Current Date

Search
Close this search box.
Search
Close this search box.

‘ചലിക്കുന്ന എന്തിനെയും കൊല്ലുക; വിയറ്റ്‌നാമിലെ അമേരിക്കന്‍ യുദ്ധത്തിന്റെ വസ്തുതകള്‍’

book.jpg

വിയറ്റ്നാമില്‍ അമേരിക്ക നടത്തിയ യുദ്ധത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ വിവരിക്കുകയാണ് 2013ല്‍ മെട്രോപൊളിറ്റിന്‍ ബുക്സ് പുറത്തിറക്കിയ ‘ചലിക്കുന്ന എന്തിനെയും കൊല്ലുക; വിയറ്റ്‌നാമിലെ അമേരിക്കന്‍ യുദ്ധത്തിന്റെ യാഥാര്‍ത്ഥ്യം’ എന്ന പുസ്തകം.

ഒട്ടേറെ അവാര്‍ഡുകള്‍ ലഭിച്ച ‘കുറച്ച് മോശം ആപ്പിളുകള്‍’ എന്ന കൃതിയുടെ ലേഖകനും മാധ്യമപ്രവര്‍ത്തകനുമായ നിക്ക് ടഴ്‌സാണ് പുസ്തകത്തിന്റെ രചയിതാവ്.

വിയറ്റ്‌നാമിലെ സാധാരണക്കാരായ ജനങ്ങളെ കൊന്നൊടുക്കിയതിന്റെ ചരിത്രവും യുദ്ധക്കെടുതികളും സൈന്യത്തിന്റെ അതിക്രമങ്ങളും വെളിച്ചത്തു കൊണ്ടു വരാന്‍ ഈ കൃതി സഹായകരമായിട്ടുണ്ട്. യു.എസ് സൈന്യത്തിന്റെ ഔദ്യോഗിക സ്ഥാനത്തിരുന്നവരുമായി നടത്തിയ അഭിമുഖവും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിരപരാധികളായ മനുഷ്യ ജീവനുകള്‍ കൊന്നൊടുക്കിയ അന്നത്തെ യു.എസ് ഭരണനേതൃത്വത്തെയുമെല്ലാം പുസ്തകത്തില്‍ ചോദ്യം ചെയ്യുന്നുണ്ട്.
വിയറ്റ്‌നാം യുദ്ധത്തിന്റെ ഭാഗമായി 1968ല്‍ കിഴക്കന്‍ വിയറ്റ്‌നാമില്‍ നടന്ന മൈലേ കൂട്ടക്കൊലയെക്കുറിച്ചും പുസ്തകത്തില്‍ പ്രതിപാദിക്കുന്നു. 370 പേജുള്ള പുസ്തകം 2013ലാണ് ആദ്യ പതിപ്പ് പുറത്തിറക്കിയത്.

 

Related Articles