Current Date

Search
Close this search box.
Search
Close this search box.

ലിബറലിസത്തിന്റെ അടിസ്ഥാന സിദ്ധാന്തം

സൈദ്ധാന്തികമായി ലിബറലിസത്തിന്റെ അന്താരാഷ്ട്രീയ ബന്ധമെന്നത് കലാ-രാഷ്ട്രീയ-സാമ്പത്തിക മേഖലകളെ പ്രതിനിധീകരിക്കുന്നതാണ്. അത് ഇസ് ലാമിനോടും മനുഷ്യ പ്രകൃതിയോടും മാത്രമല്ല ഏറ്റുമുട്ടുന്നത്. മറിച്ച്, എല്ലാ മതങ്ങളോടും, ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന എല്ലാ വ്യവസ്ഥിതിയോടുമാണ്. അത്, ശുദ്ധ വ്യക്തിവാദത്തെ നിർവചിക്കുന്ന മനുഷ്യഘടനക്കെതിരെ വെല്ലുവിളി ഉയർത്തുന്നപോലെ, മാനുഷികവും സാമൂഹികവുമായ എല്ലാ ബന്ധങ്ങൾക്കുമെതിരെയും ശക്തമായ വെല്ലുവിളി ഉയർത്തുന്നു. ലിബറൽ സൈദ്ധാന്തികരിൽ ഒരാൾ സോവിയറ്റ് യൂണിയന്റെ അന്ത്യം ചരിത്രത്തിന്റെ അവസാനമായും, ലിബറലിസത്തിന്റെ വിജയമായും കണക്കാക്കുകയുണ്ടായി. ലിബറലിസത്തെ രാഷ്ട്രീയമായും സാമ്പത്തികമായും സാംസ്കാരികമായും വ്യവസ്ഥയായി ഉൾക്കൊണ്ട ജനത ചരിത്രാനന്തരമെന്ന് അദ്ദേഹം വിളിക്കുന്നതിലേക്ക് പ്രവേശിച്ചെന്നും അദ്ദേഹം കരുതി!

സാമ്പത്തികവും രാഷ്ട്രീയവും തമ്മിലുള്ള വിഭജനം

രാഷ്ട്രീയവുമായി ബന്ധപ്പെട്ട മേഖലയിൽ അടിത്തറയിൽ തന്നെ അധാർമികത നിബന്ധനയായി നിലനിർത്തുന്നതിന് ലിബറലിസത്തിന്റെ സൈദ്ധാന്തികവത്കരണവും ഘടനാവത്കരണവും ധാർമിക പരിഗണനകളെ പുറംതള്ളുകയും, ഒഴിവാക്കുകയും ചെയ്യുന്നു. അങ്ങനെ, നിലനിൽക്കുന്ന സമൂഹത്തിൽ മൂല്യങ്ങളുടെ അടിസ്ഥാന കേന്ദ്രമായി വർത്തിക്കുന്ന ഒരുകൂട്ടം വ്യക്തികളുടെ പ്രവർത്തനങ്ങളുടെ അനന്തരഫലമായി രൂപംകൊള്ളുന്ന സാമൂഹിക അസ്തിത്വ കാഴ്ചപ്പാടിനെ അടിസ്ഥാനപ്പെടുത്തിയാണ് രാഷ്ട്രീയമീമാംസയുടെ നടപടികൾ ഉണ്ടാവുക. ഇത് ഉത്തരവാദിത്തങ്ങളിൽ നിന്ന് അകന്നുനിൽക്കുന്നതായിരിക്കും. അഥവാ മൂല്യങ്ങളുടെയോ സാമൂഹിക മൂല്യങ്ങളുടെയോ തിരസ്കരണമായിരിക്കും. ഇത് നന്മയുമായി ബന്ധപ്പെട്ട് നിൽക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നതായിരിക്കും. ഇവിടെ വ്യക്തി​ഗുണമെന്നത് അടിസ്ഥാന നിയമമായി പരിവർത്തിക്കപ്പെടുന്നതാണ്. അപ്പോൾ തുടക്കവും ഒടുക്കവുമെല്ലാം വ്യക്തിയാകുന്നു. സാമൂഹിക കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ സമൂഹത്തിനോ സാമൂഹിക വിഭാ​ഗങ്ങൾക്കോ യാതൊരു പരി​ഗണനയും ഇവിടെയുണ്ടാവുകയില്ല.

