Current Date

Search
Close this search box.
Search
Close this search box.

എസ്. ഐ. ഒ

sio.jpg

ഇന്ത്യയിലെ സര്‍ഗാത്മക വിദ്യാര്‍ഥി പ്രസ്ഥാനമാണ് സ്റ്റുഡന്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ (എസ്.ഐ.ഒ). ഇസ്‌ലാം മുസ്‌ലിംകളുടെ മാത്രം മതമല്ല എന്നാണ് സ്വയം പരിചയപ്പെടുത്തുന്നത്; മുഴുവന്‍ ലോകത്തിനുമുള്ള ദൈവത്തിന്റെ കാരുണ്യവും അനുഗ്രഹവുമാണത്. അതുകൊണ്ട് തന്നെ എസ്.ഐ.ഒ മുസ്‌ലിം വിദ്യാര്‍ഥികളുടെ മാത്രം സംഘടനയല്ല; ജാതിമതഭേദമന്യേ മുഴുവന്‍ വിദ്യാര്‍ഥികളുടേതുമാണ്. സാമൂഹ്യനിര്‍മ്മിതിയില്‍ സര്‍ഗാത്മകമായ പങ്ക് വഹിക്കാന്‍ വിദ്യാര്‍ഥിസമൂഹത്തെ പ്രാപ്തരാക്കുക എന്ന ഉത്തരവാദിത്വമാണ് എസ്.ഐ.ഒ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്. വിദ്യാര്‍ഥികളെ ധാര്‍മ്മിക മൂല്യങ്ങളുടെ പാതയില്‍ അടിയുറപ്പിച്ച് നിര്‍ത്താന്‍ എസ്.ഐ.ഒ നിരന്തരം പരിശ്രമിക്കുന്നു. അവരില്‍ നന്മയും സാഹോദര്യവും നട്ടുവളര്‍ത്താന്‍ പണിയെടുക്കുന്നു. മനുഷ്യനെ നിരുപാധികം സ്‌നേഹിക്കാനും സേവിക്കാനും പഠിപ്പിക്കുന്നു. വിദ്യാഭ്യാസരംഗത്തെ അനീതികള്‍ക്കും വിവേചനങ്ങള്‍ക്കുമെതിരെ മുറവിളി ഉയര്‍ത്തുന്നു. വിദ്യാര്‍ഥികളുടെ ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നു. തങ്ങളുടെ പഠനത്തില്‍ മികവ് പുലര്‍ത്താന്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍വ്വതോന്‍മുഖമായ പ്രേരണയും പിന്തുണയും പ്രോല്‍സാഹനവും നല്‍കുന്നു.

ചരിത്രം
1982 ഒക്‌ടോബര്‍ 19നാണ് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ഥിസംഘടനയായി എസ്.ഐ.ഒ രൂപീകരിക്കപ്പെടുന്നത്. നീണ്ട കാല്‍നൂറ്റാണ്ടുകാലത്തെ പ്രവര്‍ത്തനഫലമായി ഇന്ന് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വേരുകളുമുള്ള ഏറ്റവും വലിയ വിദ്യാര്‍ഥിപ്രസ്ഥാനമായി എസ്.ഐ.ഒ മാറിക്കഴിഞ്ഞു. സംഘടനാരൂപീകരണത്തിന്റെ ആദ്യകാലങ്ങളില്‍ യുവജനങ്ങള്‍ക്ക് പ്രാമുഖ്യമുള്ള വിദ്യാര്‍ഥിയുവജനസംഘടനയായാണ് എസ്.ഐ.ഒ വര്‍ത്തിച്ചിരുന്നത്. എന്നാല്‍ 2003ല്‍ സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ് രൂപീകരണത്തോടെ എസ്.ഐ.ഒ കേരളത്തില്‍ ഒരു സമ്പൂര്‍ണ്ണ വിദ്യാര്‍ഥിപ്രസ്ഥാനമായി മാറാനുള്ള ശ്രമങ്ങള്‍ എസ്.ഐ.ഒ ഏറെക്കുറെ പൂര്‍ത്തീകരിച്ചുകഴിഞ്ഞു.

