Current Date

Search
Close this search box.
Search
Close this search box.

ഡോ. മുഹമ്മദ് അബ്ദുള്‍ ഹകീം അസ്ഹരി

hakeem.jpg

1971 ഫെബ്രുവരി 20 ന് കോഴിക്കോട് ജില്ലയിലെ കാന്തപുരത്ത് ജനിച്ചു. പ്രശസ്ത പണ്ഡിതനും പ്രഭാഷകനും സുന്നി നേതാവുമായ കാന്തപുരം എ. പി. അബൂബക്കര്‍ മുസ്‌ലിയാരാണ് പിതാവ്.  കാരന്തൂര്‍ മര്‍ക്കസുസ്സഖഫാത്തിസ്സുന്നിയ്യയില്‍ നിന്നും ഖുര്‍ആന്‍ മന:പാഠമാക്കുകയും മൗലവി ഫാളില്‍ സഖാഫി ബിരുദം നേടുകയും ചെയ്തു. അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡിപ്ലോമ ഇന്‍ ഇസ്‌ലാമിക് ദഅ്‌വയും ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഉര്‍ദു സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും,  ബി. ആര്‍ അംബേദ്കര്‍ ബിഹാര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്  ഡോക്ടറേറ്റ് കരസ്ഥമാക്കുകയും ചെയ്തു.

പ്രഭാഷകനും ഗ്രന്ഥകാരനുമായ ഡോ: അസ്ഹരി ഇന്ത്യയിലുടനീളം സഞ്ചരിക്കുകയും അകറ്റിനിര്‍ത്തപ്പെട്ട മുസ്‌ലിം സമൂഹത്തിന്റെ ശാക്തീകരണത്തിനു വേണ്ടി നിരവധി പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നു. ന്യൂനപക്ഷ വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, പാര്‍പ്പിട നിര്‍മ്മാണം തുടങ്ങി ഉന്നത പ്രൊഫഷണല്‍ മേഖലയില്‍ വരെ മുസ്‌ലിം സാന്നിധ്യം എത്തിക്കാന്‍ ഡോ: അസ്ഹരിയുടെ ചലനങ്ങള്‍ ശ്രമിക്കുന്നുണ്ട്. ദേശീയ തലം മുതല്‍ നിരവധി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും മേല്‍നോട്ടവും വഹിക്കുന്നു.
ചെയര്‍മാന്‍ : എന്‍.സി.പി.യു.എല്‍ (അറബിക്), എച്ച്. ആര്‍. ഡി. മിനിസ്ട്രി ഓഫ് ഇന്‍ഡ്യ.
ചെയര്‍മാന്‍ : ഐഡിയല്‍ അസോസിയേഷന്‍ ഫോര്‍ മൈനോറിറ്റി എജുക്കേഷന്‍.
ജെനറല്‍ സെക്രട്ടറി : റിലീഫ് ആന്റ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്‍ഡ്യ.
സെക്രട്ടറി : ഇസ്‌ലാമിക് എജുക്കേഷന്‍ ബോര്‍ഡ് ഓഫ് ഇന്‍ഡ്യ
ഡയറക്ടര്‍ : ജാമിയ മര്‍കസു സ്സഖാഫതി സ്സുന്നിയ്യ
എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ : മര്‍കസ് നോളജ് സിറ്റി പ്രൊജക്ട്.
ഡയറക്ടര്‍ : മര്‍കസ് ഗാര്‍ഡന്‍ ഗ്രൂപ്പ ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പൂനൂര്‍.
ഡയറക്ടര്‍ : പൂനൂര്‍ ഹെല്‍ത്ത് കെയര്‍ സൊസൈറ്റി.
ചെയര്‍മാന്‍ : ഐ. എച്ച്. ആര്‍. എ. എം. കാലിക്കറ്റ്.
മെമ്പര്‍ : സോണല്‍ റയില്‍വെ യൂസേഴ്‌സ് കണ്‍സള്‍ട്ടിവ് കൗണ്‍സില്‍, സതേണ്‍ റയില്‍വെ.
മെമ്പര്‍ : കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ്.
    
അറബിക്, ഇംഗ്ലീഷ്, ഹിന്ദി, ഉര്‍ദു, കന്നഡ, കാശ്മീരി, തമിഴ് എന്നീ ഭാഷകളില്‍ പ്രാവീണ്യം നേടിയിട്ടുണ്ട്. സൗദി അറേബ്യ, ഖത്തര്‍, യു. എ. ഇ., ഒമാന്‍, കുവൈത്ത്, ജോര്‍ദാന്‍, തുര്‍ക്കി, റഷ്യ, ചെച്‌നിയ, യമന്‍, സിങ്കപ്പൂര്‍, ബ്രൂണൈ, ഹോംങ്കോംങ്ങ്, തായ്‌ലാന്റ്, ഈജിപ്ത്, ലിബിയ മോറിറ്റാനിയ, ശ്രീലങ്ക, പാലസ്തീന്‍, ബഹറൈന്‍,  മലേഷ്യ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.

Related Articles