Current Date

Search
Close this search box.
Search
Close this search box.

ശൈഖ് മുഹമ്മദ് കാരകുന്ന്

അറിയപ്പെടുന്ന എഴുത്തുകാരനും ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനും ഗ്രന്ഥകാരനുമാണ്. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി, ഡയലോഗ് സെന്റര്‍ കേരള ഡയറക്ടര്‍, കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. ജമാഅത്തെ ഇസ്ലാമി കേരളയുടെ സംസ്ഥാന ഉപാധ്യക്ഷന്‍, ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് ഡയറക്ടര്‍, പ്രബോധനം വാരിക ചീഫ് എഡിറ്റര്‍,എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

മുഹമ്മദ് ഹാജി- ആമിന ദമ്പതികളുടെ മകനായി 1950 ജുലൈ 15-ന് മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത കാരക്കുന്നിലെ പുലത്ത് തറവാട്ടിലാണ് ജനജം. ഫാറൂഖ് റൗദത്തുല്‍ ഉലൂം അറബിക് കോളേജില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മലപ്പുറം ജില്ലയിലെ മൊറയൂര്‍ ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി ജോലിചെയ്തിട്ടുണ്ട്. എടവണ്ണ ഇസ്‌ലാഹിയാ ഓറിയന്റല്‍ ഹൈസ്‌കൂളില്‍ ഒമ്പത് കൊല്ലം അധ്യാപകനായി സേവനമനുഷ്ഠിച്ചു.1982 ല്‍ ജമാഅത്തെ ഇസ്ലാമിയില്‍ അംഗമായി. 1982 മുതല്‍ 2007 വരെ 25 വര്‍ഷം ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ജമാഅത്തെ ഇസ്ലാമി അസി.അമീറായി സേവനമനുഷ്ഠിച്ചു. 2015 മുതല്‍ 2019 വരെ വീണ്ടും നാല് കൊല്ലം ഐ.പി.എച്ച് ഡയറക്ടറായി. പ്രഭാഷണ മേഖലയിലും മതസൗഹാര്‍ദ്ധ സംവാദങ്ങളിലും കേരളത്തില്‍ സജീവ സാന്നിദ്ധ്യമായി. ഭാര്യ: ആമിന ഉമ്മു അയ്മന്‍ , മക്കള്‍: അനീസ് മുഹമ്മദ്, ഡോ.അലീഫ് മുഹമ്മദ്, ഡോ.ബാസിമ, അയ്മന്‍ മുഹമ്മദ്.

കാരകുന്ന് ഇസ്ലാമിക് സെൻറർ ട്രസ്റ്റ് ചെയര്‍മാനാണ്. പെരിന്തല്‍മണ്ണ ഇസ്ലാമിക് മിഷന്‍ ട്രസ്റ്റ്, മഞ്ചേരി ഇശാഅതുദ്ദീന്‍ ട്രസ്റ്റ്, കാലിക്കറ്റ് ചാരിറ്റബിള്‍ ട്രസ്റ്റ്, വിദ്യാനഗര്‍ ട്രസ്റ്റ് മലപ്പുറം, കേരള മസ്ജിദ് കൗണ്‍സില്‍ ട്രസ്റ്റ്, ഇസ്ലാമിക് സര്‍വീസ് ട്രസ്റ്റ് കോഴിക്കോട്,വണ്ടൂര്‍ വനിതാ ഇസ്ലാമിയ കോളേജ് കമ്മറ്റി എന്നിവയിൽ അംഗമാണ്. ഇസ്ലാമിക വിജ്ഞാനകോശം ഡയറക്ടര്‍, പറവണ്ണ വിദ്യാ ചാരിറ്റബിള്‍ ട്രസ്റ്റ് മെമ്പര്‍,മാധ്യമം ദിനപത്രം അഡ്വൈസറി ബോര്‍ഡ് മെമ്പര്‍, മജ്ലിസ് എഡുക്കേഷന്‍ ട്രസ്റ്റ് എക്സിക്യുട്ടീവ് കമ്മിറ്റി മെമ്പര്‍, കാലിക്കറ്റ് ധര്‍മ്മധാര ചാരിറ്റബ്ൾ ട്രസ്റ്റ് മെമ്പര്‍, കേരള മസ്ജിദ് കൗണ്‍സില്‍ സ്റ്റേറ്റ് മെമ്പര്‍, ഡിഫോർ മീഡിയ ചെയർമാൻ, ആശ്വാസ് കൗണ്‍സിലിങ് സെന്റ‌ർ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