ലിബറലിസം വ്യക്തികേന്ദ്രീകൃതവും, അധാർമികമായ സാമ്പത്തിക വ്യക്തവത്കരണവുമാണ് മുന്നോട്ടുവെക്കുന്നത്. അഥവാ വ്യക്തിയെന്നത് ഉടമയാകുന്നു. വ്യക്തിയുടെ വ്യക്തിത്വം ധാർമികമായി അളക്കാതിരിക്കുകയും ചെയ്യുന്നു. വ്യക്തിയെ പരിഗണിക്കുന്നത് കാര്യങ്ങൾ നിയന്ത്രിക്കുന്ന ഉടമ എന്ന അടിസ്ഥാനത്തിലാണ്; വ്യക്തിയെന്ന പരിഗണനയിലല്ല. അഥവാ സ്വത്തിനെയും വ്യക്തിത്വത്തെയും വേർതിരിക്കുകയെന്നത് സാധ്യമാകാതെ വരുന്നു. അവ രണ്ടിനുമിടയിലെ നിബന്ധനയാണത്. ലിബറലിസമെന്നത്, എല്ലാ മൂല്യങ്ങളെയും, ധാർമികതയെയും വെടിയുന്ന വ്യക്തികേന്ദ്രീകൃതമായ കാഴ്ചപ്പാടാണ്. മാനുഷിക മൂല്യങ്ങളിലേക്കും, മനുഷ്യന്റെ ആവശ്യങ്ങളിലേക്കും നോക്കാതെ ഭൗതിക ജീവിയെന്ന അടിസ്ഥാനത്തിലാണ് മനുഷ്യനെ സംബന്ധിച്ച ലിബറൽ കാഴ്ചപ്പാടുകളുടെ അന്തസത്ത നിലകൊള്ളുന്നത്.

Also read: ഡോ. ഇസാം അൽ ഇർയാൻ വിശ്വാസ ദാർഢ്യത്തിന്റെയും മനക്കരുത്തിന്റെയും പര്യായം

സാമ്പത്തിക ലിബറലിസവും ധാർമിക മൂല്യങ്ങളും

‍‍ഡോ. മുഹമ്മദ് ഹറകാത്ത് സാമ്പത്തികമായ ലിബറൽ വ്യക്തിത്വത്തെ കുറിച്ച് പറയുന്നു: ഭൂരിഭാ​ഗം ലിബറൽ സൈദ്ധാന്തകരിൽ സാമ്പത്തിക ലിബറൽ കാഴ്ചപ്പാടെന്നത്- ആഡം സ്മിത്ത് ഉൽപ്പടെ പ്രയോജനപരമായ മൂല്യങ്ങളെ സ്ഥാപിക്കുകയെന്നതാണ്. മറിച്ച് മാനുഷികതയെ സ്ഥാപിക്കുകയെന്നതല്ല. ഇവിടെ ധാർമിക മൂല്യങ്ങൾ ഉയർത്തുന്ന ചോദ്യങ്ങളെ ഒരുനിലക്കും അഭിമുഖീകരിക്കുന്നില്ല. മറിച്ച്, ആ മൂല്യങ്ങളെ തമസ്കരിക്കുകയും, സാമൂഹിക ബന്ധങ്ങളിൽ നിന്നും, സാമ്പത്തിക നടപടികളിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്യുക എന്നതാണ്.
ഈ പറഞ്ഞതിൽനിന്ന് മനുഷത്വരഹിതമായ ഈ ലിബറൽ കാഴ്ചപ്പാട് എന്താണെന്ന് വ്യക്തമാണ്. സാമൂഹികവും മാനുഷികവുമായ അവരുടെ കാഴ്ചപ്പാട് പൊതുനന്മകളുടെ മാപിനികളെ വെടിയുന്നതും, വ്യക്തിവാദത്തിലേക്ക് തരിയുന്നതുമാണ്. ആഡം സ്മിത്ത് പറയുന്നു: ഞാൻ സ്മിത്ത്, പെതു നന്മക്കായി പ്രവർത്തിച്ചതുകൊണ്ടാണ് നന്മ സാക്ഷാത്കൃതമായത് എന്ന് ഞാൻ മനസ്സിലാക്കുന്നില്ല.

