Current Date

Search
Close this search box.
Search
Close this search box.

ലിബിയൻ സമാധാനം അപകടാവസ്ഥയിലാണ്- ജി.എൻ.എ…..

ട്രിപോളി: രാജ്യത്തെ എതിർ സൈന്യത്തോട് ആയുധം താഴെവെക്കാൻ ആഹ്വാനം നൽകി ലിബിയയിലെ അന്താരാഷ്ട്ര അംഗീകൃത സർക്കാർ തലവൻ ഫായിസ് അൽസർറാജ്. യുദ്ധം ഉഴുതുമറിച്ച ലിബിയയിൽ വെടിനിർത്തൽ ഒത്തുതീർപ്പിലെത്തുന്നതിന് വെല്ലുവിളി സൃഷ്ടിക്കുന്ന എതിർ സൈന്യത്തിന് മുന്നറിയിപ്പ് നൽകുകയാണ് ഫായിസ് അൽസർറാജ്. ആക്രമണം അവസാനിപ്പിക്കാനും, എണ്ണ ഉത്പാദനം പുന:രാരംഭിക്കാനുമുള്ള കിഴക്കൻ ലിബിയയിലെ രാഷ്ട്രീയ നേതാക്കളുടെ പ്രതിബദ്ധതയെ ലിബിയൻ പ്രധാനമന്ത്രി ഫായിസ് അൽസർറാജ് സ്വാഗതം ചെയ്തു. യു.എൻ പൊതു സമ്മേളന വാർഷികത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വീഡിയോയിലാണ് അദ്ദേഹം തീരുമാനത്തെ സ്വാഗതം ചെയ്തത്.

എന്നാൽ, ഞങ്ങൾ സാധുയ സേനയിൽ നിന്നും, അക്രമണോത്സുക മിലീഷ്യകളിൽ നിന്നും സഹകരണം ഇതുവരെയും കണ്ടിട്ടില്ല. വാസ്തവത്തിൽ, അവരുടെ വക്താക്കളിൽ നിന്ന് ശത്രുതപരമായ പരാമർശങ്ങളും, സൈന്യങ്ങളിൽ നിന്ന് ആക്രമണങ്ങളും മാത്രമാണ് ഞങ്ങൾ കണ്ടത്- ജി.എൻ.എ (Government of National Accord) തലവൻ ഫായിസ് അൽസർറാജ് പറഞ്ഞു.

2011ൽ മുഅ്മ്മർ ഗദ്ദാഫിയെ സ്ഥാനഭ്രഷ്ടനാക്കിയത് മുതൽ രാജ്യത്ത് പ്രശ്നങ്ങൾ ഉടലെടുക്കുകയായിരുന്നു. തുടർന്ന് ലിബിയയെ കാലുഷ്യത്തിൽ നിന്ന് മോചിപ്പിക്കുന്നതിനും, ഏകീകരിക്കുന്നതിനുമായി യു.എൻ പിന്തുണയോടെയുള്ള രാഷ്ട്രീയ കരാറിന്റെ അടിസ്ഥാനത്തിൽ 2015ലാണ് ജി.എൻ.എ രൂപീകരിക്കപ്പെടുന്നത്. രൂപീകരണം കാലം മുതൽ ജി.എൻ.എയെ നയിക്കുന്നത് ഫായിസ് അൽസർറാജാണ്.

Related Articles