Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ വ്യോമാക്രമണം: റഷ്യന്‍ സൈനിക വിമാനം കാണാനില്ല

ദമസ്‌കസ്: 14 അംഗങ്ങളുമായി യാത്ര ചെയ്യുകയായിരുന്ന റഷ്യന്‍ സൈനിക വിമാനത്തിന്റെ റഡാറുമായുള്ള ബന്ധം നഷ്ടപ്പെട്ടു. സിറിയയിലെ വ്യോമ മേഖലയില്‍ വെച്ചാണ് വിമാനം കാണാതായത്. സിറിയയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തെ പ്രതിരോധിക്കാനായി സിറിയന്‍ സൈന്യം നടത്തിയ അക്രമണത്തിനിടെയാണ് വിമാനം കാണാതായത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് തങ്ങളുടെ സൈനിക വിമാനമായ ഐ.എല്‍ 20 റഡാറില്‍ നിന്നും കാണാതായതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചത്.

കഴിഞ്ഞ ദിവസം സിറിയയില്‍ ഇസ്രായേലിന്റെ നാല് എഫ് 16 യുദ്ധ വിമാനങ്ങള്‍ ആക്രമണം നടത്തിയ സമയത്താണ് കാണാതായതെന്നും റഷ്യ അറിയിച്ചു. ഈ സമയം ഇസ്രായേലിനെ നേരിടാന്‍ സിറിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ തെറ്റായി റഷ്യയുടെ വിമാനം വെടിവച്ചിട്ടതാണെന്നും സംശയമുണ്ട്.

 

Related Articles