Current Date

Search
Close this search box.
Search
Close this search box.

ഫര്‍ഹത് ഹാശ്മി

farhat.jpg

ഇസ്‌ലാമിക പണ്ഡിതനായിരുന്ന അബ്ദുറഹ്മാന്‍ ഹാശിമിയുടെ മകളായി പഞ്ചാബിലെ സര്‍ഗോധയില്‍ ജനിച്ചു. പിതാവില്‍ നിന്ന് തന്നെ മതവിജ്ഞാനം കരസ്ഥമാക്കി. അറബി ഭാഷയില്‍ എം.എ പാസായി. ഡോ. ഇദ്‌രീസ് സുബൈറിനെ വിവാഹം കഴിക്കുകയും അവരിരുവരുടെയും ശ്രമഫലമായി അല്‍ഹുദ എന്ന ചുരുക്കനാമത്തിലറിയപ്പെടുന്ന അല്‍ഹുദാ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുകയും ചെയ്തു.

സ്‌കോട്‌ലാന്റിലെ ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇസ്‌ലാമിക വിഷയങ്ങളില്‍ ഗവേഷണത്തിനു പോയത് ഭര്‍ത്താല് ഡോ. ഇദ്‌രീസ് സുബൈറിനൊപ്പമാണ്. ഭര്‍ത്താവിനൊപ്പം തന്നെ സിറിയ, ഈജിപ്ത്, തുര്‍ക്കി, ജോര്‍ഡാന്‍, സഊദി അറേബ്യ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും അവിടങ്ങളിലെ പ്രശസ്തരായ ഇസ്‌ലാമിക വിചക്ഷണരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഡോ. ഫര്‍ഹത്തിന്റെ പ്രഭാഷണം ആകര്‍ഷണീയമാണ്.

വര്‍ഷങ്ങള്‍ക്കു മുമ്പ് അവര്‍ പാകിസ്ഥാനില്‍ സ്ഥാപിച്ച റമദാന്‍ ഖുര്‍ആന്‍ കോഴ്‌സ് സ്വദേശത്ത് നിന്ന് മാത്രമല്ല യു.എസ്.എ, യൂറോപ്പ് തുടങ്ങിയ ആയിരക്കണക്കിന് സ്ത്രീകളെ ഹഠാദാകര്‍ഷിച്ചിട്ടുണ്ട്. കുടുംബജീവിതവും സാമൂഹിക പ്രശ്‌നങ്ങളും സംബന്ധിച്ച ധാരാളം ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. 1994 ല്‍ 50 സ്ത്രീകളുമായി ഇസ്‌ലാമാബാദില്‍ ആരംഭിച്ച ഖുര്‍ആന്‍ ക്ലാസ് ഒട്ടേറെ നാടുകളില്‍ സ്ഥാപനങ്ങളും ഖുര്‍ആന്‍ ഗവേഷണ സംരഭങ്ങളുമായി മാറിയിരിക്കുന്നു.

Related Articles