Current Date

Search
Close this search box.
Search
Close this search box.

പ്രൊഫ. യാസീന്‍ അശ്‌റഫ്

yaseen.jpg

ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും അഗാധ പരിജ്ഞാനമുള്ള എഴുത്തുകാരന്‍. ഐ.പി.എച്ചിന്റെ നിരവധി മൊഴിമാറ്റ കൃതികളുടെ പരിശോധകനും വിവര്‍ത്തകനും. 1951 സെപ്തംബര്‍ 15-ന് പെരിന്തല്‍മണ്ണയില്‍ ജനനം. പെരിന്തല്‍മണ്ണയിലെ ആദ്യ ബി.എക്കാരിലൊരാളായിരുന്നു പിതാവ് കല്ലിങ്ങല്‍ അബ്ദു. ചന്ദ്രിക പത്രാധിപസമിതി അംഗമായിരുന്നു പിതാവ്. മാതാവ് പെരുമ്പുള്ളി തറവാട്ടിലെ പി. പാത്തുട്ടി. ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ്. ഫാറൂഖ് കോളേജ് ഇംഗ്ലീഷ് വിഭാഗത്തില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു. എം.ഇ.എസ് ജേര്‍ണല്‍ ‘Voice of Islam’, ‘ശാസ്ത്ര വിചാരം മാസിക’ എന്നിവയില്‍ ജോലി ചെയ്തു. മാധ്യമം ആഴ്ചപതിപ്പ് പത്രാധിപ സമിതി അംഗമായി സേവനമനുഷ്ഠിക്കുന്നു. The Religion of Islam a comprehensive, Study One God One Creid എന്നിവ ഇംഗ്ലീഷ് കൃതികളാണ്. ‘കുടുംബ ജീവിതം ഇസ്‌ലാമില്‍; മനുഷ്യനും പ്രകൃതിയും; നമ്മുടെ ദര്‍ശനം; എന്നിവ മലയാളത്തിലേക്കും വിവര്‍ത്തനം ചെയ്തു. ബി.എ. (IInd Rank), MA (IV Rank), എം.ഫില്ലിന് (III Rank) എന്നീ വിനിഷ്ട വിജയങ്ങള്‍. ‘മാധ്യമം’ ആഴ്ചപതിപ്പില്‍ എഴുതുന്ന ‘മീഡിയ സ്‌കാന്‍’ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫാറൂഖ് കോളേജിനടുത്ത് ‘കല്ലിങ്ങള്‍’ സ്ഥിരതാമസം. മികച്ച കോളേജ് അധ്യാപകനുള്ള എം.എം.ഗനി പുരസ്‌കാരത്തിന് 2005-ല്‍ അര്‍ഹനായി.

Related Articles