Current Date

Search
Close this search box.
Search
Close this search box.

ഫഹ്മി ഹുവൈദി

fahmi-huwaidi.png

1937-ല്‍ ജനനം. പിതാവ് അബ്ദുറസാഖ് ഹുവൈദി ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു. കൈറോ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് നിയമത്തില്‍ ബിരുദമെടുത്ത ഫഹ്മി ഹുവൈദി 52 വര്‍ഷമായി പത്രപ്രവര്‍ത്തന രംഗത്തുണ്ട്. ഹുവൈദിയുടെ പ്രതിവാര ലേഖനം ഒരേസമയം എട്ട് അറബ് രാജ്യങ്ങളിലും അല്‍ജസീറ നെറ്റിലും പ്രസിദ്ധീകരിച്ചു വരുന്നു. പ്രതിദിന കോളം ഒരേ സമയം നാലു അറബ് രാജ്യങ്ങളിലെ വായനക്കാരിലെത്തുന്നു. 1979-ലെ ഇറാന്‍ വിപ്ലവത്തിനു ശേഷം ആ രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ അറബ് പത്രപ്രവര്‍ത്തകനാണ് ഫഹ്മി ഹുവൈദി.

ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ പ്രസിദ്ധീകരണമായ ‘അദ്ദഅവ’ യില്‍ കാര്‍ട്ടൂണുകള്‍ വരച്ചുകൊണ്ടാണ് ഫഹ്മി ഹുവൈദി പത്രപ്രവര്‍ത്തന രംഗത്തേക്ക് പ്രവേശിക്കുന്നത്. 1960 കളുടെ ഒടുവിലാണ് ഫഹ്മി ഹുവൈദി അല്‍ അഹ്‌റാം പത്രത്തില്‍ ചേരുന്നത്. 1979-ല്‍ കുവൈറ്റിലെ അല്‍അറബ് പത്രത്തിന്റെ മാനാജിംഗ് എഡിറ്ററായി. ഇപ്പോള്‍ ശുറൂഖ് പത്രത്തില്‍ ജോലിചെയ്യുന്നു.

കൃതികള്‍: ദ ഖുര്‍ആന്‍ ആന്‍ഡ് ദ സുല്‍ത്താന്‍, ഇറാന്‍ ഫ്രം ഇന്‍സൈഡ്, താലിബാന്‍:ഗോഡ് സോള്‍ജിയേഴ്‌സ് ഇന്‍ ദ റോങ്ങ് ബാറ്റില്‍, ഇസ്‌ലാം ഇന്‍ ചൈന, ഫോര്‍ ഇസ്‌ലാം ആന്‍ഡ് ഡെമോക്രസി, സിറ്റിസണ്‍ നോട്ട് ദിമ്മീസ്, ദ ഡിസ്‌കോഴ്‌സ് ഓഫ് സെക്കുലര്‍ മിലിറ്റന്‍സി ഇന്‍ ദ ബാലന്‍സ്.

 

Related Articles