Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയിലെ ഇസ്‌ലാമിന്റെ ആവിര്‍ഭാവം

cheraman-masjid.jpg

500 മില്യണിന് മുകളില്‍ മുസ്‌ലിംകളാണ് ഇന്ന് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലുള്ളത്. ഇന്ത്യ,പാകിസ്താന്‍,ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ കണക്കുകളാണിത്. ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ മുസ്‌ലിം ജനസംഖ്യയുള്ള മേഖല കൂടിയാണിത്. ഇസ്ലാം ആദ്യമായി ഇന്ത്യയിലെത്തിയതു മുതല്‍ തന്നെ അത് ഇവിടുത്തെ പ്രദേശങ്ങള്‍ക്കും  ജനങ്ങള്‍ക്കും വളരെയേറെ സംഭാവന നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് ഇന്ത്യയില്‍ ഇസ്‌ലാം മതം വലിയ തോതില്‍ വ്യാപിക്കുകയായിരുന്നു.

അറബ്-പേര്‍ഷ്യന്‍ മുസ്ലിംകളിലൂടെയും വിദേശികളിലൂടെയും അധിനിവേശത്തിലൂടെ ആക്രമിച്ചും നിര്‍ബന്ധിപ്പിച്ചുമാണ് ഇന്ത്യയില്‍ ഇസ്ലാം മതം പ്രചരിപ്പിച്ചതെന്നാണ് ഇസ്ലാമിന്റെ ശത്രുക്കള്‍ പ്രചരിപ്പിക്കുന്നത്. പ്രത്യേകിച്ചും ഇന്ത്യയിലെ ഹിന്ദുത്വ ശക്തികള്‍. എന്നാല്‍, സത്യം ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്.

പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജീവിതത്തിനും മുന്‍പേ അറബ് വ്യാപാരികള്‍ക്ക് ഇന്ത്യയുമായി ബന്ധമുണ്ടായിരുന്നു. എ.ഡി 600ഉകളില്‍ വ്യാപാരികള്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരപ്രദേശം വഴി സുഗന്ധവ്യഞ്ജനങ്ങളും സ്വര്‍ണ്ണവും ആഫ്രിക്കന്‍ ചരക്കുകളും കച്ചവടം ചെയ്തിരുന്നു. പിന്നീട്, അറബികള്‍ക്കിടയിലേക്ക് ഇസ്ലാം കടന്നുവന്നതോടെ സ്വാഭാവികമായും അവര്‍ പുതിയ മതത്തെ ഇന്ത്യന്‍ മണ്ണില്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി.

അങ്ങനെ പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലത്ത് എ.ഡി 629ലാണ് ഇന്ത്യയിലാദ്യമായി ഒരു മുസ്‌ലിം പള്ളി സ്ഥാപിക്കുന്നത്. കേരളത്തില്‍ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ ചേരമാന്‍ പെരുമാള്‍ ഭാസ്‌കര രവി വര്‍മയാണ് (താജുദ്ദീന്‍) പള്ളി നിര്‍മിച്ചത്. മക്കയില്‍ നിന്നും കച്ചവടത്തിനായി എത്തിയ മാലിക്ബ്‌നു ദീനാറിന്റെ നേതൃത്വത്തിലാണ് പള്ളി സ്ഥാപിച്ചത്. കേരളത്തിലെ തന്നെ ആദ്യ മുസ്‌ലിം ആണ് ചേരമാന്‍ പെരുമാള്‍ എന്നാണ് അറിയപ്പെടുന്നത്.

തുടര്‍ന്ന് അറബികളുടെ ഇന്ത്യയിലേക്കുള്ള നിരന്തരമായ കച്ചവട യാത്രയിലൂടെ ഇന്ത്യയുടെ വിവിധ തീരദേശങ്ങളിലും പട്ടണങ്ങളിലും ഇസ്ലാം വ്യാപിച്ചു. നിരവധി പേര്‍ ഇസ്ലാമിലേക്ക് കടന്നുവരികയും ചെയ്തു.

