Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവ് കൈറോ ജയിലില്‍ വെച്ച് മരിച്ചു

കൈറോ: ഈജിപ്തില്‍ തടവില്‍ കഴിയുകയായിരുന്ന മുസ്‌ലിം ബ്രദര്‍ഹുഡിന്റെ മുതിര്‍ന്ന നേതാവ് ഇസാം അല്‍ എരിയാന്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് കൈറോവിലെ ജയിലില്‍ വെച്ച് മരിച്ചു. ഈജിപ്ത് സുരക്ഷ ഉദ്യോഗസ്ഥരാണ് ഇക്കാര്യമറിയിച്ചത്. 66 വയസ്സുകാരനായ ഇസാം ജീവപര്യന്തം തടവ് ശിക്ഷക്ക് വിധേയനായി വര്‍ഷങ്ങളായി ജയിലില്‍ കഴിയുകയായിരുന്നു. മുഹമ്മദ് മുര്‍സിക്കെതിരെ പട്ടാള അട്ടിമറി നടന്ന ശേഷമായിരുന്നു ഇദ്ദേഹത്തെ വിവിധ കുറ്റങ്ങള്‍ ചുമത്തി ജയിലിലടച്ചത്.

ഹൃദയാഘാതത്തെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയും എന്നാല്‍ ചികിത്സക്കിടെ മരിക്കുകയായിരുന്നുവെന്നുമാണ് ജയില്‍ അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. ജയില്‍ അധികൃതര്‍ വഴിയാണ് ഞങ്ങള്‍ വിവരം അറിഞ്ഞതെന്നും സ്വാഭാവിക മരണമാണെന്നാണ് അവര്‍ അറിയിച്ചതെന്നും മുസ്‌ലിം ബ്രദര്‍ഹുഡിന് വേണ്ടി വാദിക്കിന്ന അഭിഭാഷകനായ അബ്ദുല്‍ മുനൈം അബ്ദുല്‍ മഖ്‌സൂദ് പറഞ്ഞു. തനിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും കഴിഞ്ഞ ആറു മാസമായി ഇസാമിനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ അധികൃതര്‍ അനുവദിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജയിലില്‍ വെച്ചാണോ ആശുപത്രിയില്‍ വെച്ചാണോ മരിച്ചത് എന്നത് വ്യക്തമല്ലെന്നും അദ്ദേഹം വാര്‍ത്ത ഏജന്‍സികളോട് പറഞ്ഞു.

അദ്ദേഹത്തിന് മതിയായ ചികിത്സ ലഭ്യമാക്കുന്നില്ലെന്ന് താന്‍ നേരത്തെ കോടതിയില്‍ ഉന്നയിച്ചിരുന്നെന്നും എന്നാല്‍ ഈജിപ്ത് പബ്ലിക് പ്രോസിക്യൂട്ടര്‍ വിഷയത്തില്‍ മൗനം പാലിക്കുകയായിരുന്നുവെന്നും അഭിഭാഷകനായ അബ്ദുല്‍ മഖ്‌സൂദ് കുറ്റപ്പെടുത്തി.

 

 

Related Articles