Current Date

Search
Close this search box.
Search
Close this search box.

അന്നഹ്ദ

Annahda.jpg

തുണീഷ്യന്‍ റെവലൂഷനെ തുടര്‍ന്ന് 2011 ഒക്‌ടോബര്‍ 21 ന് തടന്ന പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ 40 ശതമാനം വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തോടെ അന്നഹ്ദ വിജയിച്ചു. തുണീഷ്യയിലെ ശക്തവും സംഘടിതവുമായ ഇസ്‌ലാമിക പ്രസ്ഥാനം. ഈജിപ്തിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് രൂപം കൊണ്ട പ്രസ്ഥാനം ഏറ്റവും വലിയ ജനകീയാടിത്തറയുള്ള രാഷ്ട്രീയ പ്രസ്ഥാനം കൂടിയാണ്.

ചരിത്ര പശ്ചാത്തലം:

1972-ല്‍ അല്‍ജമാഅത്തുല്‍ ഇസ്‌ലാമിയായും 1981 ഇസ്‌ലാമിക് ട്രന്റ് മൂവ്മെന്റായും തുടര്‍ന്ന് 1988ല്‍ അന്നഹ്ദയായും സംഘടിച്ചു. ഈജിപ്തിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂനില്‍ നിന്നും പ്രചോദിതമായ തുണീഷ്യന്‍ വിപ്ലവത്തെ തുടര്‍ന്ന് 2011 ല്‍ സൈനുല്‍ ആബിദീന്‍ ബിന്‍ അലിയുടെ വന്‍വീഴ്ചക്ക് ശേഷം 2011 മാര്‍ച്ച് 1 അന്നഹ്ദ ഔദ്വേഗിക നിയന്ത്രണങ്ങളെ വകഞ്ഞുമാറ്റി സജീവ രാഷ്ട്രീയ പാര്‍ട്ടിയായി രംഗത്തെത്തി. അറബ് വസന്തം തുണീഷ്യയില്‍ ആരംഭിക്കുന്നതിനും അത് വിവിധ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതിന്നും മുഖ്യമായ പശ്ചാത്തല സംവിധാനത്തിന് പിന്നില്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂനും അതിന്റെ ആശയവാഹകരുമായിരുന്നു എന്ന് കാണാം. അറബ് വസന്തത്തെ തുടര്‍ന്ന് തുണീഷ്യയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയമുന്നണിയായി അന്നഹ്ദ പ്രസ്ഥാനം അംഗീകരിക്കപ്പെടുകയുണ്ടായി. രാജ്യത്തെ കലുഷിതമായ രാഷ്ട്രീയ അരാജകത്വം, സോഷ്യലിസം, ദേശീയത, മതേതരത്വപ്രവണത എന്നിവക്ക് ഫലപ്രദമായ ബദല്‍ സമര്‍പ്പിക്കുവാന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിനു സാധിച്ചു. മറ്റു ആഫ്രിക്കന്‍ രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ഇസ്‌ലാമികവത്കൃത സമൂഹത്തെ സൃഷ്ടിക്കാനും അന്നഹ്ദക്ക് സാധിച്ചു.

Related Articles