Current Date

Search
Close this search box.
Search
Close this search box.

അന്താരാഷ്ട്ര സമാധാന സമ്മേളനം: ഫലസ്തീന്‍ യു.എന്നുമായി ചര്‍ച്ച നടത്തുന്നു

ഗസ്സ സിറ്റി: അന്താരാഷ്ട്ര സമാധാന സമ്മേളനത്തിനു മുന്നോടിയായി യു.എന്നുമായി ഫലസ്തീന്‍ ചര്‍ച്ച നടത്തുന്നു. യു.എന്നിലെ ഫലസ്തീന്റെ സ്ഥിരം നിരീക്ഷകന്‍ റിയാദ് മന്‍സൂറും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോര്‍ണിയോ ഗുട്ടറസും തമ്മിലാണ് ചര്‍ച്ച നടത്താനൊരുങ്ങുന്നത്. വോയിസ് ഓഫ് ഫലസ്തീന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അടുത്ത ആഴ്ച ചര്‍ച്ച ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നാണ് റിപ്പോര്‍ട്ട്.
യു.എന്‍ സുരക്ഷ സമിതിയുടെ താല്‍ക്കാലിക അധ്യക്ഷസ്ഥാനം തുനീഷ്യക്ക് ലഭിക്കുന്നത് ശുഭസൂചനയാണെന്നും ഫലസ്തീന്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ച പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് യു.എന്‍ പൊതുസഭയില്‍ ഈ വിഷയം ഉന്നയിച്ചിരുന്നു. സമാധാനത്തിനുള്ള ഫലസ്തീന്റെ ആവശ്യത്തിന് പിന്തുണയുമായി ജര്‍മന്‍ പ്രതിനിധിയും രംഗത്തെത്തിയിരുന്നു. ചൈനയും റഷ്യയും പിന്തുണയുമായി കൂടെയുണ്ടാകുമെന്ന് അറിയിച്ചിരുന്നു.

 

Related Articles