Current Date

Search
Close this search box.
Search
Close this search box.

എം ജെ അക്ബര്‍

MJAKBAR.jpg

ഇന്ത്യയിലെ ഒരു മികച്ച പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനും കോളമിസ്റ്റുമാണ് എം. ജെ. അക്ബര്‍. 1951 ജനുവരിയില്‍ പശ്ചിമബംഗാളിലെ ഹുഗ്ലി ജില്ലയില്‍ ജനിച്ചു.പിതാവ് ശൈഖ് അക്ബര്‍ അലി. മാതാവ് ഇംതിയാസ്. സെയന്റ് കോവെന്റ് സ്‌കൂള്‍, കല്‍കത്ത ബോയിസ് ഹൈസ്‌കൂള്‍ എിവിടങ്ങളില്‍ പ്രാധമിക പഠനം. ഇഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം.

പത്രാധിപര്‍ക്കുള്ള കത്തുകളിലൂടെ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍തന്നെ എഴുതിത്തുടങ്ങിയ അക്ബര്‍ ഡി.സി.എം.എല്‍ മാനേജര്‍ ട്രെയ്‌നിയായാണ് ആദ്യമായി ജോലി ചെയ്തത്. പിന്നീട് ടൈംസ് ഔഫ് ഇന്ത്യ ദിനപത്രത്തില്‍ സബ്എഡിറ്റര്‍ ട്രെയ്‌നിയായി ചേര്‍ന്നു. പ്രമുഖ പത്രപ്രവര്‍ത്തകന്‍ ഖൂഷ്‌വന്ത് സിംഗിനു കീഴില്‍ മികച്ച പരിശീലനം നേടി.ഖൂഷ്‌വന്ത് സിംഗ് പത്രാധിപരായിരിക്കെ, അക്ബര്‍ ഇല്ലസ്‌ട്രേഡ് വീകിലി ഓഫ് ഇന്ത്യയില് സഹപത്രാധിപരായി ചേര്‍ന്നു. സണ്‍ഡെ വാരികയെ പ്രശസ്തിയുടെ പടവുകളിലേക്കെത്തിച്ചത് എം. ജെ. അക്ബറാണ്.1982ല്‍ ദ ടെലഗ്രാഫ് എന്ന ഇഗ്ലീഷ് ദിനപത്രം ആരഭിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചു.
ഇടക്കാലത്ത് രാജീവ്ഗാന്ധിയുടെ ഉപദേശപ്രകാരം രാഷ്ട്രീയത്തില്‍ പ്രവേശിച്ച അക്ബര്‍ കോണ്‍ഗ്രസിലെ തനി സെക്കുലരിസ്‌ററ് മുസ്‌ലിമായാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് രാജീവ് ഗാന്ധിയുടെ പാര്‍ട്ടിയില്‍ നിന്നും അകലാന്‍ തുടങ്ങി. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ കടുത്ത വിമര്‍ശകനായിട്ടാണ് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ ബൈലൈന്‍ കോളം മലയാളത്തില്‍ മാധ്യമം ദിനപത്രം സ്ഥിരമായി പ്രസിദ്ധീകരിച്ചു വരുന്നു.

ബേംബയില്‍ പത്രപ്രവര്‍ത്തകനായിരിക്കെ പരിചയപ്പെട്ട സുറിയാനി ക്രിസ്ത്യാനി മല്ലികയാണ് ഭാര്യ. ഒരു മകനും ഒരു മകളും ഉണ്ട്.

Related Articles