Current Date

Search
Close this search box.
Search
Close this search box.

സയ്യിദ് ഗുലാം അക്ബര്‍

gulam-akbar.jpg

1935 ല്‍ ഹൈദരാബാദിലെ ആദരണീയ കുടുംബത്തിലായിരുന്നു ഗുലാം അക്ബറിന്റെ ജനനം. പിതാവ്: സയ്യിദ് ഗുലാം അഹ്മദ്. ഹൈദരാബാദില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഒ.ടി.സി ഉസ്മാനിയ്യ സര്‍വ്വകലാശാലയില്‍ നിന്നും മെക്കാനിക്കല്‍ ആന്റ് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് പഠിച്ചു. പിന്നീട് ഉപരിപഠനാവശ്യാര്‍ഥം റഷ്യയിലേക്ക് പോവുകയും മോസ്‌കോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഐ.സി.ടി വിഭാഗത്തില്‍  ആന്റി കൊറോഷന്‍ എഞ്ചിനീയറിങും പൂര്‍ത്തിയാക്കി.

പഠനാനന്തരം അദ്ദേഹത്തിന്റെ സേവനം ഹൈദരാബാദിലെIndian Drugs and Pharmaceuticals Ltd (IDPL) ല്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയറായിരുന്നു. പിന്നീട് ബീഹാറിലെ (ഇപ്പോള്‍ ഝാര്‍ഘഢ്) Bokaro Steel Plant ലെ സോണല്‍ എഞ്ചിനീയര്‍, Arcoy Industries Ltd ഡയറക്ടര്‍, സഊദി അറേബ്യയിലെ Engineering Consultant Group ലെ മാനേജര്‍ എന്നീ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.

1966 മുതല്‍ ജമാഅത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം 1991ലാണ് സംഘടനയില്‍ അംഗമായത്. 1997ല്‍ സൗദിയില്‍ നിന്ന് തിരിച്ചെത്തിയ അക്ബര്‍ ഗുലാം 2011 വരെ ന്യൂദല്ഹിയിലെ ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര ആസ്ഥാനത്ത് പ്രവര്‍ത്തിച്ചു വരികയായിരുന്നു. ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര കൂടിയാലോചനാസമിതിയിലും, കേന്ദ്ര പ്രിതിനിധിസഭയിലും,  കേന്ദ്ര ഉപദേശ സമിതിയിലും അംഗമായിരുന്നു. അബ്ദുല്‍ ഹഖ് അന്‍സാരിയുടെ നേതൃകാലയളവില്‍ നിര്‍ണായകമായ പല തീരുമാനങ്ങള്‍ക്കും ഗുലാമിന്റെ സഹായമുണ്ടായിരുന്നു. ഇച്ഛാശക്തിയുടെയും കാര്യഗ്രഹണശേഷിയുടെയും മികച്ച മാതൃകയായിരുന്നു ഗുലാം അക്ബര്‍.

അമേരിക്ക, ബ്രിട്ടന്‍, ജര്‍മ്മനി, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, സിംഗപ്പൂര്‍, ഫിലിപ്പൈന്‍സ്, മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങള്‍ മുതയായവ സന്ദര്‍ശിച്ചിട്ടുണ്ട്. ICNA, ISNA USA, Canada. WAMY എന്നീ സംഘടനകളുടെ അന്താരാഷ്ട്ര സമ്മേളനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, തെലുങ്ക്, അറബി, റഷ്യന്‍ ഭാഷകളും വശമുണ്ടായിരുന്നു.
2012 ഏപ്രില്‍ 29 ന് 77 ാമത്തെ വയസ്സില്‍ ഹൈദരാബാദില്‍ വെച്ച് അന്തരിച്ചു.

Related Articles