അറേബ്യൻ ലിബറൽ സിദ്ധാന്തം

ചില അറബ്യേൻ സാംസ്കാരിക വരേണ്യ വിഭാ​ഗം സ്വന്തത്തെ കുറിച്ച് പറയുന്നത്, ഞങ്ങൾ ലിബറലിസ്റ്റുകളാണെന്നാണ്. അവർ അറബ് രാഷ്ട്രങ്ങളിൽ‍ ദേശീയ തലത്തിൽ രാഷ്ട്രിയീവും സാംസ്കാരവുമായ സുപ്രധാന ഇടങ്ങൾ കയ്യേറുകയും, സാംസ്കാരിക വിഭാ​ഗമായി തിളങ്ങുകയും ചെയ്യുന്നു. ലിബറലിസം സമൂഹത്തെ വ്യക്തതയോടെയും, കൃത്യതയോടെയും പ്രിതനിധീകരിക്കുന്ന ഇസ് ലാമിക സാന്നിധ്യത്തെ അം​ഗീകരിക്കാതിരിക്കുകയും, ചേർന്ന് പ്രവർത്തിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുന്ന സന്ദർഭത്തിൽ സ്വാതന്ത്ര്യത്തിന്റെയും, ജനാധിപത്യത്തിന്റെയും പ്രാധാന്യത്തെ സംബന്ധിച്ച പൊതു അവബോധം പ്രചരിപ്പിക്കപ്പെടുന്നത് അറേബ്യൻ സാംസ്കാരിക വരേണ്യ വിഭാ​ഗം നോക്കിനിൽക്കുകയാണ്. അടിയന്തരവും അപവാദപൂർണവുമായ പരിത:സ്ഥിതി ഉത്പാദിപ്പിച്ച മാരക രോ​ഗമായാണ് ലിബറലിസം കണക്കാക്കപ്പെടുന്നത്. മാന്യമായതും അല്ലാത്തതുമായ എല്ലാ മാർ​ഗേണയും ഇതിനെ പ്രതിരോധിക്കേണ്ടതുണ്ട്. ജനാധിപത്യത്തിന്റെ സംരക്ഷണാർഥം സൈനിക വിപ്ലവത്തിൽ പങ്കുകൊണ്ടാണെങ്കിലും, സ്വേച്ഛാധിപത്യ വ്യവസ്ഥയോട് സഖ്യത്തലായികൊണ്ടാണെങ്കിലും ഈ പ്രവണതയെ ചെറുക്കേണ്ടതുണ്ട്.

Also read: നേതൃപാടവത്തിന്റെ ഇസ്ലാമിക മാതൃകകൾ

ലിബറലിസത്തിനൊരു വിമർശനം

ഇം​ഗ്ലീഷ് സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന ലോർഡ് ജോൺ കീൻസ് ലിബറലിസത്തെ അടിസ്ഥാനത്തിൽ നിന്നുകൊണ്ട് തന്നെ വമിർശിക്കുന്നുണ്ട്. വ്യക്തിവാദ കാഴ്ചപ്പാട് കാരണമായി പൊതുകാഴ്ചപ്പാടിന്റെ അഭാവമെന്നത് ആ വിമർശനങ്ങളിൽ പെട്ടതാണ്. വ്യക്തിവാദം സമൂഹത്തിലെ ഒരു കൂട്ടം വ്യക്തികളിലേക്ക് തിരിയുകയും, പ്രവർത്തനങ്ങളിൽ പൂർണമായ സ്വാതന്ത്ര്യം അനുവദിച്ച് നൽകുകയുമാണ്. എന്നാൽ, തങ്ങളുടെ പ്രവർത്തനങ്ങളിൽ പൂർണ സ്വാതന്ത്ര്യമുള്ള വ്യക്തികൾക്കിടയിലെ ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ സമൂഹം സ്വയം വ്യവസ്ഥചെയ്യപ്പെടുന്നതാണ്. ലിബറലിസത്തെ വിമർശിക്കുന്നതിനായി ധാരാളം പാശ്ചാത്യ ചിന്തകരെ കീൻസ് അനു​ഗമിക്കുന്നുണ്ട്. ഇത് കീൻസിയൻ കാലഘട്ടം എന്ന പേരിലാണ് അറിയപ്പെടുന്നത്.

അടിസ്ഥാനപരമായി ലിബറലിസം എല്ലാ യാഥാർഥ്യങ്ങളെയും മറച്ചുവെക്കുന്നു. ഇത് മതത്തെയും ധാർമികതയയും അവ​ഗണിക്കുന്നു. എല്ലാ ധാർമിക വ്യവസ്ഥിതികളെയും ദുർബലപ്പടുത്തുന്നു. വിദ്യാഭ്യാസപരവും, മാനുഷികവും, സാമൂഹികവുമായ എല്ലാ ബന്ധങ്ങൾക്കുമെതിരെ ശക്തമായ വെല്ലുവിളി ഉയർത്തുന്നു. ധാർമികത, ശിക്ഷണം, കരാർ, മൂല്യം, ആചാരം തുടങ്ങിയ എല്ലാം അറുത്തുമാറ്റുന്ന വ്യക്തിവാദത്ത മാത്രമല്ലാതെ ലിബറലിസം മറ്റൊന്നിനെയും പരി​ഗണിക്കുന്നില്ലെന്നതാണ് വാസ്തവം.

വിവ: അർശദ് കാരക്കാട്

Related Articles