Current Date

Search
Close this search box.
Search
Close this search box.

ലോക ഇസ്‌ലാമിന്റെ പിന്നാക്കാവസ്ഥക്ക് കാരണം ഇസ്‌ലാമോ?

ബ്രിട്ടനിലെ കണ്‍സര്‍വേറ്റിവ് പാര്‍ടിയുടെ സ്ഥാനാര്‍ത്ഥി ബോറിസ് ജോണ്‍സന്‍ വിജയം കൈവരിക്കുമെന്നും, തെരേസ മെയ്ക്ക് ശേഷം പ്രധാനമന്ത്രിയാകുമെന്നും ബ്രിട്ടനിലെ ഭൂരിപക്ഷ അഭിപ്രായ സര്‍വേകളും പ്രവചിക്കുന്നു. ജോണ്‍സനും അദ്ദേഹത്തിന്റെ എതിര്‍സ്ഥാനാര്‍ത്ഥി ജെറമി ഹണ്ടും ഗോദയിലിറങ്ങുമ്പോള്‍, ഇവരില്‍ ആരാണ് പ്രധാനമന്ത്രിപദത്തില്‍ വരേണ്ടതെന്ന് തീരുമാനിക്കാന്‍ പാര്‍ടി അംഗങ്ങള്‍ ജൂലൈ-23 ന് ബാലറ്റ് ബൂത്തിലേക്ക് പോവുകയാണ്. രാഷ്ടീയ നിലപാടുകളിലും പ്രത്യേകിച്ച് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍വാങ്ങുന്ന വിഷയത്തിലും ജെറമി ഹണ്ട് ജോണ്‍സനില്‍ നിന്ന് അധികമൊന്നും വ്യത്യാസപ്പെടുന്നില്ല.

എന്നാല്‍, ബോറിസ് ജോണ്‍സനെ വിശകലനം ചെയ്യപ്പെടുന്നത്, തന്റെ ആചാര്യനായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനേക്കാള്‍ വലിയ വംശീയവാദിയാണ് എന്ന നിലക്കാണ്. ട്രംപുമായി സഹകരിച്ചും മുസ്‌ലിംകള്‍ക്കും ഇസ്‌ലാമിനെതിരിലുമായി തിരിഞ്ഞും പ്രധാനമന്ത്രിപദത്തിലെത്താനുളള ശ്രമം ഭീതിയോടെയാണ് വീക്ഷിക്കപ്പെടുന്നത്. ബോറിസ് ജോണ്‍സനും ഡൊണള്‍ഡ് ട്രംപും സമാന കാഴ്ചപ്പാടാണ് വെച്ച് വെച്ചുപുലര്‍ത്തുന്നത്. ഇവര്‍ രണ്ടുപേരെയും സമീകരിക്കുന്ന ധാരാണം പ്രത്യേകതകളുണ്ട്. വംശീയത, ഇസ്‌ലാം വിരോധം, ചരിത്രപരമായ അജ്ഞത, ഒറ്റപ്പെടുത്തല്‍, വെളുത്ത വര്‍ഗത്തിന്റെ മഹത്വവല്‍ക്കരണം, അഭയാര്‍ത്ഥികളെ ഭീതിപ്പെടുത്തല്‍, മൂന്നാകിട രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പ്രവേശനം നിഷേധിച്ച് അതിര്‍ത്തികള്‍ അടക്കുക തുടങ്ങിയവ അവയില്‍ സുപ്രധാനമായിട്ടുളളതാണ്.

ജോണ്‍സണ്‍ ലണ്ടന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച് വിദേശകാര്യ ഓഫിസ് ചുമതല വഹിച്ചിരുന്നു. തുടര്‍ന്ന് സ്ഥാനം രാജിവെക്കുന്നതിന് മുമ്പ് ‘ഡെയ്‌ലി ടെലഗ്രാഫ്’
എന്ന പത്രത്തിലെ കോളത്തില്‍ മുസ്‌ലിം സ്ത്രീകളെ കുറിച്ച് എഴുതി, കത്തുകള്‍ പോസ്റ്റ് ചെയ്യുന്ന പെട്ടി പോലെയും ബാങ്ക് കവര്‍ച്ച ചെയ്യാനെത്തുന്ന കളളന്മാരെ പോലെയുമാണ്് മൂടുപടമണിയുന്ന സ്ത്രീകള്‍. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും അദ്ദേഹത്തിന്റെ ധാര്‍ഷ്ട്യം പ്രകടമായി. ‘പേര്‍ഷ്യക്കാരുടെ സ്വപ്‌നങ്ങള്‍’ എന്ന തലവാചകത്തിലുളള പുസ്തകത്തിന്റെ പുതിയ പതിപ്പില്‍, ഇസ്‌ലാമാണ് ലോക ഇസ്‌ലാമിന്റെ പിന്നാക്കാവസ്ഥക്ക് കാരണമായതെന്ന് അദ്ദേഹം വ്യക്തമാക്കി.

