Current Date

Search
Close this search box.
Search
Close this search box.

അമേരിക്കയിലെ പ്രസിഡൻറ് തെരഞ്ഞെടുപ്പ് ; ചില ഉണർത്തലുകളാണ്

അമേരിക്കയുടെ ചരിത്രത്തിലെ The top most 5 എന്ന ഗണത്തില്‍ വരുന്നവര്‍ ഇവരാണ്: George Washington, Franklin Delano Roosevelt, Lincoln, Teddy Roosevelt , Thomas Jefferson. അതുപോലെ The worst 5 എന്ന ഗണത്തില്‍ വരുന്നവരെ ഇങ്ങിനെ വായിക്കാം: Warren G. Harding, Ulysses S. Grant, Franklin Pierce, James Buchanan, Zachary Taylor. Donald Trump എന്ന നാല്‍പ്പത്തിയഞ്ചാം പ്രസിഡന്റിനെ അമേരിക്കന്‍ ചരിത്രവും ലോക ചരിത്രവും എങ്ങിനെ വിലയിരുത്തും?. അങ്ങിനെ ഒരു ചര്‍ച്ച ഇപ്പോള്‍ മാധ്യമങ്ങളില്‍ നടക്കുന്നു.

അമേരിക്കന്‍ രാഷ്ട്രീയം ലോക രാഷ്ട്രീയത്തെ സ്വാധീനിക്കുന്നു എന്നതിനാല്‍ അത്തരം ഒരു വിശകലനം ലോകാടിസ്ഥാനത്തില്‍ തന്നെ നടക്കാതിരിക്കാന്‍ ഇടയില്ല. അമേരിക്കന്‍ ജനത ട്രംപിനെ പൂര്‍ണമായി തള്ളിക്കളഞ്ഞിട്ടില്ല. പല സംസ്ഥാനങ്ങളിലും റിപബ്ലിക് പാര്‍ട്ടിക്ക് കാര്യമായ പിന്തുണ ഇപ്പോഴുമുണ്ട്. മാത്രമല്ല ട്രമ്പിനു അനുകൂലമായി മുദ്രാവാക്യം വിളിക്കാനും അവിടെ ആളുകളുണ്ട്. തിരഞ്ഞെടുപ്പിന്റെ ഫലം ഇപ്പോഴും കൃത്യമായി പുറത്തു വന്നിട്ടില്ല. ഇതുവരെ വന്ന ഫലവും വിശകലനവും മുന്നില്‍ വെച്ച് പരിശോധിച്ചാല്‍ ജോ ബിഡന്‍ മിക്കവാറും അടുത്ത അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തു വരുമെന്ന് ഉറപ്പാണ്‌. സാധാരണ റിപ്പബ്ലിക് സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുന്ന പല സംസ്ഥാനങ്ങളും ഇക്കൊല്ലം ജോ ബിഡനെ പിന്തുണച്ചിരിക്കുന്നു. സാധാരണയില്‍ കവിഞ്ഞു ഇക്കൊല്ലം പോസ്റ്റൽ വോട്ടുകള്‍ കൂടുതലായ കാരണം അതെണ്ണി തീര്‍ക്കാന്‍ സമയമെടുക്കും എന്നത് തന്നെയാണ് ഫലം പുറത്തു വരാന്‍ താമസിപ്പിക്കുന്നതും.

