Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കി അറസ്റ്റു ചെയ്ത വൈദികനെ വിട്ടയച്ചില്ലെങ്കില്‍ ഉപരോധമേര്‍പ്പെടുത്തും: യു.എസ്

അങ്കാറ: ചാരപ്രവര്‍ത്തനത്തിനും തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതിനും തുര്‍ക്കി അറസ്റ്റു ചെയ്ത അമേരിക്കന്‍ മത പുരോഹിതനെ വിട്ടയക്കണമെന്ന് അമേരിക്കയുടെ ഭീഷണി. വൈദികനായ ആന്‍ഡ്രൂ ക്രെയ്ഗ് ബ്രന്‍സണെ എത്രയും പെട്ടെന്ന് വിട്ടയച്ചില്ലെങ്കില്‍ തുര്‍ക്കിക്കെതിരെ ഉപരോധമടക്കമുള്ള ശക്തമായ നടപടികള്‍ കൈകൊള്ളുമെന്ന് യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പറഞ്ഞു. ബ്രണ്‍സണ്‍ നിഷ്‌കളങ്കനായ ഒരു മനുഷ്യനാണ്. അദ്ദേഹത്തിനെതിരെ വ്യക്തമായ തെളിവുകളൊന്നുമില്ല- പെന്‍സ് പറഞ്ഞു.

അമേരിക്കയുടെ പ്രസ്താവനയെ തുര്‍ക്കി അപലപിച്ചു. തുര്‍ക്കിയോട് ആരും ആജ്ഞാപിക്കേണ്ട. ഞങ്ങളെ ആരു ഭീഷണിപ്പെടുത്തേണ്ടതില്ല. എല്ലാവര്‍ക്കും ഇവിടെ ഒരു നിയമമാണ്. അതില്‍ നിന്ന് ആരും പുറത്തല്ല- തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലറ്റ് കാവ്‌സോഗ്‌ലു പറഞ്ഞു.

യു.എസിലെ വടക്കന്‍ കരോലിനയിലെ ഇവാഞ്ചലിക്കല്‍ വൈദികനാണ് 50കാരനമായ ബ്രണ്‍സണ്‍. തീവ്രവാദ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്നും ചാരവൃത്തി നടത്തിയെന്നും ആരോപിച്ച് തുര്‍ക്കി അറസ്റ്റു ചെയ്ത ഇദ്ദേഹത്തെ മോശം ആരോഗ്യ സ്ഥിതിയെത്തുടര്‍ന്ന് ജയിലില്‍ നിന്നും വീട്ടിലേക്ക് മാറ്റിയിരുന്നു. അദ്ദേഹത്തെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഡൊണാള്‍ഡ് ട്രംപും രംഗത്തു വന്നിരുന്നു.

Related Articles