ഏറ്റവും മികച്ച കൃതികൾക്കുള്ള അഞ്ച് പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഉമറുബ്‌നു അബ്ദില്‍അസീസ്, ഇസ്ലാമും മതസഹിഷ്ണുതയും, മായാത്ത മുദ്രകള്‍, 20 സ്ത്രീ രത്‌നങ്ങള്‍, സ്‌നേഹസംവാദം എന്നിവയാണവ. വാണിദാസ് എളയാവൂരുമായി ചേര്‍ന്നെഴുതിയിട്ടുള്ള ഖുര്‍ആന്‍ ലളിതസാരത്തിന്റെ വെബ്‌സൈറ്റ്, ഓഡിയോ പതിപ്പ്, മൊബൈൽ ആപ്ലിക്കേഷന്‍ എന്നിവ പുറത്തിറങ്ങിയിട്ടുണ്ട്. ഏഴാമത് ഇന്റര്‍ഫൈത്ത് ഡയലോഗ് ദോഹ; ഇന്റര്‍നാഷണല്‍ ഖുര്‍ആനിക് കോണ്‍ഫറന്‍സ് ദുബായ് എന്നീ അന്താരാഷ്ട്ര പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. 14 വിവര്‍ത്തന കൃതികളുൾപ്പെടെ ചെറുതും വലുതുമായ നൂറിലേറെ കൃതികളുടെ കർത്താവാണ്. അഞ്ച് പുസ്തങ്ങൾ ഇംഗ്ലീഷിലേക്കും അഞ്ചെണ്ണം തമിഴിലേക്കും പന്ത്രണ്ടെണ്ണം കന്നടയിലേക്കും ഒരെണ്ണം മറാഠിയിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

മാര്‍ച്ച് 2018 ല്‍ സാമൂഹ്യപ്രവര്‍ത്തനത്തിന് കെ. കരുണാകരന്‍ പുരസ്‌കാരത്തിനും 2019-ല്‍ പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള ഖത്തറിലെ ശൈഖ് ഹമദ് ഇന്റര്‍നാഷണല്‍ ട്രാന്‍സ് ലേഷന്‍ അവാര്‍ഡിനും അർഹമായി.

 കൃതികള്‍

ഓര്‍മ്മയുടെ ഓളങ്ങളില്‍
വ്യക്തിത്വ വികസനം ഇസ്ലാമിക വീക്ഷണത്തില്‍ (4 ഭാഗം)
നന്മയുടെ പൂക്കള്‍
വിജയത്തിന്റെ വഴി
മനശ്ശാന്തി തേടുന്നവര്‍ക്ക്
ഖുര്‍ആന്‍
ഖുര്‍ആന്‍ ലളിതസാരം -സമ്പൂര്‍ണ്ണ ഖുര്‍ആന്‍ വിവര്‍ത്തനം
ഖുര്‍ആന്‍ മലയാള ഭാഷാന്തരം
ഖുര്‍ആന്‍ ലളിതസാരം (അഞ്ച്ഭാഗം)-വാക്കര്‍ഥത്തോടെ
ഖുര്‍ആന്‍ വഴികാണിക്കുന്നു.
ഇസ്ലാം
മതത്തിന്റെ മാനുഷിക മുഖം
ഇസ്ലാമും മതസഹിഷ്ണുതയും
വിമോചനത്തിന്റെ പാത
അനന്തരാവകാശ നിയമങ്ങള്‍ ഇസ്ലാമില്‍
ഹജ്ജ്-ചര്യ, ചരിത്രം, ചൈതന്യം
ഇസ്ലാം പുതുനൂറ്റാണ്ടിന്റെ പ്രത്യയശാസ്ത്രം
വെളിച്ചം
വഴിവിളക്ക്
പ്രവാചകന്മാരുടെ പ്രബോധനം
ഇസ്ലാം മാനവതയുടെ മതം
തെറ്റായ മതസങ്കല്‍പ്പവും താളം തെറ്റിയ മത നേതൃത്വവും
ഖുര്‍ആനിന്റെ യുദ്ധസമീപനം
ഇസ്ലാമിലെ ആരാധനകള്‍: ചര്യ, ചൈതന്യം
മതതാരതമ്യം
യേശു ഖുര്‍ആനില്‍
ദൈവം,മതം,വേദം-സനേഹസംവാദം
മുഹമ്മദ് നബിയും യുക്തിവാദികളും
പുനര്‍ജന്മ സങ്കല്‍പവും പരലോക വിശ്വാസവും
സര്‍വ്വമത സത്യവാദം
ചരിത്രം
മുഹമ്മദ് മാനുഷികത്തിന്‍രെ മഹാചാര്യന്‍
പ്രകാശബിന്ദുക്കള്‍ (7 ഭാഗം)
ഫാറൂഖ് ഉമര്‍
ഉമറുബ്‌നു അബ്ദില്‍ അസീസ്
അബൂഹുറയ്‌റ
ബിലാല്‍
അബൂദര്‍റില്‍ ഗിഫാരി
യുഗപരുഷന്മാര്‍
ഇസ്ലാമിക ചരിത്രത്തിലെ മായാത്തമുദ്രകള്‍
പാദമുദ്രകള്‍
20 സ്ത്രീരത്‌നങ്ങള്‍
ലോകാനുഗ്രഹി
ഹാജി സാഹിബ്
ഇസ്ലാമിക പ്രസ്ഥാനം-മുന്നില്‍ നടന്നവര്‍
കമലാസുരയ്യ: സഫലമായ സ്‌നേഹാന്വേഷണം
കറുപ്പും വെളുപ്പും (ചരിത്രകഥകള്‍)
ഖദീജ ബിവി: മക്കയുടെ മാണിക്യം
ഒളിമങ്ങാത്ത മുഖങ്ങള്‍
സാമൂഹികം
ആത്മഹത്യ ഭൗതികത ഇസ്ലാം
വൈവാഹികജീവിതം ഇസ്ലാമിക വീക്ഷണത്തില്‍
ബഹുഭാര്യത്വം
വിവാഹമോചനം
വിവാഹമുക്തയുടെ അവകാശങ്ങള്‍ ഇന്ത്യന്‍ നിയമത്തിലും ഇസ്ലാമിലും
കുട്ടികളെ വളര്‍ത്തേണ്ടതെങ്ങിനെ?
സന്തുഷ്ട കുടുംബം
മാതാപിതാക്കള്‍ സ്വര്‍വ്വവാതില്‍ക്കല്‍
ഖുര്‍ആനിലെ സ്ത്രീ
മദ്യമുക്ത സമൂഹം സാധ്യമാണ്
സംഘടന
മുഖാമുഖം
ജമാഅത്തെ ഇസ്ലാമിയും വിമര്‍ശകരും
ജമാഅത്തെ ഇസ്ലാമി ലഘുപരിചയം
തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി
വിവര്‍ത്തനം
വഴിയടയാളങ്ങള്‍
വിധിവിലക്കുകള്‍
ഇസ്ലാം സവിശേഷതകള്‍
ഇസ്ലാം
40 ഹദീസുകള്‍
വ്യക്തി, രാഷ്ട്രം, ശരീഅത്ത്
മതം പ്രായോഗിക ജീവിതത്തില്‍
മതം ദുര്‍ബല ഹസ്തങ്ങളില്‍
ഇസ്ലാം നാളെയുടെ മതം
മുസ്ലിം വിദ്യാര്‍ഥികളും ഇസ്ലാമിക നവോത്ഥാനവും
ജിഹാദ്
അത്തൌഹീദ്
ഇസ്ലാമിക നാഗരികത ചില ശോഭനചിത്രങ്ങള്‍
ഇബാദത്ത് പണ്ഡിതന്മാരുടെ വീക്ഷണത്തില്‍
മാര്‍ഗ്ഗദീപം

ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടവ

God, religion and scripture: a dialogue (ദൈവം മതം വേദം, സ്നേഹസംവാദം.)
Humane expression of religion (മതത്തിൻറെ മാനുഷിക മുഖം)
Happy family(സന്തുഷ്ട കുടുംബം.)
Mohammed: the great teacher of humanity മുഹമ്മദ്: മാനുഷികത്തിൻറെ മഹാചാര്യൻ.
Suicide Meterialism Islam (ആത്മഹത്യ ഭൗതികത ഇസ്ലാം.)

തമിഴിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടവ

ഇസ്ലാത്തില്‍ ഇല്ലാരം (വൈവാഹിക ജീവിതം ഇസ്ലാമില്‍)
മഗിഴ്ചിയാന കുടുംബം (സന്തുഷ്ട കുടുംബം )
തര്‍കൊലൈ, ആല്‍വും തീര്വും ( ആത്മഹത്യ, ഭൌതികത, ഇസ്ലാം)
കുഴന്തൈ വളർപ്പു (മക്കളെ വളർത്തുമ്പോൾ.)
ഇന്ത്യയാവിൽ ഇസ്ല്മിയ ഐക്യം.(ജമാഅത്തെ ഇസ്ലാമി ലഘു പരിചയം.)

കന്നടയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടവ

ദാമ്പത്യ ജീവന ( വൈവാഹിക ജീവിതം ഇസ്ലാമില്‍)
മഹിളാ രത്‌നംഗളു ( 20 സ്ത്രീ രത്‌നങ്ങള്‍)
ഇസ്ലാം മതുപറ ധര്‍മ്മ സഹിഷ്ണുതേ ( ഇസ്ലാമും മതസഹിഷ്ണുതയും)
വിചാര ജ്യോതി (പ്രകാശബിന്ദുക്കള്‍)
മാനവീയ ധര്‍മ്മ (മതത്തിന്റെ മാനുഷികമുഖം)
തലാക്ക് (വിവാഹ മോചനം)
ജമാഅത്തെ ഇസ്ലാമി കിറു പരിചയ ( ജമാഅത്തെ ഇസ്ലാമി ലഘു പരിചയം)
ഹസ്രത് ബിലാല്‍ (ബിലാലുബ്‌നു റവാഹ) -2012
സംതൃപ്ത കുടുംബ (സന്തുഷ്ട കുടുംബം) -2010
ലോകാനുഗ്രഹി- പ്രവാദി മുഹമ്മദ് (ലോകാനുഗ്രഹി) -2015
ആത്മഹത്യയി ലൗകികത മാട്ടു ഇസ്ലാം. (ആത്മഹത്യ ഭൗതികത ഇസ്ലാം.)2015.
ഇസ്ലാം എൻറാൽ (ഇസ്ലാം എന്നാൽ.)

മറാഠിയിലേക്ക് വർത്തനം ചെയ്യപ്പെട്ടത്

സുഖീ കുടുംബ്.(സന്തുഷ്ട കുടുംബം.)

Related Articles