Studies

ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഇസ്ലാം -2

ലോക്കല്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇസ്ലാമിക സംഘടനകളാണ് തബ്ലീഗി ജമാഅത്തും സലഫികളും ബറേല്‍വിസും. ഈ സംഘടനകളുടെ നേതൃത്വം ഇന്നും ഇന്ത്യക്കാരുടെ കൈകളിലാണ്. പ്രാദേശിക മുസ്ലിംകള്‍ ഇത്തരം സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കാനുള്ള മാനസിക അവസ്ഥയിലേക്ക് മാറിയിട്ടില്ല.  ദീനി പ്രവര്‍ത്തനത്തിന് വേണ്ടി ഉലമാക്കള്‍ ഇന്ത്യയില്‍ നിന്നും വരാറുണ്ട്. നമസ്‌കാരം,നോമ്പ് പോലുള്ള വിഷയത്തിനപ്പുറം ഇസ്ലാം ഒരു സമ്പൂര്‍ണ ജീവിത മാര്‍ഗ രേഖയാണ് എന്നുള്ള അധ്യാപനം അവര്‍ക്ക് കൊടുക്കാറില്ല.

തബ്ലീഗ് ജമാഅത്തു പ്രവര്‍ത്തകരും പ്രാദേശിക മുസ്ലിം സമുദായവുമായി ചേര്‍ന്ന് ജീവിക്കാറില്ല. അത് പോലെ അവരെ ഇന്ത്യന്‍ മുസ്ലിംകളുടെ വ്യാവസായിക വാണിജ്യ സംരംഭങ്ങളില്‍ പങ്കുചേര്‍ക്കാറുമില്ല. ഒരിക്കല്‍ സിംബാബ്വെയില്‍ വെച്ച് അവരുടെ കൂടെ താമസിച്ച ഒരു ഇന്ത്യന്‍ ഇസ്ലാമിക പ്രവര്‍ത്തകനെ ജമാഅത്തു പ്രവര്‍ത്തകര്‍ നിരുത്സാഹപ്പെടുത്തിയ അനുഭവം പറഞ്ഞു കേട്ടിട്ടുണ്ട്. അവരുമായി ഇടപഴകുക എന്നതു ഇപ്പോഴും അവിശ്വസിക്കുന്ന അവസ്ഥയിലാണ്. തബ്ലീഗ് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന മുഖ്യ ഘടകങ്ങളില്‍ ഒന്ന് സമൃദ്ധമായ ഭക്ഷണമാണ് എന്നും പ്രാദേശിക മുസ്ലിംകള്‍ പറയാറുണ്ട്. എത്രമാത്രം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ആഫ്രിക്കന്‍ മുസ്ലിംകള്‍ നേരിടുന്നു എന്നതിന്റെ തെളിവായി ഇത് കാണാം.

സലഫി സഹോദരന്മാര്‍ മുസ്ലീംകളുടെ പ്രാദേശിക സംസ്‌കാരം മനസിലാക്കാന്‍ ശ്രമിക്കുന്നില്ല.  ഒരു സഊദിയന്‍ ഇസ്ലാമിക് രൂപമുണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നതും.    സഊദിയന്‍ രീതി തന്നെ ആഫ്രിക്കന്‍ സമൂഹവും പിന്തുടരണം എന്നവര്‍ ശഠിക്കുന്നു. ആഫ്രിക്കന്‍ മുസ്ലിംകളുടെ ഇടയില്‍ ഇറങ്ങി വന്നു പ്രവര്‍ത്തിക്കാന്‍ അവരും വിമുഖത കാണിക്കുന്നു.  ആഫ്രിക്കയിലെ പ്രാദേശിക സമൂഹത്തിനു ഗുണകരമായ രീതിയിലേക്ക് അവരുടെ പ്രവര്‍ത്തനം ഇനിയും മാറണം. ഇസ്ലാം എളുപ്പമാണ് സന്തോഷമുളവാക്കുന്നതുമാണ് എന്ന രീതിയിലേക്ക് അവരുടെ പ്രചാരണ രീതി മാറണം. ഫര്‍ദ് ഹലാല്‍ എന്നിവക്ക് പകരം സുന്നത്തു ഹറാം എന്നതിലാണ് അവരുടെ പ്രവര്‍ത്തനം കൂടുതല്‍ നടക്കുന്നതും.

