Current Date

Search
Close this search box.
Search
Close this search box.

ഗസ്സയിലെ ഉപരോധം നിരുപാധികം പിന്‍വലിക്കുക

Untitled-1.jpg

ഫലസ്തീന്റെ ആവശ്യങ്ങെല്ലാം ആഗോള തലത്തില്‍ എല്ലാവര്‍ക്കും വളരെ വ്യക്തമാണ്. ഏഴു പതിറ്റാണ്ടായി തങ്ങളുടെ ഭൂമിയില്‍ അധിനിവേശം നടത്തിയതിന്റെ ഇരകളാണ് ഒരു ജനത. വംശീയ ശുദ്ധീകരണ പ്രക്രിയക്ക് ഇരകളായവരാണിവര്‍. ഇസ്രായേല്‍ ചരിത്രകാരന്മാരടക്കം നിരവധി അന്താരാഷ്ട്ര റിപ്പോര്‍ട്ടുകളില്‍ ഇക്കാര്യം വ്യക്തമാക്കിയതുമാണ്.

1948ലാണ് ഏകദേശം ഏഴു ലക്ഷം ഫലസ്തീനികളെ അവരുടെ നാട്ടില്‍ നിന്നും വീട്ടില്‍ നിന്നും ഇസ്രായേല്‍ പുറത്താക്കിയത്. നൂറുകണക്കിന് അറബ് നഗരങ്ങളും ഗ്രാമങ്ങളും തകര്‍ക്കപ്പെട്ടു. നിര്‍ഭാഗ്യകരമെന്നു പറയട്ടെ ഇതെല്ലാം സംഭവിക്കുമ്പോള്‍ അന്താരാഷ്ട്ര സമൂഹം പലപ്പോഴും നിശബ്ദദയിലും രഹസ്യധാരണയിലും പ്രവര്‍ത്തിക്കുകയായിരുന്നു. 1948ല്‍ ഇസ്രായേല്‍ രാഷ്ട്രം രൂപീകരിച്ചതു മുതല്‍ നിരവധി പ്രമേയങ്ങളാണ് യു.എന്നില്‍ അവതരിപ്പിച്ചത്. ഫലസ്തീനിലെ ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കണമെന്നാണ് ഇതിലൂടെ മുന്നോട്ടുവച്ചത്. ഇതേ വര്‍ഷം ഡിസംബറില്‍ യു.എന്നില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ഫലസ്തീനികള്‍ക്ക് അവരുടെ വീടുകളിലേക്കും ഗ്രാമങ്ങളിലേക്കും മടങ്ങിപ്പോകാന്‍ അവകാശമുണ്ടെന്നും യു.എന്‍ അറിയിച്ചു.

കഴിഞ്ഞ ഏഴു ദശാബ്ദമായി ഫലസ്തീനികള്‍ ഗണ്യമായ അനീതികള്‍ക്കാണിരയായത്. നിരവധി പേര്‍ക്ക് വീടുകള്‍ നഷ്ടമായി അതിലേറെ പേര്‍ അഭയാര്‍ത്ഥികളായി. ഇന്നും അവര്‍ പ്രതീക്ഷയിലാണ്, ഒരു ദിവസം അവര്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുമെന്നും തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാമെന്നും തിരിച്ച് തങ്ങളുടെ ഭൂമിയിലേക്ക് മടങ്ങാനാവുമെന്നുമുള്ള പ്രതീക്ഷ. ഈ കാലയളവിനുള്ളില്‍ നിരവധി ത്യാഗങ്ങളും കഷ്ടപ്പാടുകളുമാണ് ഫലസ്തീനികള്‍ സഹിച്ചതും ത്യജിച്ചതും. അവരുടെ അടിസ്ഥാന അവകാശങ്ങള്‍ നേടിയെടുക്കാന്‍ അവര്‍ ആവോളം പൊരുതി, എന്നാല്‍ ഇതുവരെ അത് ലഭിച്ചില്ല.

യഥാര്‍ത്ഥത്തില്‍ ഫലസ്തീനികളുടെ അവസ്ഥ ദിനംപ്രതി വളരെ ദയനീയതയിലാണ്. ഇസ്രായേല്‍ അധിനിവേശത്തിനെതിരെയും അവരുടെ കുറ്റകൃത്യങ്ങളും ക്രൂരതകളും തടയുന്നതിനും ആവശ്യമായ യാതൊരു നടപടിയും അന്താരാഷ്ട്ര സമൂഹത്തിന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടില്ല. ഫലസ്തീന്‍ വിഷയത്തിലുള്ള പ്രമേയങ്ങള്‍ പാസാക്കുന്നതില്‍ യു.എന്‍ സമ്പൂര്‍ണ പരാജയമാണ്. നീണ്ട ഏഴു ദശാബ്ദക്കാലയളവില്‍ മറ്റു ഫലസ്തീന്‍ പ്രദേശങ്ങളില്‍ നിന്നും പല കാരണങ്ങളാല്‍ ഗസ്സക്ക് ഒരു പ്രത്യേക പദവി നിലനിര്‍ത്തിയിട്ടുണ്ട്.  

360 സ്‌ക്വയര്‍ കിലോമീറ്ററില്‍ നീണ്ടുകിടക്കുന്ന തീരദേശ പ്രദേശമാണ് ഗസ്സ മുനമ്പ്. രണ്ട് മില്യണ്‍ ജനങ്ങളാണ് ഇവിടെയുള്ളത്. ഇതില്‍ 70 ശതമാനം പേരും ഇതിനോടകം അഭയാര്‍ത്ഥികളായിക്കഴിഞ്ഞു. ഇങ്ങനെ നോക്കുമ്പോള്‍ ലോകത്തെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശമാണിത്. രാഷ്ട്രീയപരമായും ഭൂമിശാസ്ത്രപരമായും മറ്റു സാമൂഹികപരമായും ഫലസ്തീനികളുടെ ദുരിതങ്ങളുടെയും കഷ്ടതകളും എല്ലാഴ്‌പ്പോഴും പ്രത്യേകത നിറഞ്ഞതു കൂടിയായിരുന്നു.

 

Related Articles