നമ്മുടെ ആദ്യ ചോദ്യത്തിലേക്ക് തന്നെ നമുക്ക് മടങ്ങണം. ജോര്‍ജ് ബുഷ്‌ എന്ന തീവ്ര വലതുപക്ഷ പ്രസിഡന്റിനെ കയ്യില്‍ നിന്നാണ് ഒബാമ അധികാരം ഏറ്റെടുത്തത്. ബുഷിന്റെ കാലത്ത് ലോകത്തിനു പറയാനുള്ളത് അതിക്രമത്തിന്റെ കഥയാണ്. അക്കാലത്ത് അമേരിക്കന്‍ സൈന്യം നടത്തിയ കൂട്ടക്കൊലകള്‍ക്ക് ലോകം സാക്ഷ്യം വഹിച്ചതാണ്. മുസ്ലിം ലോകത്ത് അന്ന് നടന്ന ചോരപ്പുഴകള്‍ ചരിത്രത്തിന്റെ ഭാഗമാണ്. ബരാക് ഒബാമ വന്നപ്പോള്‍ ഒരു മാറ്റം ലോകം പ്രതീക്ഷിച്ചിരുന്നു. ആമേരിക്കന്‍ വിദേശകാര്യ നയത്തില്‍ കാര്യമായ ഒരു മാറ്റവും നാം കണ്ടില്ല. തന്റെ എട്ടു കൊല്ലത്തിനിടയില്‍ പുതിയ ഒരു പ്രശ്നവും അദ്ദേഹം തുടങ്ങി വെച്ചില്ല. ക്യൂബ ഇറാന്‍ പോലുള്ള രാഷ്ട്രങ്ങളുമായി നല്ല ബന്ധത്തിന് അദ്ദേഹം തുടക്കം കുറിച്ചു.

Also read: മുഹമ്മദുല്‍ ഗസ്സാലിയുടെ ഏഴു പ്രധാന ഗ്രന്ഥങ്ങള്‍ – 1

പലസ്തീന്‍ വിഷയത്തില്‍ കാര്യമായ മാറ്റമൊന്നും കണ്ടില്ല. നമുക്ക് പരസ്യമായി കാണാന്‍ കഴിഞ്ഞത് മുസ്ലിം ലോകത്ത് അമേരിക്കന്‍ കടന്നു കയറ്റം ബുഷ്‌ കാലത്തെ പോലെ കണ്ടില്ല എന്നത് മാത്രമാണ്. ആഭ്യന്തര രംഗത്തും ഒബാമ കെയര്‍ പോലുള്ള പദ്ധതികള്‍ അദ്ദേഹത്തിന്‍റെ കാലത്ത് നടപ്പില്‍ വരുത്തിയിട്ടുണ്ട്. പിന്നീട് രംഗത്ത്‌ വന്നത് ഇപ്പോഴത്തെ പ്രസിഡന്റ് ട്രമ്പും. തീര്‍ത്തും തീവ്ര വലതുപക്ഷ രാഷ്ട്രീയം പറഞ്ഞാണ് അദ്ദേഹം തിരഞ്ഞെടുപ്പിനെ നേരിട്ടത്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ശുദ്ധ ഇസ്ലാമോഫോബിയ. തന്റെ ഭരണത്തിന്റെ ആദ്യ നാളുകളില്‍ തന്നെ അദ്ദേഹം നിറം വ്യക്തമാക്കാന്‍ ശ്രമിച്ചിരുന്നു. മറ്റുള്ള അമേരിക്കന്‍ പ്രസിഡന്റ്മാരില്‍ നിന്നും ഭിന്നമായി ഇസ്രയേല്‍ ഭീകരതയെ അദ്ദേഹം മറയില്ലാതെ പിന്തുണച്ചു കൊണ്ടിരുന്നു. ഒബാമ കാലത്ത് ശമനമുണ്ടായ സുന്നി ഷിയാ പ്രശ്നം ട്രമ്പ്‌ കാലത്ത് കൂടുതല്‍ രൂക്ഷമായി. ഇറാനെ മധ്യ സ്ഥാനത്തു നിര്‍ത്തി ആയുധ വില്‍പ്പനയും ശക്തമാക്കി. ഇസ്രായേലിനു പുതിയ അറബി സുഹൃത്ത്‌ബന്ധങ്ങള്‍ ഉണ്ടാക്കി നല്‍കാന്‍ ട്രമ്പ്‌ മുന്‍കൈയെടുത്ത കാര്യം ചരിത്രത്തില്‍ എഴുതപ്പെടുക തന്നെ ചെയ്യും.
ചരിത്രം ട്രംപിനെ കുറിച്ച് പറയാന്‍ സാധ്യതയുള്ള ആരോപണം ഇതൊന്നുമാകില്ല എന്നാണു അധികം പേരും വിശ്വസിക്കുന്നത്. വംശീയതയുടെ ശാക്തീകരണത്തിന് നേതൃത്വം നല്‍കിയ ഭരണാധികാരി എന്നാകും അദ്ദേഹത്തിന് ലോകം ചാര്‍ത്തി കൊടുക്കാന്‍ സാധ്യതയുള്ള പട്ടം. ഇന്ത്യന്‍ പ്രധാനമന്ത്രി മോഡി ഗുജറാത്ത് കൂട്ടക്കൊലയുടെ പേരില്‍ ഒരിക്കല്‍ അമേരിക്കയില്‍ വിസ നിഷേധിക്കപ്പെട്ട വ്യക്തിയാണ്. പ്രധാനമന്ത്രി എന്ന നിലയിലെത്തിയപ്പോള്‍ ആ നിരോധനം നീക്കി. പലപ്പോഴും മോഡി അമേരിക്കയില്‍ പോയിട്ടുണ്ട്. പക്ഷെ മോഡി ട്രമ്പ്‌ ബന്ധം മറ്റുള്ളവരില്‍ നിന്നും തീര്‍ത്തും ഭിന്നമാണ്‌. വംശീയത, മുസ്ലിം വിരുദ്ധത എന്നത് തന്നെയാണ് അവര്‍ക്കിടയില്‍ ബന്ധം ശക്തിപ്പെടാന്‍ കാരണമെന്നും വിലയിരുത്തപ്പെടുന്നു.