നബിദിനം പോലുള്ള അവസരങ്ങളില്‍ മാത്രമാണ് ബറേലികളെ കാണാന്‍ കഴിയുക. സമൃദ്ധമായ ഭക്ഷണം ലഭിക്കും എന്നതാണ് ഇത്തരം ആളുകള്‍ക്ക് പ്രാദേശിക സമൂഹത്തില്‍ സ്ഥാനം ലഭിക്കുന്നത്.  അമുസ്ലിംകള്‍ക്കിടയിലെ ദഅവ പ്രവര്‍ത്തനം നടത്തുന്ന  ധാരാളം പ്രാദേശിക സംഘടനകളുണ്ട്. പക്ഷേ, പരിശ്രമങ്ങള്‍ വളരെ കുറവാണ്. ഇന്ത്യ, മലേഷ്യ, തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പ്രമുഖ വ്യക്തിത്വങ്ങള്‍ ദഅ്‌വ പ്രവര്‍ത്തനത്തിന് വേണ്ടി ഇടയ്ക്കിടയ്ക്ക് വരാറുണ്ട്. എങ്കിലും ഈ മേഖലയില്‍ ഇനിയും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കണം.

ഇസ്ലാമിക സംഘടനകള്‍ അവരുടെ പ്രവര്‍ത്തന രീതികള്‍ മാറ്റുക എന്നത് തന്നെയാണ് ആഫ്രിക്കന്‍ മുസ്ലിംകളുടെ ജീവിത നിലവാരം ഉയരത്താനുള്ള ഘടകം. പട്ടിണി, വിദ്യാഭ്യാസം തുടങ്ങി അടിസ്ഥാന വിഷയങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ പ്രാദേശിക മുസ്ലിം സമൂഹം ഇന്നും പിറകിലാണ്. തദ്ദേശ സ്ഥാപനങ്ങള്‍ വഴി അവരുടെ സ്ഥിതി മെച്ചപെടുത്താന്‍ മാത്രം സാമൂഹിക ബോധത്തിലേക്ക് ആഫ്രിക്കന്‍ പ്രാദേശിക മുസ്ലിം സമൂഹം വളര്‍ന്നിട്ടില്ല. സമൂഹത്തിന്റെ അവസ്ഥ അറിയാതെ കേവലം വിശ്വാസവും അനുഷ്ഠാനങ്ങളും പഠിപ്പിച്ചാല്‍ സ്ഥിതി മെച്ചപ്പെടില്ല. ആഫ്രിക്കന്‍ മുസ്ലിം സമൂഹത്തിന്റെ മൊത്തമായി ജീവിത രീതിക്കു മാറ്റം വരണം. അവരുമായി മറ്റു മുസ്ലിം സമൂഹങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നില്ല എന്നതിനാല്‍ അവരുടെ അപകര്‍ഷതാ ബോധം നിലനില്‍ക്കുന്നു. മാനസിക കരുത്തില്ലാത്ത ഒരു സമൂഹമായി ഈ നാടുകളിലെ മുസ്ലിം സമൂഹം മാറിയിരിക്കുന്നു എന്നത് കൂടി നമ്മുടെ ശ്രദ്ധയില്‍ ഉണ്ടാകണം.