സമ്മേളനങ്ങള്‍, കാമ്പയിനുകള്‍
കഴിഞ്ഞ 27 വര്‍ഷക്കാലമായി എസ്.ഐ.ഒ നിരന്തരം ജനങ്ങളോട് പൊതുവിലും വിദ്യാര്‍ഥിസമൂഹത്തോട് വിശേഷിച്ചും സംസാരിച്ചുകൊണ്ടേയിരിക്കുന്നു. സംവാദസംസ്‌കാരം എന്നത് എസ്.ഐ.ഒവിന്റെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദുവാണ്. എസ്.ഐ.ഒവിന്റെ നേതൃത്വത്തില്‍ സംഘടിക്കപ്പെട്ട സമ്മേളനങ്ങളും കാമ്പയിനുകളും ഇത്തരം സംവാദങ്ങളുടെ സവിശേഷ സന്ദര്‍ഭങ്ങളായിരുന്നു.

പ്രധാന സമ്മേളനങ്ങള്‍

‘സത്യം സമരം സമാധാനം’/സംസ്ഥാന സമ്മേളനം/ 1985/ ഫറോഖ്
‘വിശ്വാസത്തിലേക്ക് വീണ്ടും’/ജില്ലാ സമ്മേളനങ്ങള്‍/ 19881989
‘ഇസ്‌ലാം നവലോകത്തിന്റെ പ്രതീക്ഷ’/ജില്ലാ സമ്മേളനങ്ങള്‍/1994
‘പുതുനൂറ്റാണ്ട് പുതിയ വ്യവസ്ഥ’/ജില്ലാ സമ്മേളനങ്ങള്‍/1994
‘മതം മതജീര്‍ണ്ണതക്കെതിരെ’ ജില്ലാ സമ്മേളനങ്ങള്‍/1995
‘വിദ്യാഭ്യാസത്തിന്റെ പുനര്‍മാനവീകരണത്തിന്/വിദ്യാര്‍ഥി സമ്മേളനം/1996/പറവൂര്‍
ദക്ഷിണമേഖലാ വിദ്യാര്‍ഥി സമ്മേളനം/1998/എറണാകുളം
ഉത്തര മേഖലാ വിദ്യാര്‍ഥി സമ്മേളനം/1998/വടകര
‘പുതിയ മനുഷ്യനിലേക്ക്’/ദക്ഷിണ കേരള സമ്മേളനം/2000/കായംകുളം
‘അറിവിന്റെ സമരസാക്ഷ്യം’/വിദ്യാര്‍ഥി സമ്മേളനങ്ങള്‍/2001
ദീനിമദാരിസ് വിദ്യാര്‍ഥി സമ്മേളനം/2002/ശാന്തപുരം
ദീനിമദാരിസ് വിദ്യാര്‍ഥി സമ്മേളനം/2004/പറവൂര്‍
‘വൈദ്യനൈതികതയല്ല; വേണ്ടത് ജീവിതനൈതികത’/മെഡിക്കല്‍ വിദ്യാര്‍ഥി സമ്മേളനം/2008/തൃശൂര്‍
അറബിക് കോണ്‍ഫറന്‍സ്/2007/കോഴിക്കോട്
ഉറുദു സമ്മേളനം/2008/ആലുവ
കേഡര്‍ കോണ്‍ഫറന്‍സ്/2010/കണ്ണൂര്‍

പ്രധാന കാമ്പയിനുകള്‍

‘നാം മനുഷ്യര്‍ നാം ഒന്ന്’/1984
‘മാനവമൈത്രിക്ക് യുവശക്തി’/1988
‘സ്രഷ്ടാവിലേക്ക് മടങ്ങുക’/1994
‘സംസ്‌കാരമോ സര്‍വ്വനാശമോ’/1995
‘വിജയത്തിലേക്ക് വരിക’/1999
‘വിദ്യാഭ്യാസ അവകാശങ്ങള്‍ സംരക്ഷിക്കുക’/1999
‘സ്വാതന്ത്ര്യത്തിന്റെ വീണ്ടെടുപ്പിന്’/2000
‘വിദ്യാര്‍ഥിത്വം സംരക്ഷിക്കുക’/2001
‘ആത്മസാക്ഷാത്കാരത്തിന് സംഘം ചേരുക’/2002
‘ഉറവതേടി…. കുട്ടികള്‍ നാടുണര്‍ത്തുന്നു’/ടീന്‍സ് സര്‍ക്കിള്‍ കാമ്പയിന്‍/2002
‘ജീവിതം സമരം ഭാവി; നമുക്ക് നമ്മെ നിര്‍വ്വചിക്കുക’/2003
‘നാളേക്ക് ഒരുതുള്ളി, ഒരുവിത്ത്’/ടീന്‍സ് സര്‍ക്കിള്‍ കാമ്പയിന്‍/2003

സംഘടന
സംഘടനയുടെ ഭദ്രതയും വ്യാപനവും ലക്ഷ്യംവെച്ചുകൊണ്ടുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുന്നു. നേതൃപരിശീലന ക്യാമ്പുകള്‍, പാഠശാലകള്‍, മെമ്പേഴ്‌സ് ഗ്രൂപ്പ്, പഠനക്യാമ്പുകള്‍, വിദ്യാര്‍ഥി ക്യാമ്പുകള്‍ തുടങ്ങിയ പരിപാടികളിലൂടെ പ്രവര്‍ത്തകരുടെ വ്യക്തിത്വ വളര്‍ച്ച ഉറപ്പു വരുത്തുന്നു.

