Current Date

Search
Close this search box.
Search
Close this search box.

ആരൊക്കെയാണ് സിറിയന്‍ കളത്തില്‍ കളിക്കുന്നത്!

സിറിയയിലെ സ്ഥിതി അനുദിനം വഷളായി വരികയാണ്. പ്രവചനാതീതം ആയ ഒരു തലതിലേക്കു കാര്യങ്ങള്‍ പോകുന്നതിന്റെ സൂചനയാണ് വന്നു കൊണ്ടിരിക്കുന്നത്. വിപ്ലവം ആരഭിച്ചു ഏറെ നാള്‍ കഴിഞ്ഞിട്ടും വിപ്ലവകാരികള്‍ക്ക് കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല, എന്ന് മാത്രമല്ല, വിപ്ലവ കാരികള്‍ക്ക് തിരിച്ചടി എല്‍ക്കുന്നതിന്റെ വാര്‍ത്തകളാണ് കേള്‍ക്കുന്നത്. എതിരാളികള്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ഖുസൈര്‍  നഗരവും, ജൂലാന്‍ പ്രവേശന കവാടവും ലബനാനിലെ ഹിസ്ബുല്ലയുടെ സഹായത്തോടെ  സിറിയന്‍ ഔദ്യോഗിക സേന തിരിച്ചു പിടിച്ചു. നിരവധി സാധാരണക്കാരുടെയും, കുട്ടികളുടെയും കൂട്ട മരണമാണ് ഇവിടങ്ങളിലെല്ലാം സംഭവിച്ചു കൊണ്ടിരിക്കുന്നത്. റഷ്യ യുദ്ധ വിമാനങ്ങള്‍ ഉള്‍പെടെ നല്‍കിക്കൊണ്ട് ബശ്ശാറുള്‍ അസദിനെ സഹായിച്ചു കൊണ്ടിരിക്കുന്നു. ഇറാനാകട്ടെ അസദിന്റെ സംരക്ഷണം തങ്ങളുടെ തന്നെ നിലനില്‍പിന്റെ പ്രശ്‌നമായി എടുത്തിരിക്കുകയാണ്.

യഥാര്‍ത്ഥത്തില്‍ സിറിയ ഇന്ന് മേഖലയിലേയും, ലോകത്തെയും വ്യത്യസ്ത താല്‍പര്യക്കാരായ പ്രബല രാഷ്ട്രങ്ങളുടെ ചതുരംഗ കളരിയായി തീര്‍ന്നിരിക്കുന്നു. സിറിയന്‍ ജനതയുടെ വിമോച്ചനമോ, അവരുടെ ആഗ്രഹങ്ങളുടെ സാക്ഷാല്‍കരനമോ ആരുടേയും ലക്ഷ്യമല്ല. എല്ലാവര്‍ക്കും അവരവരുടേതായ താല്പര്യങ്ങളുണ്ട്. ലിബിയയില്‍ സംഭവിച്ചത് പോലെ ഒരു നാറ്റോ സൈനിക നടപടി സ്വീകരിക്കുന്നതില്‍ നിന്ന് അമേരിക്കയെയും  സഖ്യ രാജ്യങ്ങളെയും തടയുന്നത്, ബശാറിനു ശേഷം വരുന്ന ഗവണ്‍മെന്റില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അനുകൂലമായി നില്‍ക്കാത്ത ഇസ്‌ലാമിസ്റ്റുകളുടെ പങ്കാളിതത്തെ കുറിച്ച ആശങ്കയാണ്. സിറിയ ആഭ്യന്തരമായ ശൈഥില്യം നേരിടുന്ന ഘട്ടത്തില്‍ വിപുലമായ അര്‍ത്ഥത്തിലുള്ള ഒരാക്രമണം സംഘടിപ്പിക്കുന്നതില്‍ നിന്ന് ഇസ്രയേലിനെ തടയുന്നതും മുന്‍ പറഞ്ഞ കാര്യതോടൊപ്പം, ഇറാന്റെയും ഹിസ്ബുല്ലയുടെയും ഭാഗത്ത് നിന്ന് ഉണ്ടാകാനിടയുള്ള പ്രതികരണത്തെ കുറിച്ച ഭയമാണ്.