Also read: കുടുംബ ബജറ്റ് താളം തെറ്റുന്ന കാലം

അമേരിക്കന്‍ പ്രസിഡന്റ് ഒരു ഹാസ്യ കഥാപാത്രമാകുന്നതും ഈ കാലത്ത് നാം കണ്ടു . ഒരു പക്ഷെ അമേരിക്കന്‍ ചരിത്രത്തില്‍ ഇത്രമാത്രം കളിയാക്കപ്പെട്ട മറ്റൊരു ഭരണാധികാരി ഉണ്ടോ എന്നത് സംശയമാണ് . കൊറോണ രോഗം ഏറ്റവും കൂടുതല്‍ മരണം വിതച്ചത് അമേരിക്കയിലാണ് എന്നത് ഒരു നിസാര സംഗതിയായി അമേരിക്കക്കാര്‍ കാണുന്നില്ല എന്നും വിശകലനമുണ്ട്. രോഗത്തെ അതിന്റെ ഗൗരവത്തില്‍ സമീപിക്കുന്നതില്‍ ട്രമ്പ്‌ ഭരണകൂടം പരാജയപ്പെട്ടു എന്ന ആരോപണം ശക്തമായി തന്നെ നിലനില്‍ക്കുന്നു. മോശപ്പെട്ട പ്രസിഡന്റുമാരില്‍ ആദ്യത്തെ അഞ്ചു പേര്‍ അടുത്ത കാലത്തൊന്നും വന്നവരല്ല. ആ അഞ്ചു പേരില്‍ കയറിക്കൂടാന്‍ ട്രമ്പിനു കൂടുതല്‍ വിയര്‍ക്കേണ്ടി വരില്ല എന്നാണ് പൊതുവേ സംസാരം. ബൈഡന്‍ അത്ഭുതം കാണിക്കുമെന്നു ആരും വിശ്വസിക്കാന്‍ ഇടയില്ല. മാന്യനായ ഒരു ഭരണാധികാരി ഉണ്ടാകുമെന്ന പ്രതീക്ഷ മാത്രമാണ് ഇപ്പോഴുള്ളത്.

Related Articles