സംസ്ഥാന കാമ്പസ് സമിതി
കാമ്പസ് സമിതികള്‍ സംസ്ഥാനത്തെ പ്രമുഖ സര്‍വ്വകലാശാലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു. സര്‍വ്വകലാശാല പരിധിയിലുള്ള കാമ്പസുകളിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുക, വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രയാസങ്ങള്‍ പരിഹരിക്കുന്നതിനായി സര്‍വ്വകലാശാലകള്‍ കേന്ദ്രീകരിച്ച് സംവാദസമരപരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണ് കാമ്പസ് സമിതിയുടെ ഉത്തരവാദിത്വങ്ങള്‍.

കമ്യൂണിക്കേഷന്‍
സമൂഹത്തിന്റെ നാനാതുറകളില്‍പെട്ട വ്യക്തികളുമായും സ്ഥാപനങ്ങളുമായും നിരന്തര ബന്ധം സ്ഥാപിക്കുക, എസ്.ഐ.ഒവിന്റെ ആശയങ്ങള്‍ അവര്‍ക്ക് കൈമാറുകയും പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്യുക, എസ്.ഐ.ഒവിന്റെ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടിംഗ് മാധ്യമങ്ങളില്‍ ഉറപ്പുവരുത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് കമ്യൂണിക്കേഷന്‍ വകുപ്പ് നേതൃത്വം നല്‍കുന്നു.

ഹൈസ്‌കൂള്‍ / ഹയര്‍സെക്കന്‍ഡറി
ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളില്‍ ധാര്‍മികമൂല്യങ്ങള്‍ നട്ടുവളര്‍ത്തുന്നതിനും അവര്‍ക്ക് ക്രിയാത്മകമായ രാഷ്ട്രീയബോധം പകര്‍ന്നു നല്‍ക്കുന്നതിനുമാവശ്യമായ പരിപാടികള്‍ ഈ വകുപ്പ് ആസൂത്രണം ചെയ്യുന്നു. ശ്രദ്ധേയവും ആകര്‍ഷകവുമായ നിരവധി പരിപാടികളിലൂടെ സ്‌കൂള്‍ വിദ്യാര്‍ഥികളെ വലിയ അളവില്‍ സ്വാധീനിക്കാന്‍ എസ്.ഐ.ഒവിന് കഴിഞ്ഞിട്ടുണ്ട്.

എച്ച്.ആര്‍.ഡി
വിദ്യാര്‍ഥികളുടെ വൈജ്ഞാനികവും കലാകായികപരവുമായ ശേഷികള്‍ വര്‍ദ്ധിപ്പിക്കുന്നതിനും അകാദമിക് നിലവാരം ഉയര്‍ത്തുന്നതിനാവശ്യമായ പരിപാടികള്‍ ആവിഷ്‌കരിക്കുന്നു. ശില്‍പ്പശാലകള്‍, കൗണ്‍സിലിംഗ് ക്യാമ്പുകള്‍, ഗൈഡന്‍സ് ക്ലാസുകള്‍ തുടങ്ങി വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിക്കുന്നു.

ദീനിമദാരിസ്
മതകലാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു. മതകലാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്കിയില്‍ സംഘടനാമദ്ഹബീ പക്ഷപാതിത്വങ്ങള്‍ക്കതീതമായ സഹകരണാന്തരീക്ഷം വളര്‍ത്തിയെടുക്കുകയും അവരുടെ മതഭൗതിക വിദ്യാഭ്യാസപുരോഗതിക്കാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. അറബിക് സമ്മേളനം, ഉറുദു സംഗമം, സെമിനാറുകള്‍, ശില്‍പ്പശാലകള്‍ തുടങ്ങിയ ശ്രദ്ധേയമായ പരിപാടികള്‍ വകുപ്പിനു കീഴില്‍ നടക്കുന്നു.

