Current Date

Search
Close this search box.
Search
Close this search box.

മാങ്ഖട്ട് ചുഴലിക്കാറ്റ്: ഫിലിപ്പൈന്‍സില്‍ ആയിരക്കണക്കിന് പേരെ ഒഴിപ്പിച്ചു

മനില: ഫിലിപ്പൈന്‍സിലെ ഭീതിയിലാഴ്ത്തി മാങ്ഖട്ട് ചുഴലിക്കാറ്റ് ഫിലിപ്പൈന്‍സ് തീരത്തെത്തി. മണിക്കൂറില്‍ 255 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന കാറ്റ് വടക്കുകിഴക്കന്‍ പട്ടണമായ ബഗ്ഗാഓ തീരദേശ നഗരത്തില്‍ കനത്ത നാശനഷ്ടം വിതച്ചിട്ടുണ്ട്. മണ്ണടിച്ചിലും മഴയും മൂലം ആയിരക്കണിക്ക് പേരെയാണ് മേഖലയില്‍ നിന്നും മാറ്റിപ്പാര്‍പ്പിച്ചത്. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പ്രാദേശിക സമയം വെള്ളിയാഴ്ച വൈകീട്ട് 5.40നായിരുന്നു മണ്ണിടിച്ചില്‍ ഉണ്ടായതെന്ന് ഫിലിപ്പൈന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ കൊടുങ്കാറ്റ് ആണിതെന്നാണ് പ്രവചനം. കൊടുങ്കാറ്റ് വൈദ്യുതി ലൈനുകള്‍ തകര്‍ത്തതോടെ മേഖല തന്നെ ഇരുട്ടിലായി.

ഉയര്‍ന്ന ജനസാന്ദ്രതയുള്ള മേഖലകളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഏകദേശം 50 ലക്ഷത്തോളം ആളുകളെ കൊടുങ്കാറ്റ് ബാധിക്കുമെന്നാണ് കരുതുന്നത്. ആദ്യ ഘട്ടത്തില്‍ നിരവധി പേരെയാണ് മാറ്റി പാര്‍പ്പിച്ചത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസം അമേരിക്കയില്‍ വീശിയടിച്ച ഫ്‌ളോറന്‍സ കൊടുങ്കാറ്റിനേക്കാള്‍ ഭീതി വിതക്കുന്ന കൊടുങ്കാറ്റാണിത്. ഫളോറന്‍സ കാറ്റഗറി ഒന്നില്‍ പെട്ടാതായിരുന്നെങ്കില്‍. മാങ്ഖട്ട് കാറ്റഗറി 5ല്‍ പെട്ടതാണ്.

Related Articles