ഈ കളിയില്‍ നേര്‍ക്ക് നേരെ ഇറങ്ങി കളിക്കുന്നത് ഇറാനാണ്. ഇറാന്‍ ആളും അര്‍ത്ഥവും ആയുധവും നല്‍കി ദശകങ്ങളായി നില നിര്‍ത്തുന്ന ലബനാനിലെ ഹിസ്ബുല്ലയാണ് സിറിയയില്‍ ഒരര്‍ത്ഥത്തില്‍ ഇപ്പോള്‍ പട നയിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം, മേഖലയിലെ ഷിയാ സഖ്യ രാഷ്ട്രത്തെ സംരക്ഷിക്കല്‍  തന്ത്ര പരമായും, രാഷ്ട്രീയമായും അവരുടെ ആവശ്യമാണ്. രണ്ടായിരത്തി ആറിലെ യുദ്ധത്തില്‍ മേഖലയിലെ അജയ്യ ശക്തിയായി കരുതപ്പെട്ടിരുന്ന ഇസ്രയേലിനെ തോലിപിച്ച ഹിബുല്ലയുടെ സിറിയയിലെ  ഇടപെടല്‍ യഥാര്‍ത്ഥത്തില്‍   വിമത പക്ഷത്തിന്റെ വിജയ സാധ്യതതയെ വല്ലാതെ പരിമിത പെടുത്തിയിട്ടുണ്ട് എന്ന് വേണം കരുതാന്‍. ഖുസൈര്‍ തിരിച്ചു പിടിച്ച സൈന്യത്തെ അഭിനന്ദിച്ചു കൊണ്ട് ഇറാന്‍ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. എല്ലാ അര്‍ത്ഥത്തിലും സിറിയയില്‍ ഇടപെട്ടു കൊണ്ട് നിന്ദ്യമായ സാമ്രാജ്യത്ത കളിയാണ് ഇറാന്‍ കളിക്കുന്നത്. അറബ് വസന്താനന്തരം മെച്ചപ്പെട്ടു വന്ന മുസ്‌ലിം സമൂഹത്തിന്റെ ഐക്യത്തിനും, പ്രതിചായക്കും തിരിച്ചടി നേരിടുന്ന ഒരു സാഹചര്യമാണ് ഇറാന്റെ ഇടപെടലിലൂടെ രൂപം കൊണ്ട് വന്നിട്ടുള്ളത്. മധ്യപൗരസ്ത്യ ദേശത്ത് വീണ്ടും ശിിയാസുന്നി വിഭജനം വ്യാപകമാവുന്നു. ഇത് ഇസ്രായേലിനെയും, സാമ്രാജ്യത്വ രാജ്യങ്ങളെയും മാത്രമേ സന്തോഷിപ്പിക്കൂ.

ദശകങ്ങളായി തുടര്‍ന്ന് വരുന്ന ഏകാധിപത്യത്തില്‍ നിന്നും, പാരതന്ത്ര്യത്തില്‍ നിന്നും രക്ഷ പെടാനുള്ള ഒരു ജനതയുടെ ആഗ്രഹമാണ് ഒന്നാമതായി ഇവിടെ ചവിട്ടി മേതിക്കപ്പെടുന്നത്. അതോടൊപ്പം മധ്യപൗരസ്ത ദേശത്തെ ഇത്ര തന്ത്ര പ്രധാനമായ ഒരു സ്ഥലത്ത് സംഭവിക്കുന്ന ആരാജകത്വത്തിന്റെയും, കാലുഷ്യതിന്റെയും പ്രത്യാഘാതങ്ങളില്‍ നിന്ന് അയല്‍ പക്കത്തുള്ള ഒരു രാജ്യത്തിനും രക്ഷപെടാന്‍ സാധ്യമല്ല. അത് കൊണ്ട് സിറിയയിലെ വിപ്ലവം വിജയിക്കേണ്ടത് ആ രാജ്യത്തെ സംബന്ധിച്ചിടത്തോളവും, മേഖലയെ സംബന്ധിച്ചിടത്തോളവും ഇന്നിന്റെ  വലിയൊരു ആവശ്യമാണ്.

Related Articles