പിന്നീട് ഉമയ്യദ് രാജവംശത്തിനു കീഴിലാണ് ഇന്ത്യയിലേക്ക് ഇസ്ലാമിന്റെ വ്യാപനം നടന്നത്. ദമസ്‌കസില്‍ നിന്നുള്ള ഖലീഫ ഉമയ്യദ് രാജവംശം ക്രിസ്തുവര്‍ഷം 711ലാണ് ഇന്ത്യയിലെത്തുന്നത്. ബഗ്ദാദില്‍ നിന്ന് തന്റെ നിയന്ത്രണം സിന്ധ് പ്രവിശ്യയിലേക്ക് വ്യാപിപിക്കാന്‍ അദ്ദേഹം 17ഉകാരനായ മുഹമ്മദ് ബിന്‍ ഖാസിമിനെ നിയോഗിക്കുകയായിരുന്നു. ഇന്ന് പാകിസ്താന്റെ ഭാഗമായ സിന്ധു നദി തീരത്ത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തേക്ക് അദ്ദേഹം തന്റെ അധികാരപരിധി വ്യാപിപിക്കുകയായിരുന്നു.
ചെറിയ രീതിയിലുള്ള വെട്ടിപ്പിടിത്തത്തിലൂടെയാണ് അദ്ദേഹം ഇന്ത്യയിലേക്കു കടന്നുവന്നത്. ബുദ്ധ സന്യാസികളുടെ നിയന്ത്രണത്തിലുള്ള നെറൂണിലെത്തിയ ഖാസിം പിന്നീട് ഇവിടെ ഇസ്ലാമിന് കീഴില്‍ കൊണ്ടുവരികയായിരുന്നു. അന്ന് അവിടെ  ചില സ്ഥലങ്ങളില്‍ ഭരണത്തിലുണ്ടായിരുന്ന ഹിന്ദു ഗവര്‍ണര്‍മാരുടെ ശല്യം മൂലം അടിച്ചമര്‍ത്തപ്പെട്ട വിഭാഗമായ ബുദ്ധ ന്യൂനപക്ഷം ഖാസിമിന്റെ സൈന്യത്തിനൊപ്പം ചേര്‍ന്ന് ഹിന്ദു ഗവര്‍ണര്‍മാര്‍ക്കെതിരെ പോരാടി. തുടര്‍ന്ന് സിന്ധൂ നദിക്കരയിലെ മിക്ക പ്രദേശങ്ങളും യുദ്ധത്തിലൂടെയല്ലാതെ തന്നെ ഇസ്ലാമിന് കീഴില്‍ വരികയായിരുന്നു.

ഇങ്ങനെ പ്രദേശത്തെ ജനങ്ങളുടെ പിന്തുണ ഉണ്ടായിരുന്നെങ്കിലും സിന്ധിലെ രാജാവ് ദാഹിര്‍ മുസ്‌ലിംകളുടെ കടന്നുവരവിനെയും പ്രചാരണത്തെയും എതിര്‍ത്തു. അദ്ദേഹത്തിന്റെ സൈന്യത്തെ മുഹമ്മദ് ബിന്‍ ഖാസിമിന്റെ സൈന്യത്തിനു നേരെ തിരിച്ചുവിട്ടു. തുടര്‍ന്ന് ഇരു സൈന്യവും ഏറ്റുമുട്ടിയ യുദ്ധത്തില്‍ ഖാസിമിന്റെ സൈന്യം വിജയിക്കുകയും സിന്ധ് മുഴുവന്‍ മുസ്ലിം ഭരണത്തിനു കീഴില്‍ വരികയുമായിരുന്നു. എന്നാല്‍, സിന്ധിലെ മുഴുവന്‍ ജനങ്ങളെയും അദ്ദേഹം ഇസ്‌ലാമിലേക്ക് മതം മാറ്റിയില്ല. മിക്കവരും അവരുടെ മതവും ജീവിതരീതിയുമായി മുന്നോട്ടു പോകുകയായിരുന്നു. തന്റെ ഭരണത്തിനും കീഴില്‍ ഹിന്ദുക്കള്‍ക്കും ബുദ്ധന്മാര്‍ക്കും മുഹമ്മദ് ബിന്‍ ഖാസിം മതപരമായ സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പു നല്‍കിയിരുന്നു. ബ്രാഹ്മണര്‍ ആയിരുന്നു അദ്ദേഹത്തിന്റെ ഭരണത്തിനു കീഴില്‍ നികുതി പിരിച്ചിരുന്നത്. ബുദ്ധ സന്യാസികള്‍ക്ക് അവരുടെ മതവിശ്വാസമനുസരിച്ച് മുന്നോട്ടു പോകാനും സന്യാസ മഠങ്ങള്‍ സ്ഥാപിക്കാനും അദ്ദേഹം പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു.
അദ്ദേഹത്തിന്റെ മതപരമായ സഹിഷ്ണുതയും നീതിയും നിരവധി നഗരങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന് സ്വീകാര്യത വര്‍ധിപ്പിക്കുകയും അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തു. (തുടരും)

വിവ: സഹീര്‍ അഹ്മദ്
അവലംബം: lostislamichistory.com

 

Related Articles