Current Date

Search
Close this search box.
Search
Close this search box.

പട്ടിണി മറികടക്കാൻ സമ്പന്ന രാഷ്ട്രങ്ങൾ മുന്നോട്ടുവരണം- ലോക ഭക്ഷ്യ സംഘടന മേധാവി

റോം: യുദ്ധം, കാലാവസ്ഥ വ്യതിയാനം, കൊറോണ വൈറസ് എന്നീ പ്രതിസന്ധികൾ മൂലം മില്യൺകണിക്കിന് ആളുകൾ പട്ടിണിയിലാണ്. സമ്പന്ന രാഷ്ട്രങ്ങളും, ധനികരും ദാരിദ്രമനുഭവിക്കുന്നവരുടെ അതിജീവനം സാധ്യമാക്കുന്നതിന് സഹായിക്കണമെന്ന് ലോക ഭക്ഷ്യ സംഘടന മേധാവി ‍ഡേവിഡ് ബീസ് ലി മുന്നറിയിപ്പ് നൽകി. മുപ്പതിലേറെ രാഷ്ട്രങ്ങൾ പട്ടിണിയിലമരാനുളള സാധ്യതയുണ്ടെന്ന് ഡേവിഡ് ബീസ് ലി വ്യാഴാഴ്ച യു.എൻ സുരക്ഷാ സമിതിയെ അറിയിച്ചു. യുദ്ധം കാരണമായി നിലവിൽ പ്രതിസന്ധിയനുഭവിക്കുന്ന സ്ഥലങ്ങളെ പട്ടിണി കൂടുതൽ ബാധിക്കുന്നതാണ്.

യുദ്ധവും അസ്വസ്ഥതയും വർധിച്ചതിനാൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോം​ഗോയിൽ ഏ​കദേശം 15.5 മില്യൺ ആളുകൾ പട്ടിണിയിലാണെന്ന് അദ്ദേഹം ചൂണ്ടികാണിച്ചു. ധനസഹായ കുറവായതിനാൽ യുദ്ധം കൊയ്തുമറിച്ച യെമനിലേക്ക് ഭക്ഷ്യവസ്തുക്കൾ എത്തിക്കാൻ കഴിയാതെ വന്നിരിക്കുന്നു. നൈജീരിയയിലും ദക്ഷിണ സുഡാനിലും പത്തിലക്ഷത്തിലേറെ പേർ ഭക്ഷണമില്ലായ്മ മൂലം അരക്ഷിതാവസ്ഥ നേരിടുകയാണ്- അദ്ദേഹം കൂട്ടിചേർത്തു. 270 മില്യൺ ആളുകളാണ് പട്ടിണിയിലേക്ക് നീങ്ങികൊണ്ടിരിക്കുന്നത്.

Related Articles