെ ക്ഷണിക അനുഭവങ്ങളുമായി സന്തോഷം  ചുരുങ്ങുകയും അതു വഴി ആധുനിക മനുഷ്യനിൽ കഴിവില്ലായ്മ, പാപ്പരത്വം, പരാജയം തുടങ്ങിയ വികാരങ്ങൾ  വർദ്ധിക്കുകയും ചെയ്യുന്നു.സന്തോഷം  നഷ്ടമാവുക എന്നത് കൂടുതൽ ദുരന്ത പൂർണ്ണമാവുകയും അത് നേടാനുള്ള ആഗ്രഹം അവനിൽ വർദ്ധിക്കുകയും ചെയ്യുന്നുവെന്ന് അത് തെളിയിക്കുന്നു.

അത് സത്യവും ശാശ്വതവുമായ സന്തോഷം എന്ന സങ്കൽപ്പത്തെ ഒരു മിഥ്യയാക്കിയും യഥാർത്ഥ ജീവിതത്തെ ദുരന്തങ്ങളുടെ പരമ്പരയാക്കിയും മാറ്റുന്നു.തൽഫലമായി, ജീവിതം അനന്തവും നിരർത്ഥവും പൂർണതയ്‌ക്കായുള്ള അന്വേഷണവും ആദർശ സന്തോഷമായും ചിത്രീകരിക്കപ്പെടുന്നു. അത്തരം ശ്രമങ്ങൾ ആധുനിക നാഗരികതയുടെ ചില പ്രധാന ഘടകങ്ങളിൽ അവതരിപ്പിച്ചിരിക്കുന്നു. ദൃഷ്ടി കല, കലാപ്രകടനം, സാഹിത്യം എന്നിവയുൾപ്പെടുന്ന “മതത്തിന്റെ മകൾ ” എന്നറിയപ്പെടുന്ന കലാമേഖലയെ സംബന്ധിച്ച് ഇത് ശരിയാണ്.

എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയിൽ ഏതെങ്കിലും തരത്തിലുള്ള വിപത്തുകളേയോ നിർഭാഗ്യത്തേയോ വിവരിക്കുന്നതിന് അയഞ്ഞ രീതിയിൽ ദുരന്തം എന്ന് ഉപയോഗിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.എന്നിരുന്നാലും ഇതിനെ “പ്രപഞ്ചത്തിൽ മനുഷ്യന്റെ പങ്കിനെക്കുറിച്ച് ഗൗരവമുള്ള ചോദ്യങ്ങൾ ഉയർത്തുന്ന  കലാസൃഷ്ടി”യായും സൂചിപ്പിക്കാവുന്നതാണ്.

അതിനാൽ, ആധുനിക മനുഷ്യനെ സംബന്ധിച്ചിടത്തോളം, ദുരന്തം, വഞ്ചന, അനിശ്ചിതത്വം, അനുരൂപമല്ലാത്തത്, ധിക്കാരം, “തെറ്റായ പ്രതീക്ഷകൾ” എന്നിവ സർവ സാധാരണമാണ്.അവ അവന്റെ മൂല്യങ്ങളാണ്.തന്നെയും തന്റെ ജീവിതത്തെയും വഴിതിരിച്ചുവിട്ടു എന്നതു മാത്രമാണ് ആധുനിക മനുഷ്യന് അസ്തിത്വബോധം നൽകുന്നത്. സത്യവും സന്തോഷവും എവിടെയോ ഉണ്ടെന്ന പ്രതീക്ഷ നൽകി കൊണ്ട് അത് അവനെ മുന്നോട്ട് നയിക്കുന്നു.

ഈ ചൈതന്യം എത്രത്തോളം ആധുനിക സംസ്കാരത്തിന്റെയും നാഗരികതയുടെയും ഘടകമായിത്തീരുന്നുവോ അത്രത്തോളം അത് അർത്ഥവത്തായതും മൂല്യവത്തായതുമായിത്തീരുന്നു. കാരണം രചയിതാക്കൾ അവരുടെ അലങ്കോലപ്പെട്ട വികാരങ്ങളും ചിന്തകളും പ്രകടിപ്പിക്കുന്നതിന്  സംശയങ്ങൾ, അസത്യങ്ങൾ, ഭാവനാ ലോകങ്ങൾ, കെട്ടിച്ചമക്കലുകൾ തുടങ്ങിയവ ഉപയോഗിക്കുകയും കാര്യങ്ങൾ അവയുടെ സ്രഷ്ടാക്കൾക്ക് ഉൾപ്പെടെ മിക്ക ആളുകളുൾക്കും മനസ്സിലാക്കാൻ കഴിയാത്തവിധം അവതരിപ്പിക്കുകയും ചെയ്യുന്നു.