സംവേദനവേദി
എസ്.ഐ.ഒവിന്റെ കലാസാംസ്‌കാരിക വിഭാഗമാണ് സംവേദനവേദി. കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, വൈജ്ഞാനികാന്വേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുക തുടങ്ങിയവയാണ് സംവേദനവേദിയുടം ചുമതലകള്‍ സാംസ്‌കാരിക സദസ്സുകള്‍, പുസ്തക ചര്‍ച്ചകള്‍, സിനിമാനാടകക്യാമ്പുകള്‍ , പാട്ടരങ്ങ്, ചലചിത്രോല്‍സവങ്ങള്‍ തുടങ്ങി വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍ സംവേദനവേദിക്കുകീഴില്‍ നടന്നുവരുന്നു.

റിസര്‍ച്ച് ഫോറം  
ഗവേഷക വിദ്യാര്‍ഥികളുടെ അകാദമിക് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുക, അവര്‍ക്കാവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക, അവരില്‍ സാമൂഹിക ബോധം നട്ടുവളര്‍ത്തുക തുടങ്ങിയവ ലക്ഷ്യം വെച്ച് റിസര്‍ച്ച് ഫോറം പ്രവര്‍ത്തിക്കുന്നു.

എഡ്യുക്കേഷനല്‍ സ്ട്രാറ്റജി സെല്‍
വിദ്യാഭ്യാസ രംഗത്ത് നടക്കുന്ന മാറ്റങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുകയും പഠനവിധേയമാക്കുകയും ചെയ്യുന്ന വേദി. വിദ്യാഭ്യാസ പ്രശ്‌നങ്ങളില്‍ വ്യത്യസ്ത സ്വഭാവത്തിലുള്ള സംവാദങ്ങളും സെല്‍ സംഘടിപ്പിക്കുന്നു.

അന്തര്‍സംസ്ഥാനം
കേരളത്തിനു പുറത്ത് പഠിച്ചുകൊണ്ടിരിക്കുന്ന മലയാളി വിദ്യാര്‍ഥികളെ സംഘടിപ്പിക്കുക, അവരുടെ പഠനപരവും അല്ലാത്തതുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നിവയാണ് പ്രധാന ഉത്തരവാദിത്വങ്ങള്‍. ഉപരിപഠനാവശ്യാര്‍ത്ഥം കേരളത്തിനുപുറത്ത് പോകുന്ന വിദ്യാര്‍ഥികള്‍ക്കാവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും ഈ വകുപ്പ് നല്‍കുന്നു.

പ്രവര്‍ത്തനങ്ങള്‍  
‘പഠനം സമരം സേവനം’ എന്ന ഉജ്വലമായ മുദ്രാവാക്യത്തിലേക്ക് എസ്.ഐ.ഒവിന്റെ പ്രവര്‍ത്തനങ്ങള്‍ കുറുക്കിയെഴുതാം. ദൈവം, പ്രപഞ്ചം, ജീവിതം, അറിവ് തുടങ്ങിയവയെക്കുറിച്ച് ഉള്‍തെളിച്ചങ്ങളുണ്ടാക്കുക, അകാദമികസമകാലിക വിജ്ഞാനീയങ്ങളില്‍ മികവ് നേടുക, നല്ല മനുഷ്യരായിത്തീരാനുള്ള പരിശ്രമങ്ങളില്‍ ഏര്‍പ്പെടുക, വിദ്യാഭ്യാസരംഗത്തെ അരുതായ്മകള്‍ക്കും വിവേചനങ്ങള്‍ക്കുമെതിരെ സമരപോരാട്ടങ്ങള്‍ സംഘടിപ്പിക്കുക, വിദ്യാഭ്യാസസേവന പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നിങ്ങനെ ‘പഠനം സമരം സേവനം’ എന്ന ആശയത്തെ ചുരുക്കി വിശദീകരിക്കാം. ഒരേ സമയം തെരുവില്‍ സമര ഭടന്മാരായി ജ്വലിച്ചുനില്‍ക്കുകയും കഷ്ടപ്പെടുന്നവര്‍ക്കിടയില്‍ സാന്ത്വനമായി പറന്നിറങ്ങുകയും പാഠ്യപാഠേതര രംഗങ്ങളില്‍ ഏറ്റവും മികച്ച നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്ത്, എസ്.ഐ.ഒവിന്റെ പ്രവര്‍ത്തകര്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിന് സര്‍ഗാത്മകമായ മാനങ്ങള്‍ തീര്‍ക്കുന്നു.
 

Related Articles