തന്റെ മുത്തച്ചന്‍ ഒട്ടോമന്‍ തുര്‍ക്കിക്കാരാനാണെന്നും ഞങ്ങള്‍ കുടംബത്തോടൊപ്പം ബ്രട്ടനിലേക്ക് കുടിയേറിയതാണെന്നും അഥവാ താന്‍ ട്രംപിനെ പോലെ അഭയാര്‍ത്ഥിയാണെന്നും ബോറിസ് ജോണ്‍സന്‍ വാദിക്കുന്നത് വിരോധാഭാസമാണ്. ട്രംപ് ബ്രിട്ടന്‍ സന്ദര്‍ശിച്ച സമയത്ത് ജോണ്‍സനെ അധികാരത്തിലേറ്റാനുളള ആഹ്വാനം നടത്തി, ബ്രിട്ടന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടു. അതുപോലെ, കോണ്‍ഗ്രസിലെ നാല് വനിതകളോട് അമേരിക്കയില്‍ താമസിക്കുന്നതില്‍ അസംതൃപ്തിയുണ്ടെങ്കില്‍ രാജ്യം വിടാനും ട്രംപ് ആവശ്യപ്പെടുകയുണ്ടായി.

സ്‌റ്റൈറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി രാജ്യത്തിന്റെ വിദേശകാര്യ മന്ത്രിയായപ്പോള്‍ രാഷ്ട്ര കാര്യത്തിലുളള അദ്ദേഹത്തിന്റെ അജ്ഞത നമ്മെ കൂടുതല്‍ ബോധ്യപ്പെടുത്തുകയുണ്ടായി. ചരിത്രത്തെ കുറിച്ചും, ഇരുണ്ട കാലത്തില്‍ നിന്ന് യൂറോപ്യനെ കരകയറ്റിയ മുസ്‌ലിംകളുടെ പങ്കിനെ സംബന്ധിച്ചും, അക്കാലത്തെ ശാസ്ത്രത്തിലും ഗണിതത്തിലും ജ്യോതിഷത്തിലും ശാസ്ത്രത്തിലുമുളള മുസ്‌ലിംകള്‍ കൈവരിച്ച പരോഗതിയെ കുറിച്ചും അദ്ദേഹം മനസ്സിലാക്കേണ്ടതുണ്ട്. ജ്ഞാനത്തിന്റെ ഇത്തരത്തിലുളള വിപ്ലവങ്ങളാണ്് യൂറോപിനെ സംസ്‌കാരിക ഉത്തുംഗതിയിലെത്തിച്ചത്.

ഇസ്‌ലാമിക വിശ്വാസസംഹിത ഒരിക്കലും ലോക ഇസ്‌ലാം പിന്നാക്കം നില്‍ക്കാന്‍ കാരണമായിട്ടില്ല. പാശ്ചാത്യ അധിനിവേശ ശക്തികളുടെ ഗൂഡാലോചനയും, അക്രമ സ്വേച്ഛാധിപത്യ ഭരണവുമാണ് ലോക ഇസ്‌ലാമിന് കാര്യമായ ക്ഷതമേല്‍പ്പിച്ചത്. അമേരിക്കയിലും ബ്രിട്ടനിലും വംശീയവാദികളായ നേതാക്കള്‍ ഭരണത്തല്‍ വരികയാണ്. ചിലപ്പോള്‍ മറ്റു യൂറോപ്യന്‍ രാജ്യങ്ങളുടെ ഭരണതൊട്ടിലുകളിലും അത്തരത്തിലുളളവര്‍ അധികാരത്തില്‍ വന്നേക്കാം. എന്നാല്‍, ഇത് ബാധിക്കുന്നത് ഈ രാഷ്ട്രങ്ങളെ മാത്രമല്ല, മറിച്ച് മൊത്തം ലോക രാഷ്ട്രങ്ങളെയാണ്. അതിനാല്‍, തുടക്കത്തില്‍ തന്നെ വംശീയ വിഷത്തെ പ്രതിരോധിക്കുക എന്നതാണ് ലോകം തലത്തില്‍നിന്ന് രൂപപ്പെടേണ്ടത്. തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന നാസിസത്തെയും ഫാസിസത്തെയും പൂര്‍ണമായി ഇല്ലായ്മ ചെയ്തതപോലെയുളള പ്രവര്‍ത്തങ്ങളുമായി മുന്നിട്ടിറങ്ങേണ്ടതുണ്ട്.

അവലംബം: raialyoum.com
വിവ:അര്‍ശദ് കാരക്കാട്

Related Articles