Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത്: സീസിയുടെ രാജിക്ക് വേണ്ടി ജനം തെരുവില്‍

ഈജിപ്തില്‍, തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് മുര്‍സിയെ അട്ടിമറിച്ച് അധികാരമേലല്‍ക്കുകയും മുര്‍സിയെ ജയിലിലിട്ടു കൊല്ലുകയും 2030 വരെ തനിക്ക് അധികാരത്തില്‍ തുടരാന്‍ ഭരണഘടന മാറ്റുകയും ചെയ്ത കൊലയാളിയായ ജനറല്‍ സീസിക്കെതിരെ തെരുവിലിറങ്ങാന്‍ അവസാനം ഈജ്പ്ഷ്യന്‍ ജനത ധൈര്യം കാണിച്ചിരിക്കുന്നു. എഴുന്നേല്‍ക്കുക, ഭയക്കരുത്, സീസി അധികാരത്തില്‍ നിന്ന് പുറത്തുപോകുക, ജനങ്ങള്‍ സീസി ഭരണത്തിന്റെ പതനം ആഗ്രഹിക്കുന്നു എന്ന് പ്രതിഷേധകര്‍ ഉച്ചത്തില്‍ വിളിച്ചുപറയുന്ന വീഡിയോ വെള്ളിയാഴ്ച സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

തലസ്ഥാനമായ കൈറോവിലും രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ അലക്‌സാണ്ട്രിയയിലും സൂയസിലും പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കൈറോവിലെ തഹരീര്‍ ചത്വരത്തിലേക്കെത്താന്‍ ശ്രമിച്ച പ്രതിഷേധക്കാരെ യൂണിഫോമിലെത്തിയ സിവിലയന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു. 2011ല്‍ തഹരീര്‍ ചത്വരത്തിലാണ് ബഹുജന പ്രക്ഷോഭം നടക്കുന്നതും ഹുസ്‌നി മുബാറക്കിനെ സ്ഥാനഭ്രഷ്ടനാക്കപ്പെടുന്നതും.

Related Articles