Current Date

Search
Close this search box.
Search
Close this search box.

വെടിനിര്‍ത്തല്‍: ഗസ്സ ടെര്‍മിനല്‍ ഇസ്രായേല്‍ തുറന്നു നല്‍കി

ഗസ്സ സിറ്റി: വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഗസ്സയുടെ ഏറ്റവും വലിയ ചരക്കുനീക്ക അതിര്‍ത്തിയായ കരീം ഷാലോം ഇസ്രായേല്‍ വീണ്ടും തുറന്നു നല്‍കി. ഗസ്സയുടെ മത്സ്യ ബന്ധന മേഖല വ്യാപിപിക്കാനും തീരുമാനമായിട്ടുണ്ട്. ഇസ്രായേലും ഹമാസും തമ്മില്‍ കഴിഞ്ഞ ദിവസമുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറിനെത്തുടര്‍ന്നാണ് അതിര്‍ത്തി തുറന്നു നല്‍കാന്‍ തീരുമാനിച്ചതെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ജൂലൈ 9നാണ് ഇസ്രായേല്‍ കരീം ഷാലോം അതിര്‍ത്തി ടെര്‍മിനല്‍ അടക്കാനും 17 കിലോമീറ്റര്‍ ഉള്ള മത്സ്യബന്ധന മേഖല 11 കിലോമീറ്റര്‍ ആയി ചുരുക്കാനും തീരുമാനിച്ചത്. രണ്ട് മില്യണ്‍ ഫലസ്തീനികളുടെ പ്രധാന ഇറക്കുമതി കയറ്റുമതി ആശ്രയമാണ് കരീം ഷാലോം ഇടനാഴി. ഇത് ഈജിപ്തുമായി അതിര്‍ത്തി പങ്കിടുന്ന മേഖല കൂടിയാണ്.

ഫലസ്തീനികളുടെ ഗ്രേറ്റ് റിട്ടേണ്‍ മാര്‍ച്ചിനു നേരെ ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഫലസ്തീനികള്‍ ഇസ്രായേല്‍ അതിര്‍ത്തിയിലേക്ക് ഹീലിയം പട്ടങ്ങള്‍ പറത്തിവിട്ടിരുന്നു. ഇവയില്‍ നിന്നുള്ള തീ കത്തി ഇസ്രായേലില്‍ വ്യാപക നാശനഷ്ടമുണ്ടായെന്ന് കാണിച്ചാണ് അതിര്‍ത്തി അടച്ചത്.
ഇസ്രായേല്‍ നടത്തിയ വെടിവെപ്പില്‍ മൂന്നു ഹമാസ് പ്രവര്‍ത്തകരും നാലു ഫല്‌സ്തീനികളും കൊല്ലപ്പെട്ടിരുന്നു. ശനിയാഴ്ച ഈജിപ്തിന്റെയും യു.എന്നിന്റെയും മധ്യസ്ഥ ശ്രമങ്ങളെ തുടര്‍ന്നാണ് വെടിനിര്‍ത്തലിന് ധാരണയായത്.

Related Articles