തൽഫലമായി, ഏറ്റവും കൂടുതൽ ആഗ്രഹിച്ചതും മൂല്യവത്തായതുമായ സന്തോഷം  നേടുക എന്നത് ഏറെ സഹിഷ്ണുത നിറഞ്ഞതായി.  മനുഷ്യൻ കൂടുതൽ മനുഷ്യത്വരഹിതനും സാമൂഹ്യ വിരുദ്ധനും വിശ്വാസരഹിതനും അഴിമതിക്കാരനും തന്നോടും തന്റെ ജീവിതത്തോടും ഒരു തെറ്റുമായിത്തീരുമ്പോൾ തത്തുല്യമായി സന്തോഷമെന്നത് വിദൂരവും എത്തിച്ചേരാനാകാത്തതുമായി മാറുന്നു. അത് മനുഷ്യന്റെ വ്യക്തിത്വവും സ്വഭാവവുമായി എപ്പോഴും വിയോജിക്കുന്നു.സ്വപ്നങ്ങളിലും  ഭാവനകളിലും മാത്രമായി ഒതുങ്ങി പോകുന്നു സന്തോഷം.കലാകാരന്മാർ, എഴുത്തുകാർ, കവികൾ, രചയിതാക്കൾ, സിനിമ, ടെലിവിഷൻ നിർമ്മാതാക്കൾ എന്നിവരുടെ കൈകളിലെയും മനസ്സുകളിലെയും  ഒരു കലാവസ്തു അല്ലെങ്കിൽ കളിപ്പാവയായി സന്തോഷം മാറി.

പൂർണ്ണമായി ജീവിക്കുന്നതിനു പകരം സന്തോഷം എന്നത് കേവല സംസാരവിഷയമായി ചുരുങ്ങി. യാഥാർത്ഥ്യത്തിനുപരി അത് കേവലം അസത്യവും സിദ്ധാന്തവുമായിത്തീർന്നു.കൂടാതെ വസ്തു നിഷ്ഠവും പരിപൂർണ്ണവും ആവുന്നതിന് പകരം അത് ഒരു ഭാവനാത്മകമായ ആശയവും അനുഭവവുമായി പരിവർത്തനപ്പെട്ടു. തീർച്ചയായും, സന്തോഷം ആഹ്ലാദത്തിന്റെയും ഉത്സാഹത്തിന്റെയും ക്ഷണികമായ ഉന്മേഷ  നിമിഷങ്ങളെക്കാളും ആനന്ദത്തിന്റെയും പ്രസന്നതയുടെയും ക്ഷണിക പ്രഭയേക്കാളും മുകളിലാണ്. പരിമിതവും ആപേക്ഷികവുമായ നിമിഷങ്ങളിൽ  ജീവിതത്തിനത്തിനപ്പുറമാണത്.

സന്തോഷം ഒരു ജീവിതരീതിയായിരിക്കണം. തീർച്ചയായും, അത് തന്നെയാണ്  ജീവിതം.ഇനിയും ഒരു വ്യക്തിക്ക് നേടാനുള്ളതും യഥാർഥത്തിൽ‌ അവന് നഷ്‌ടമായതും ആയ കാര്യങ്ങളെക്കുറിച്ച് ഓർമ്മിപ്പിക്കുക എന്നതാണ് സന്തോഷത്തിന്റെ ഹ്രസ്വകാല നിമിഷങ്ങൾ ചെയ്യുന്നത്. മതവിശ്വാസങ്ങൾക്കും മൂല്യങ്ങൾക്കും സ്വർഗ്ഗത്തിനുമെതിരായ എല്ലാത്തരം യുദ്ധങ്ങളും പ്രഖ്യാപിക്കുകയും നടത്തുകയും ചെയ്ത വ്യാവസായിക സാങ്കേതികവിപ്ലവത്തിന്റെ മൂന്ന് പ്രധാനപ്പെട്ട ഘട്ടങ്ങളായ വ്യവസായം1.0, വ്യവസായം 2.0, വ്യവസായം 3.0 എന്നിവ,അന്തർലീനമായ പ്രാധാന്യവും മൂല്യങ്ങളും കാരണത്താൽ അവയെ ജീവിതത്തിൽ ഉൾപ്പെടുത്തുന്ന തരത്തിൽ മനുഷ്യനെയും അവന്റെ സ്വാഭാവിക പരിസ്ഥിതിയെയും ബാധിച്ചു.

