Current Date

Search
Close this search box.
Search
Close this search box.

ഇ.എന്‍. ഇബ്രാഹിം മൗലവി

മതപണ്ഡിതന്‍, ഗ്രന്ഥകാരന്‍, അധ്യാപകന്‍. 1948 ഫെബ്രുവരി 9-ന് കോഴിക്കോട് ജില്ലയിലെ ചെറുവാടിയില്‍ ജനിച്ചു. പിതാവ് ഏഴിമല ഇ.എന്‍. അഹ്മദ് മുസ്‌ലിയാര്‍. മാതാവ് എം.ടി. കുഞ്ഞിഫാത്തിമ. പള്ളിദര്‍സുകള്‍, വാഴക്കാട് ദാറുല്‍ ഉലൂം, പട്ടിക്കാട് ജാമിഅ നൂരിയ്യ, ഫറോക്ക് റൗദതുല്‍ ഉലൂം എന്നിവിടങ്ങളില്‍ പഠിച്ചു. സര്‍ക്കാര്‍ സ്‌കൂളിലും ശിവപുരം ഇസ്‌ലാമിയാ കോളേജ്, ഇസ്വ്‌ലാഹിയാ കോളേജ് ചേന്ദമംഗല്ലൂര്‍ എന്നിവിടങ്ങളിലും അധ്യാപകനായി. അന്‍ജുമന്‍ ഇശാഅത്തെ ഇസ്‌ലാമിയുടെ വര്‍ക്കിംഗ് കമ്മിറ്റി അംഗമാണ്.

ഗ്രന്ഥങ്ങള്‍: സ്വിദ്ദീഖുല്‍ അക്ബര്‍, ജമാഅത്തെ ഇസ്‌ലാമിയും സുന്നീ വിമര്‍ശകരും, ഇസ്തിഗാസ ഇസ്‌ലാമിക വീക്ഷണത്തില്‍, തറാവീഹ് നമസ്‌കാരം, പ്രവാചകത്വ പരിസമാപ്തി, ഇമാം അബൂഹനീഫ, നൂറുല്‍ യഖീന്‍ (സഹ വിവര്‍ത്തകന്‍), അമ്മ ജുസുഅ് പരിഭാഷ.

സ്വിദ്ദീഖുല്‍ അക്ബര്‍ എന്ന ഗ്രന്ഥത്തിന് എസ്.എം.എ. കരീം അവാര്‍ഡ് ലഭിച്ചു.

Related Articles