Current Date

Search
Close this search box.
Search
Close this search box.

ഡോ. ഉമര്‍ ഖാലിദി

omar khalidi.jpg

1953 ല്‍ ഹൈദരാബാദില്‍ ഉസ്മാനിയ സര്‍വകലാശാലയിലെ പ്രൊഫ. അബു നസ്‌വ്ര്‍ ഖാലിദിയുടെ മകാനായി ജനിച്ചു. ഹൈദരാബാദിലെ മദ്‌റസെ ആലിയ ഹൈസ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കുകയും ചെയ്തു. പിന്നീട് അമേരിക്കയിലെത്തുകയും Wichita State Universtiy യില്‍ നിന്ന് 1980 ല്‍ ചരിത്രത്തില്‍ ബിരുദം നേടുകയും 1991 ല്‍ ഹാവാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ്റ്റര്‍ ഓഫ് ലിബറല്‍ ആര്‍ട്‌സും 1994ല്‍ ബ്രിട്ടണിലെ Universtiy of Wales Lampeter ല്‍ നിന്നും ഡോക്ടറേറ്റും കരസ്ഥമാക്കി. ഭാര്യ നിഗാര്‍ ഖാലിദി. മകള്‍ അലിയ.

1980 ല്‍ സഊദി അറേബ്യയിലെ റിയാദിലുള്ള കിംങ് സഊദ് യൂണിവേഴ്‌സിറ്റിയില്‍ ജോലി ചെയ്തു. പിന്നീട് അമേരിക്കയിലെ ബോസ്റ്റണിലെ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ് ടെക്‌നോളജിയില്‍ സ്റ്റാഫ് മെമ്പറായി നിയമിച്ചു. 1983ല്‍ അമേരിക്കയിലെ മസാചുസെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ അദ്ധ്യാപകനായിരുന്നു. തുടര്‍ന്ന് ബോസ്റ്റണിലെ ഇസ്‌ലാമിക് വാസ്തുശില്പ വകുപ്പില്‍ ചേര്‍ന്നു. പിന്നീട് മരണം വരെ അവിടെ ലൈബ്രേറിയനായി തടര്‍ന്നു.

American Federation of Muslims of Indian Origin ന്റെ റീജണല്‍ വൈസ് പ്രസിഡന്റായി സേവനമനുഷ്ടിച്ചു. അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യന്‍ മുസ്‌ലിം കൂട്ടായ്മകളിലെല്ലാം സജീവസാന്നിദ്ധ്യമായിരുന്നു. MetroWest Daily News, Economic and Political Weekly, The Outlook, India Abroad, Two Circles തുടങ്ങിയ അച്ചടി വെബ് ജേണലുകളില്‍ എഴുതിയിരുന്നു.

ഇരുപത്തിയഞ്ചിലധികം ഗ്രന്ഥങ്ങളും നിരവധി ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട് ഉമര്‍ ഖാലിദി. അദ്ദേഹത്തിന്റെ ‘കാക്കിയും വംശീയ കലാപവും ഇന്ത്യയില്‍: സാമുദായിക കലാപ കാലത്തെ സൈന്യവും പോലീസും അര്‍ധ സൈനിക വിഭാഗവും’ (Khaki and Ethnic Violence in India: Army, Police, and Paramilitary Forces During Communal Riots) എന്ന ഗ്രന്ഥം പ്രശസ്തമാണ്. സച്ചാര്‍ കമ്മിറ്റിക്ക് ആധാരമായ കൃതികളിലൊന്നാണ് ഈ ഗ്രന്ഥം.

ഹൈദരാബാദ് സ്വദേശിയായ ഖാലിദി 2010 നവംബറില്‍ ബോസ്റ്റണില്‍ തന്റെ 57 ാം വയസ്സില്‍ ഒരു അപകടത്തില്‍ മരണമടയുകയായിരുന്നു. അമേരിക്കയില്‍ നിന്ന് ബിരുദാനന്ത ബിരുദവും യൂണിവേഴ്‌സിറ്റി വെയ്‌ല്‌സില്‍ നിന്ന് പി.എച്ച്.ഡിയും കരസ്ഥമാക്കിയി’ട്ടുണ്ട് ഖാലിദി.

കൃതികള്‍: ന്യൂനപക്ഷാവകാശങ്ങള്‍, ചരിത്രം, വാസ്തുശില്പം, സാമ്പത്തിക ശാസ്ത്രം, ജനസംഖ്യാശാസ്ത്രം, രാഷ്ട്രീയം, ഉറുദുവിദ്യാഭ്യാസം, സൈനിക ചരിത്രം, ലൈബ്രറി സയന്‍സ്, ഭൂഖണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ള കാറ്റലോഗിങ്, ദേശീയത എന്നീ മേഖലകളിലായി ഇരപത്തഞ്ചിലധികം ഗ്രന്ഥങ്ങള്‍ രചിച്ചു. കാക്കിയും വംശീയ കലാപവും ഇന്ത്യയില്‍: സാമുദായിക കലാപ കാലത്തെ സൈന്യവും പോലീസും അര്‍ധ സൈനിക വിഭാഗവും, ഹൈദരാബാദ്: പതനത്തിനു ശേഷം, ഇന്ത്യന്‍ സമ്പദ്ഘടനയില്‍ മുസ്‌ലിംകള്‍, ഇന്ത്യന്‍ മുസ്‌ലിംകള്‍ സ്വാതന്ത്ര്യാനന്തരം, റോമാന്‍സ് ഓഫ് ദി ഗോല്‍കണ്ട ഡയമണ്ട്‌സ് തുടങ്ങിയവയാണ് അതിലെ പ്രധാന കൃതികള്‍. ഇസ്‌ലാം അമേരിക്കയില്‍, മുസ്‌ലിം പള്ളികളിലെ വാസ്തുശില്പങ്ങള്‍ മുതലായവയിലും പ്രത്യേകം പഠനങ്ങളുണ്ട്.

Related Articles