പുതിയ സാങ്കേതിക പ്രതിഭാസവും ഡിജിറ്റലൈസേഷനിൽ വേരൂന്നിയതുമായ നാലാമത്തെ വ്യാവസായിക സാങ്കേതിക വിപ്ലവം (വ്യവസായം 4.0) ഇപ്പോൾ നമുക്ക് മുന്നിൽ തുറക്കപ്പെടുകയാണ്.നിലവിലുള്ള ഉല്ലാസം ഉണ്ടായിരുന്നിട്ടും മനുഷ്യരുടെ തകർന്ന അസ്ഥിത്വത്തിലും ജീവിതത്തിലും ഇപ്പോഴും അടങ്ങിയിരിക്കുന്ന ആത്മീയ അർത്ഥവും സത്തയും കൊള്ളയടിക്കാൻ ഇതിനെ സജ്ജമാക്കിയിരിക്കുന്നു.പുതിയ ഘട്ടം അവന്റെ മനുഷ്യത്വവും അന്തസ്സും പൂർണ്ണമായി നശിപ്പിച്ചേക്കാം.

പുരോഗതിയുടെയും നാഗരികതയുടെയും പേരിൽ, മനുഷ്യൻ,ഭൂമി, പ്രകൃതി ക്രമം എന്നിവയുടെ അവസാനത്തിലേക്ക് വ്യവസായം 4.0 എത്തിക്കുന്നു.ആധുനിക മനുഷ്യനിൽ അവശേഷിക്കുന്ന ഇന്ദ്രിയങ്ങളുടെയും പരിണിത ഫലങ്ങളുടെയും ശ്മശാന ഗുഹയായി അത് മാറിയേക്കാം. അത്തരമൊരു സാഹചര്യത്തിൽ, സന്തോഷം വിദൂരത്താകും.അങ്ങനെ അതൊരു  ഇതിഹാസമായി മാറുന്നു. ഒരു വ്യക്തിഗത തലത്തിൽ, മനുഷ്യന് അവനെ തന്നെ നഷ്ടപ്പെടുന്ന സാഹചര്യം നിലവിൽ വരും.മനുഷ്യരാശി പരിസ്ഥിതി നശീകരണത്തിന്റേയും  മരണത്തിന്റേയും  വക്കിലെത്തുന്നു. ഇപ്പറഞ്ഞ മുഴുവൻ പ്രക്രിയയും ഒരു നാഗരിക ആത്മഹത്യയായി മാറിയേക്കാം.

ആധുനിക ഭൗതികവും മതനിഷേധരരുമായ നാഗരികതയെ തെറ്റായ പരീക്ഷണങ്ങളിൽ ധാരാളം കാണപ്പെടുന്നതിൽ അതിശയിക്കാനില്ല.ഭൂമിയുടെയും മനുഷ്യരാശിയുടെയും പ്രശ്നങ്ങൾ ഇതിഹാസ അനുപാതത്തിൽ വർധിക്കുന്നത്  എന്തുകൊണ്ടെന്ന് ഇത് വ്യക്തമായി നമ്മോട് പറയുന്നു.

