Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: മിഡിൽ ഈസ്റ്റിലെ ഏറ്റവും ഉയർന്ന മരണ നിരക്ക് ഇറാനിൽ

തെഹ്റാൻ: രാജ്യത്തെ കോവിഡ് മരണ നിരക്ക് 25000 കടന്നു. ഇത് മിഡിൽ ഈസ്റ്റിലെ ഏറ്റവും ഉയർന്ന മരണ നിരക്കാണ്. രാജ്യത്ത് കോവി‍ഡ് കേസുകൾ അധികരിച്ചുവരികയാണ്. കഴിഞ്ഞ ഇരുത്തിനാല് മണിക്കൂറിൽ 175 മരണവും, 3521 പുതിയ രോഗബാധയും റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് നിലവിൽ 436319 കേസുകളാണുള്ളത്. കഴിഞ്ഞ 30 ദിവസത്തിനിനടയിൽ കൊറോണ വൈറസ് ബാധിച്ച് 5000 പേർ മരിക്കുകയും, 80000 പേർക്ക് രോഗം ബാധിച്ചതായും റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്ത് മൊത്തം 25015 മരണവും, 436319 കേസുകളുമാണുള്ളതെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് സിമി ലറി പറഞ്ഞു.

Related Articles