 ഇഖ്‌വാന്‍, ജമാഅത്തെ ഇസ്ലാമി പാകിസ്ഥാന്‍ തുടങ്ങിയ ഇസ്ലാമിക മുന്നേറ്റങ്ങള്‍ അവിടെ പ്രവര്‍ത്തിക്കുന്നു, പക്ഷെ അവര്‍ക്കു വിഭവം കുറവാണു എന്നതിനാല്‍ കൂടുതല്‍ തലത്തിലേക്ക് എത്തിപ്പെടാന്‍ കഴിയുന്നില്ല. അവര്‍ കൂടുതലും ദക്ഷിണാഫ്രിക്കയിലെ മുസ്ലിം യുവജന പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ 35 വര്‍ഷമായി സിംബാബ്‌വെ മുസ്ലിം യുവജന സംഘടന ഇസ്ലാമിക് മൂവ്‌മെന്റിന് നേതൃത്വം വഹിക്കുന്നു. 35 വയസ്സു വരെയാണ് അവരുടെ പ്രവര്‍ത്തന കാലം. അതിനുശേഷം പ്രവര്‍ത്തിക്കാന്‍ മറ്റൊരു സാഹചര്യമില്ല എന്നതും വലിയ പ്രശ്‌നമാണ്.

ദക്ഷിണാഫ്രിക്ക, ഈജിപ്ത്, പാക്കിസ്താന്‍ തുടങ്ങിയ രാജ്യങ്ങളിലെ സമാന പ്രസ്ഥാനങ്ങളുടെ   സഹായത്തോടെ സംഘടന പ്രവര്‍ത്തനം നിലനിര്‍ത്തുന്നു. യൂത്ത് ക്യാമ്പുകള്‍, സംവാദങ്ങള്‍, സഹോദരിമാര്‍ക്കും സ്ത്രീകള്‍ക്കുമുള്ള പരിപാടികള്‍ എന്നിവ ഇവരുടെ ചില പ്രവര്‍ത്തനങ്ങളാണ്. സാമൂഹ്യ വികസന മേഖലയില്‍   മാനവികതയ്ക്കുവേണ്ടി ഒരു പ്രമുഖ മാനുഷിക സംഘടന രൂപീകരിക്കുകയും, സാമ്പത്തിക ശാക്തീകരണത്തിലൂടെ ദാരിദ്ര്യത്തെ ലഘൂകരിക്കുകയും ചെയ്യുന്നു.  അനാഥരും ദുര്‍ബലരായ കുട്ടികളുടെ വിദ്യാഭ്യാസവും വൈദഗ്ധ്യ വികസനവും ജലം, ആരോഗ്യം, ശുചീകരണം,സ്ത്രീകള്‍ക്കായുള്ള  പരിപാടികള്‍,എന്റോവ്‌മെന്റ്‌സ്, വഖഫ് ഫണ്ട്‌സ് മാനേജ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ്, ദുരിതാശ്വാസ, ദുരന്ത നിവാരണങ്ങള്‍ എന്നിവ സംഘടന നടത്തുന്ന ചിലതു മാത്രം. ലോകത്തിലെ മറ്റു ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ കൂടുതല്‍ സഹായങ്ങള്‍  ലഭിക്കുമെങ്കില്‍ അവര്‍ അവരുടെ പോരാട്ടത്തില്‍ വിജയിക്കുമെന്ന്  ZMYO- യുടെ കേഡര്‍മാര്‍ക്ക് സാധ്യതയും പ്രതീക്ഷയും ഉണ്ട്.  മൊത്തത്തില്‍ സ്വാതന്ത്രം ലഭിച്ചിട്ടും ഈ ആഫ്രിക്കന്‍ രാജ്യങ്ങളിലെ മുസ്ലിംകളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ കഴിഞ്ഞിട്ടില്ല.

(അവസാനിച്ചു)

 

മൊഴിമാറ്റം: അബ്ദുസ്സമദ് അണ്ടത്തോട്

അവലംബം: radianceweekly.in

 

Facebook Comments
Show More

Related Articles

Close
Close