Current Date

Search
Close this search box.
Search
Close this search box.

ഗസ്സക്ക് ലോകബാങ്ക് 90 മില്യണ്‍ ഡോളര്‍ നല്‍കും

വെസ്റ്റ് ബാങ്ക്: യുദ്ധക്കെടുതി മൂലം പ്രയാസമനുഭവിക്കുന്ന ഗസ്സക്ക് ലോകബാങ്കിന്റെ സഹായം. വെസ്റ്റ് ബാങ്കിലെയും ഗസ്സ മുനമ്പിലെയും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് 90 മില്യണ്‍ ഡോളറിന്റെ സഹായം നല്‍കുന്നത്. ഫലസ്തീനില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഗുരുതരാവസ്ഥയില്‍ നിന്ന് കര കയറാനും ഫലസ്തീനികളുടെ ക്ഷേമത്തിനുമാണ് തുക അനുവദിക്കുന്നതെന്ന് ലോകബാങ്ക് ബോര്‍ഡ് പ്രസ്താവനയിലൂടെ അറിയിച്ചു.

ഫലസ്തീനികള്‍ കനത്ത വെല്ലുവിളികള്‍ നേരിടുകയാണ്. അവിടെ സാമ്പത്തിക തകര്‍ച്ചയും അസന്തുലിതാവസ്ഥയും മൂലം സാമ്പത്തിക മേഖല തകര്‍ന്നിരിക്കുകയാണ്. ഫലസ്തീന്‍ ജനസംഖ്യയിലെ 30 ശതമാനവും തൊഴിലില്ലായ്മ മൂലം ബുദ്ധിമുട്ടുകയാണ്. ലോക ബാങ്ക് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഹാഫിസ് ഗാനിം പറഞ്ഞു.

Related Articles