Current Date

Search
Close this search box.
Search
Close this search box.

ടി. ആരിഫലി

ഇസ് ലാമിക പണ്ഡിതനും, പ്രഭാഷകനും, സംഘാടകനും, സാമൂഹിക പ്രവർത്തകനുമാണ്. 1961 ജൂണ്‍ ഒന്നിന് മലപ്പുറം ജില്ലയിലെ വാഴക്കാട് മുണ്ടുമുഴിയില്‍ ജനനം. പിതാവ് ടി.സി അലവി. മാതാവ് ഫാത്വിമ. ഭാര്യ കെ. മര്‍യം ജമീല. ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെ 2015-19 കാലയളവിൽ അഖിലേന്ത്യാ ഉപാധ്യക്ഷനും 2005 മുതല്‍ 2015 വരെ ജമാഅത്തെ ഇസ്‌ലാമിയുടെ കേരള ഘടകത്തിന്റെ അധ്യക്ഷ്യനുമായിരുന്നു. രണ്ട് പ്രവർത്തന കാലയളവിൽ എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റായും (1987-89, 1991-93), എസ്. ഐ. ഒ കേന്ദ്ര സമിതിയംഗമായും, ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ലാ നാസിമായും, ജമാഅത്ത് മേഖലാ നാസിമായും പ്രവർത്തിച്ചുട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി കേരള അസി. അമീര്‍, സംസ്ഥാന വഖഫ് ബോര്‍ഡ് മെമ്പര്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പര്‍ എന്നീ നിലകളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.

ഗവ.ഹൈസ്‌കൂള്‍ വാഴക്കാട്, ദാറുല്‍ ഉലൂം വാഴക്കാട്, ഇലാഹിയ കോളേജ് തിരൂര്‍ക്കാട്, കിംഗ് സൗദ് യൂണിവേഴ്‌സിറ്റി റിയാദ്, എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അബുല്‍ ജലാല്‍ മൗലവി, ശരീഫ് മൗലവി, ഡോ.അബ്ദുല്ലാ അസ്ഹരി, വാഴക്കാട് ആലി മുസ്‌ലിയാര്‍ എന്നിവര്‍ ഗുരുനാഥന്മാരാണ്. കൊണ്ടോട്ടി മര്‍കസുല്‍ ഉലൂം അറബിക് കോളേജിലും മലപ്പുറം ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്‌കൂളുകളിലും അധ്യാപകനായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

കേരളത്തിലെ സ്വാധീനശക്തികളായ പ്രമുഖരെ കണ്ടെത്തുവാനുള്ള ഇന്ത്യാടുഡെ സര്‍വ്വേ 2007-ല്‍ മികച്ച സംഘാടകനായി തെരഞ്ഞെടുക്കുകയുണ്ടായി.

ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ സെക്രട്ടറി ജനറലാണിപ്പോൾ ( 2019-23). 2015-19 കാലയളവിൽ ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ ഉപാധ്യക്ഷനും 2005 മാർച്ച് മുതൽ 2015 വരെജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ അമീറുമായിരുന്നു.

Related Articles