Current Date

Search
Close this search box.
Search
Close this search box.

ടി.പി. അബ്ദുല്ലക്കോയ മദനി

tpamadani.jpg

ഇസ്‌ലാമിക പണ്ഡിതന്‍, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റ്. പള്ളിദര്‍സുകളിലായിരുന്നു ആദ്യകാലത്തെ പഠനം.  ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കെ വി മുഹമ്മദ് മുസ്‌ലിയാര്‍ കൂറ്റനാട്, എം സി സി അബ്ദുര്‍റഹ്മാന്‍ മൗലവി തുടങ്ങിയവര്‍ ഉസ്താദുമാരാണ്.

പിന്നീട് പുളിക്കല്‍ മദീനത്തുല്‍ ഉലൂമില്‍ ചേര്‍ന്നു. അക്കലാത്ത് മുജാഹിദ് പണ്ഡിതന്മാരുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുകയും അവരില്‍ ആകൃഷ്ടരാവുകയും ചെയ്തു. 1958 മുതല്‍ 65 വരെ അവിടെ തുടരുകയും അഫ്ദലുല്‍ ഉലമാ പൂര്‍ത്തിയാക്കുകയും ചെയ്തു. ശേഷം കുറച്ച് കാലം അവിടെത്തന്നെ അദ്ധ്യാപകനായിരുന്നു. ഇതിന് ശേഷമാണ് മുജാഹിദ് പ്രസ്ഥാനത്തില്‍ സജീവമായി രംഗത്തിറങ്ങിയത്. എഴുപതുകളില്‍ ഐ.എസ്.എം രൂപീകരിക്കപ്പെട്ട കാലത്ത് തന്നെ അതിന്റെ പ്രവര്‍ത്തനരംഗത്തുണ്ടായിരുന്നു. പിന്നീട് ഐ.എസ്.എമ്മിന്റെ കോഴിക്കോട് ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ശേഷം സംസ്ഥാന പ്രസിഡന്റായി മാറി. തികച്ചും അടിത്തട്ടില്‍ നിന്നും പ്രവര്‍ത്തനമാരംഭിച്ച് ഘട്ടംഘട്ടമായി എത്തിച്ചേര്‍ന്ന വ്യക്തിയാണ്. ശേഷം കെ.എന്‍.എമ്മിന്റെ എക്‌സിക്ക്യൂട്ടീവ് മെമ്പറായിത്തീര്‍ന്നു. തുടര്‍ന്ന് കെ.എന്‍.എമ്മിന്റെ പ്രത്യേക വകുപ്പ് കൈകാര്യം ചെയ്യുന്ന സെക്രട്ടറിയായി. പിന്നീട് വൈസ് പ്രസിഡന്റും 2000 മുതല്‍ ഇപ്പോഴും പ്രസിഡന്റായി സേവനം അനുഷ്ഠിക്കുന്നു.

Related Articles