Also read: പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വികസനം

സന്തോഷം ജീവിതവിജയത്തിന്റെ അടയാളമെന്ന നിലയിൽ:-

ഇസ്‌ലാമിൽ സന്തോഷം എന്നത് ഇഹ-പര ജീവിതത്തിലെ ആത്യന്തിക വിജയത്തിന് തുല്യമാണ്.തീർച്ചയായും യഥാർത്ഥത്തിൽ സന്തുഷ്ടരായവർ ജീവിതത്തിൽ വിജയിക്കുകയും നികൃഷ്ടരായവർ പരാജയപ്പെട്ടിട്ടുമുണ്ട്. ഈ ലോകത്തെ സന്തോഷം പരലോകത്തെ സന്തോഷവും ഇഹലോകത്തെ അസന്തുഷ്ടിയും നികൃഷ്ടതയും പരലോകത്തേതും ഉറപ്പാക്കുന്നു.സന്തോഷവും സത്യവും (വിശ്വാസം) ഇരട്ടകളാണ്.ആരാധിക്കുവാനും സേവിക്കുവാനും സന്തുഷ്ടരായിരിക്കാനുമാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത്. അത് കൊണ്ട് ഖുർആൻ ഊന്നിപ്പറയുന്നു:”ശരിയായ പാത പിന്തുടരുന്നവർക്കു ഭയപ്പെണ്ടേ ആവശ്യമില്ല.അവർ ദു:ഖിക്കുകയോ ദുരിതത്തിൽ വീഴുകയയോ ചെയ്യുകയുമില്ല”( ത്വാഹ 123).മറിച്ച് അല്ലാഹു അവർക്ക് സന്തോഷവും ആനന്ദവും നിറഞ്ഞ ജീവിതം ഉറപ്പാക്കി നൽകുന്നു.

അതേസമയം അല്ലാഹുവിന്റെ മാർഗനിർദേശങ്ങളിൽ നിന്നും മുന്നറിയിപ്പുകളിൽ നിന്നും പിന്തിരിയുന്നവർക്ക് ദയനീയവും തുച്ഛവുമായ (അസന്തുഷ്ടമായ)ജീവിതമാണ് നൽകുക.”എന്റെ ഉദ്‌ബോധനത്തെ അവഗണിക്കുന്നവന്ന് ഈ ലോകത്ത് ഇടുങ്ങിയ ജീവിതമാണുണ്ടാവുക. പുനരുത്ഥാനനാളില്‍ നാമവനെ കണ്ണുപൊട്ടനായാണ് ഉയിര്‍ത്തെഴുന്നേല്‍പിക്കുക.അപ്പോള്‍ അവന്‍ പറയും: ”എന്റെ നാഥാ; നീയെന്തിനാണെന്നെ കണ്ണുപൊട്ടനാക്കി ഉയിര്‍ത്തെഴുന്നേല്‍പിച്ചത്? ഞാന്‍ കാഴ്ചയുള്ളവനായിരുന്നുവല്ലോ”അല്ലാഹു പറയും: ”ശരിയാണ്. നമ്മുടെ പ്രമാണങ്ങള്‍ നിനക്കു വന്നെത്തിയിരുന്നു. അപ്പോള്‍ നീ അവയെ വിസ്മരിച്ചു. അവ്വിധം ഇന്ന് നീയും വിസ്മരിക്കപ്പെടുകയാണ്” (ത്വാഹ124-126)

അതെ പോലെ തന്നെ സ്വർഗ്ഗവാസികളെ പറ്റിയും ഖുർആൻ പറയുന്നു :”അത് വന്നെത്തുന്ന ദിനം അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ ആര്‍ക്കും ഒന്നും പറയാനാവില്ല. അവരില്‍ കുറേ പേര്‍ നിര്‍ഭാഗ്യവാന്മാരായിരിക്കും. കുറേപേര്‍ സൗഭാഗ്യവാന്മാരും.നിര്‍ഭാഗ്യവാന്മാര്‍ നരകത്തിലായിരിക്കും. അവരവിടെ കിതച്ചുകൊണ്ടും ചീറിക്കൊണ്ടുമിരിക്കും.എന്നാല്‍ സൗഭാഗ്യവാന്മാര്‍ സ്വര്‍ഗത്തിലായിരിക്കും” (ഹൂദ് 105- l08)

വിശ്വാസികൾ ഇരുലോകത്തും വിജയിയും സന്തുഷ്ടനുമായി വിശേഷിക്കപ്പെടുമ്പോൾ അവിശ്വാസികൾ രണ്ടിടത്തും പരാജിതരും (നികൃഷ്ടർ, ഭയനീയർ)ആയിമാറുന്നു. ഒരു മുസ്ലിം വിശ്വാസിയുടെ ജീവിതത്തിന്റെയും സാംസ്കാരിക നാഗരിക അവബോധത്തിന്റെയും പ്രാഥമിക ഉറവിടമാണ് ഇസ്ലാമിക ശരീഅത്ത്. തെളിച്ചു പറഞ്ഞാൽ ഇത് അവന്റെ മുഴുവൻ സത്തയുടെയും സന്തോഷത്തിന്റെയും ഉറവിടമാണ്.

