Current Date

Search
Close this search box.
Search
Close this search box.

മുഹമ്മദ് ഇസ്മാഈല്‍ സാഹിബ്

ismael-muha.jpg

തമിഴ് നാട്ടിലെ തിരുനല്‍വേലി ജില്ലയിലെ പെട്ട പേട്ട ജില്ലയില്‍ 1896 ജൂണ്‍ 5 ന്  ഇസ്മാഈല്‍ സാഹിബ് ജനിച്ചു. വ്യാപാര രംഗത്തും വൈജ്ഞാനിക മണ്ഡലങ്ങളിലും പ്രസിദ്ധനായ മീലഖി മിയാഖാന്‍ റാവുത്തറാണ് പിതാവ്. മാതാവ് മുഹ്‌യിദ്ദീന്‍ ഫാത്തിമ.

കോളേജ്‌ പഠനകാലഘട്ടത്തില്‍ ഗാന്ധിജിയുടെ നേതൃത്വത്തിലുളള നിസ്സഹകരണ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി കോളേജ് ബഹിഷ്‌കരിച്ചു സമരത്തിനിറങ്ങി. മുസ്‌ലിംകളുടെ പിന്തുണ നിസ്സഹകരണ പ്രമേയത്തിന് വാഗ്ദാനം ചെയ്തുകൊണ്ടാണ് ഇസ്മായീല്‍ സാഹിബ് ശ്രദ്ധേയനായത്. മുസ്‌ലിം സമുദായത്തിലെ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങല്‍ക്കുമെതിരെ നിരന്തരം ശബ്ദിക്കുകയും പ്രവര്‍ത്തിത്തിക്കുകയും ചെയ്തുകൊണ്ടിരിന്നു. നിസ്സഹകരണപ്രസ്ഥാനത്തിലും ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങളിലും മുസ്‌ലിംകള്‍ സജീവമായി പങ്കുവഹിച്ചുവരുന്നതിനിടയില്‍ മുസ്‌ലിംകളുടെ മതപരവും സാംസ്‌കാരികവുമായ താല്‍പര്യ സംരക്ഷണത്തിന് സ്വന്തമായ ഒരു സംഘടന അനിവാര്യമാണെന്ന ബോധം പലരിലുമുണ്ടായിരുന്നു. ദേശീയത്വത്തിന്റെ തിരശ്ശീലക്കുപിന്നില്‍ വര്‍ഗീയത്വത്തിന്റെ രംഗ സംവിധാനങ്ങള്‍ കണ്ടതോടെ കോണ്‍ഗ്രസിനകത്തുണ്ടായിരുന്ന മുസ്‌ലിം നേതാക്കളിലതികവും മുസ്‌ലിം ലീഗിലേക്ക് കടന്നുവന്നു. ഇസ്മായീല്‍ സാഹിബുമായി അടുത്ത ബന്ധമുണ്ടായിരുന്ന ജമാല്‍ മുഹമ്മദ് മദ്‌രാശിയില്‍ തെരഞ്ഞെടുപ്പിനു നിന്നപ്പോള്‍ തികഞ്ഞ ദേശീയ വാദിയായിരുന്ന അദ്ദേഹത്തെ വര്‍ഗീയതയുടെ പേരില്‍ തോല്‍പിച്ചതോടെ ജമാല്‍ സാഹിബിനൊപ്പം 1936ല്‍ ഇസ്മായീല്‍ സാഹിബും ലീഗില്‍ ചേര്‍ന്നു.

1948-ല്‍ മാര്‍ച്ച് 10ന് ഇസ്മായീല്‍ സാഹിബിന്റെയും മറ്റും ശ്രമഫലമായി ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് ഔപചാരികമായിനിലവില്‍ വന്നപ്പോള്‍ അദ്ദേഹം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. മുസ്‌ലിം ലീഗ് ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നുപോയിരുന്ന ആ നാളുകളില്‍ മുസ്‌ലിം ലീഗ് രാഷ്ട്രീയത്തെ ഒരതിരുവരെയെങ്കിലും സജീവമാക്കിനിര്‍ത്തിയത് ഇസ്മായീല്‍ സാഹിബിന്റെ കരുത്തുറ്റ നേതൃത്വമായിരുന്നു.

ഒരിക്കലും ഒരു പദവിക്കുവേണ്ടിയും അദ്ദേഹം ശ്രമിച്ചിരുന്നില്ല. എംപി സ്ഥാനവും എം എല്‍ എ സ്ഥാനവും അദ്ദേഹത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. 1952 മുതല്‍ 58 വരെ രാജ്യസഭയിലും 62 മുതല്‍ 72 വരെ ലോകസഭയിലും അംഗമായിരുന്നു.1972ല്‍ മരിക്കുമ്പോള്‍ ലോകസഭാംഗമായിരുന്നു. മഞ്ചേരിയില്‍ നിന്നായിരുന്നും അദ്ദേഹം പതിവായി തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. അന്യ സംസ്ഥാനത്തിലെ ഒരു നിയേജക മണ്ഡലത്തില്‍ കാലുകുത്താതെ വിജയിച്ച് ചരിത്രം സൃഷ്ടിച്ച ഇസ്മാഈല്‍ സാഹിബിന്റെ റിക്കാര്‍ഡ് ഇന്ത്യയിലെ മറ്റൊരു രാഷ്ട്രീയ നേതാവിനും ലഭിക്കാത്തതാണ്. സമുധായത്തിലെ വിവിധ സംഘടനകള്‍ക്കിടയില്‍ ഐക്യമത്യം വളര്‍ത്തിയെടുക്കാന്‍ അദ്ദേഹം പ്രത്യേകതാല്‍പര്യമെടുത്തു. ഇന്ത്യന്‍ മുസ്‌ലിംകളുടെ ആദ്യത്തെ ഐക്യവേദിയായ മുസ്‌ലിം മജ്‌ലിസെ മുശാവറയുടെ രൂപീകരണത്തില്‍ സുപ്രധാന പങ്കുവഹിച്ചു.

1972 ഏപ്രില്‍ 4ന്‌ അന്തരിച്ചു. ചെന്നൈയിലെ ട്രിപ്ലികെയിനില്‍ ഉള്ള വലാജാ മസ്ജിദ് അങ്കണത്തിലാണ് ഖബറടക്കം ചെയ്തത്.

 

Related Articles