Current Date

Search
Close this search box.
Search
Close this search box.

സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്

solidarity.jpg

‘കാലത്തിന് മേല്‍ യുവതയുടെ വിപ്ലവമുദ്ര’ എന്ന മുദ്രാവാക്യം ഉയര്‍ത്തി രംഗപ്രവേശം ചെയ്ത സോളിഡാരിറ്റി, സമരത്തോടൊപ്പം സേവനം കൂടി തങ്ങളുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തി. ജമാഅത്തെ ഇസ്‌ലാമിയുടെ കേരള ഘടകത്തിന് കീഴില്‍ സ്വതന്ത്രമായ നയപരിപാടികളോടെയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്.

കേരളത്തിലെ മതരാഷ്ട്രീയ യുവജനപ്രസ്ഥാനങ്ങളുടെ സമരസേവനരംഗത്തുനിന്നുള്ള പിന്മാറ്റവും അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യങ്ങളും പുതിയ കാല്‍വെയ്പിന് പ്രചോദനമായി. കൂട്ടില്‍ മുഹമ്മദലിയാണ് ആദ്യത്തെ സംസ്ഥാന പ്രസിഡന്റ്.

ഊന്നലുകള്‍
യുവത്വത്തിന്റെ സമരവീര്യം തിരിച്ചെടുക്കുക. അതിനെ ക്രിയാത്മകമായി സമൂഹനന്മക്ക് വേണ്ടി ഉപയോഗപ്പെടുത്തുക, മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള സമരനിരയെ വാര്‍ത്തെടുക്കുക, നീതിക്കു വേണ്ടി പോരാടുകയും പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുക, സാംസ്‌കാരിക ജീര്‍ണ്ണതകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുക, യുവതയില്‍ സേവനസംസ്‌കാരം സൃഷ്ടിക്കുകയും അതിന് മാതൃകയാവുകയും ചെയ്യുക, പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ ഇടപെടുക., മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുക.

സംഘടനാസംവിധാനം
സംഘടനയുടെ പേര് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് എന്നും ചുരുക്കപ്പേര് സോളിഡാരിറ്റി എന്നുമാണ്. ആസ്ഥാനം കോഴിക്കോടെ ഹിറാസെന്ററിലാണ്. സംസ്ഥാനതലത്തില്‍ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും വകുപ്പു സെക്രട്ടറിമാരുമാണുള്ളത്. ഇവരെക്കൂടാതെ സംസ്ഥാന സമിതിയംഗങ്ങളും സംസ്ഥാന പ്രതിനിധിസഭാംഗങ്ങളുമുണ്ട്. ജില്ലാ മേഖല ഏരിയാ തലങ്ങളിലും പ്രസിഡന്റ്, സെക്രട്ടറി, കമ്മിറ്റി എന്നിവയുണ്ട്. പ്രാദേശികതലങ്ങളില്‍ പ്രസിഡന്റിനും സെക്രട്ടറിക്കും പുറമെ എക്‌സിക്യുട്ടീവും അംഗങ്ങളും അസോസിയേറ്റുകളുമുണ്ട്. സംഘടനയുടെ ഭരണഘടന അംഗീകരിച്ച് സംസ്ഥാനനേതാവുമായുള്ള വ്യക്തികൂടിക്കാഴ്ചയിലൂടെയാണ് അംഗത്വം നല്‍കുന്നത്. സംഘടനാംഗത്വത്തിന് ജാതിയോ മതമോ തടസ്സമല്ല.

കേരളത്തിലെ ജനകീയ സമരങ്ങള്‍, രാഷ്ട്രീയ സാസ്‌കാരിക രംഗത്തെ ഇടപെടലുകള്‍, ജനസേവന പ്രവര്‍ത്തനങ്ങള്‍ മുതലായവയിലൂടെ പോരാട്ടവും സേവനവും സമന്വയിപ്പിച്ചുള്ള പ്രവര്‍ത്തനപരിപാടികളാണ് സോളിഡാരിറ്റി നടത്തിക്കൊണ്ടിരിക്കുന്നത്.
 

Related Articles