ഒരു സ്വർഗ്ഗീയ ദാന മെന്ന നിലയിൽ,ഒരു വിശ്വാസി എപ്പോഴും കൂടുതലായി ആഗ്രഹിക്കുന്ന തരത്തിലുള്ളതാണ് ശരീഅത്ത്. അതിൽ നിന്ന് കുടിക്കുന്തോറും അവൻ അതിനെ കൂടുതലായി ആഗ്രഹിക്കുകയും മെച്ചെപ്പട്ട പോഷകനായി മാറുകയും ചെയ്യുന്നു. മനുഷ്യൻ എത്ര തന്നെ ആഗ്രഹിച്ചാലും ഉപയോഗിച്ചാലും അവനെ ഒരു തരത്തിലും ദ്രോഹിക്കാൻ കഴിയാത്ത ഏക ഉറവിടം ശരീഅതാണ്.ഇത് അതിരുകളില്ലാത്തതും അനന്തവുമാണ് ഒഴിച്ചുകൂടാനാവാത്തതുമാണ്.

ഇതിനു വിപരീതമായി, സന്തോഷത്തിനും വിജയത്തിനും പകരമായി മനുഷ്യൻ അവന്റേതായി കണ്ടു പിടിച്ച എല്ലാ ബദൽ സ്രോതസ്സുകളും -ദൈവത്തെ മാനുഷികവൽക്കരിക്കുകയും നിരസിക്കുകയും മനുഷ്യനെ തന്നെ വഞ്ചിക്കുകയും ചെയ്യുന്നവ-വളരെ വേഗം ഹാനികരമാകുന്നു.തുടക്കത്തിൽ ഉപകാരപ്രദമെന്ന് തോന്നിപ്പിക്കുന്ന ഇവയെ  കാലക്രമേണ മാറ്റങ്ങൾ വരുത്തുകയോ തീർത്തും പുതിയ പ്രത്യയശാസ്ത്രത്തെ കണ്ടെത്തുകയോ ചെയ്യേണ്ടി വരുന്നു.വ്യർത്ഥമായ ഈ വേട്ട എക്കാലത്തും തുടരുന്നു.

ഉദാഹരണത്തിന്, ആധുനിക സുഖഭോഗ വാദിയായ മനുഷ്യൻ സ്വയം ശാരീരിക ആനന്ദങ്ങളിൽ അമിതമായി മുഴുകി കൊണ്ട് അതിൽ നിന്ന് സന്തോഷവും ആനന്ദവും നേടിയെടുക്കാൻ ശ്രമിക്കുമ്പോൾ അതേ പ്രവർത്തനങ്ങൾ ദിവസാവസാനം, അവന്റെ ക്ഷേമത്തിന് വിനാശകരമാണെന്ന് തെളിയിക്കുന്നു.മനുഷ്യൻ പലപ്പോഴും അവന്റെ വിനോദങ്ങളാൽ കൊല്ലപ്പെടുകയാണ് ചെയ്യുന്നത്.

അതുപോലെ, ചില ഉട്ടോപ്യൻ തത്ത്വചിന്തകളും പ്രായോഗിക- സാമൂഹിക-രാഷ്ട്രീയ- സാമ്പത്തിക വ്യവസ്ഥകളുമാണ് ആ കാലങ്ങളിൽ മനുഷ്യന്റെ സ്വയം തിരിച്ചറിവിനും അവന്റെ വ്യക്തിപരവും കൂട്ടായതുമായ സന്തോഷത്തിനും മാതൃകയായിരുന്നത്.എന്നാൽ അതേ മാതൃകകൾ ഉടൻ വികലമാണെന്ന് തെളിഞ്ഞു. അവയിൽ മിക്കതും പിന്നീട് നിരസിക്കപ്പെടുകയും ചരിത്രത്തിലെ ഒരു അടിക്കുറിപ്പിലേക്ക് തരംതാഴ്ത്തപ്പെടുകയും ചെയ്തു.ചിലത് പുതു മാതൃകകളിലേക്ക് മാറ്റാൻ ചെയ്യപ്പെട്ടെങ്കിലും സ്വാംശീകരിക്കപ്പെടുകയുണ്ടായി.

അതിനാലാണ് മനുഷ്യരേക്കാൾ ജീവിത മാതൃകകളും ദൈവങ്ങളും തത്വങ്ങളുമാണ് ഭൂമിയിൽ കൂടുതലെന്ന് ഒരു മുനി അഭിപ്രായപ്പെട്ടത്. ഖുർആൻ സൂചിപ്പിക്കുന്നു:”ചീത്ത വചനത്തിന്റെ ഉപമ ഒരു ക്ഷുദ്ര വൃക്ഷത്തിന്റേതാണ്. ഭൂതലത്തില്‍ നിന്ന് അത് വേരോടെ പിഴുതെറിയപ്പെട്ടിരിക്കുന്നു. അതിനെ ഉറപ്പിച്ചുനിര്‍ത്തുന്ന ഒന്നുമില്ല” (ഇബ്രാഹീം 26).

വിശ്വാസികളെക്കുറിച്ചും അവരുടെ സമൃദ്ധമായ ജീവിത വ്യവസ്ഥകളെക്കുറിച്ചും അല്ലാഹു പറയുന്നു:”ഉത്തമ വചനത്തിന് അല്ലാഹു നല്‍കിയ ഉദാഹരണം എങ്ങനെയെന്ന് നീ കാണുന്നില്ലേ? അത് നല്ല ഒരു മരംപോലെയാണ്. അതിന്റെ വേരുകള്‍ ഭൂമിയില്‍ ആണ്ടിറങ്ങിയിരിക്കുന്നു. ശാഖകള്‍ അന്തരീക്ഷത്തില്‍ പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്നു.എല്ലാ കാലത്തും അത് അതിന്റെ നാഥന്റെ അനുമതിയോടെ ഫലങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. അല്ലാഹു ജനങ്ങള്‍ക്ക് ഉപമകള്‍ വിശദീകരിച്ചുകൊടുക്കുന്നു. അവര്‍ ചിന്തിച്ചറിയാന്‍” (ഇബ്രാഹീം, 24-25).

”സത്യവിശ്വാസം സ്വീകരിച്ചവര്‍ക്ക് അല്ലാഹു സുസ്ഥിരമായ വചനത്താല്‍ സ്ഥൈര്യം നല്‍കുന്നു; ഇഹലോകജീവിതത്തിലും പരലോകത്തും. അക്രമികളെ അല്ലാഹു വഴികേടിലാക്കുന്നു. അല്ലാഹു അവനിച്ഛിക്കുന്നതെന്തും ചെയ്യുന്നു” (ഇബ്രാഹിം 27). നബി (സ) പറഞ്ഞു:“നാല് കാര്യങ്ങൾ സന്തോഷത്തിന്റെ ഭാഗമാണ്: നീതിമതിയായ ഭാര്യ, വിശാലമായ വാസസ്ഥലം, ഒരു നല്ല അയൽവാസി, സുഖപ്രദമായ സവാരിക്കുതിര.നാല് കാര്യങ്ങൾ ദുരിതത്തിന്റെ ഭാഗമാണ്: ഒരു മോശം ഭാര്യ, ഒരു മോശം അയൽക്കാരൻ, ഒരു മോശം കുതിര, ചെറിയ വാസസ്ഥലം ”(സാഹിഹ് ഇബ്നു ഹിബ്ബാൻ).

നബി(സ) ഒന്നുകിൽ ഇരു ലോകത്തിലെ  സന്തോഷത്തിന്റെയും ദുരിതത്തിന്റെയും ചില സുപ്രധാന വശങ്ങളാണ്  അർത്ഥമാക്കിയിരിക്കുന്നത് അല്ലെങ്കിൽ ഈ ലോകത്തിലെ സന്തോഷത്തിന്റെയും ദുരിതത്തിനെയും വശങ്ങളും  അതു വഴി പരലോകത്തിലും അത് നിറവേറ്റുന്നതിനുള്ള ഒരു വേദിയൊരുക്കുമെന്നാണ് അർത്ഥമാക്കുന്നത്.

 

വിവ. ഫാത്വിമ ബഷീർ ചാലക്കൽ

Related Articles