Current Date

Search
Close this search box.
Search
Close this search box.

സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം തുടരാന്‍ ഖത്തര്‍

Qatar4444.jpg

ദോഹ: ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ഖത്തറിന്റെ പടയോട്ടം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ലോകത്തെ ഏറ്റവും വലിയ സമ്പന്ന രാജ്യമെന്ന ബഹുമതി ഗള്‍ഫ് രാജ്യമായ ഖത്തറിന് സ്വന്തമാണ്. 127,600 ഡോളര്‍ ആണ് ഖത്തറിന്റെ പ്രതിവര്‍ഷ ജി.ഡി.പി നിരക്ക്. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ലക്‌സംബര്‍ഗിന്റേത് 104,003 ഡോളറുമാണ്. അന്താരാഷ്ട്ര മോണിറ്ററി ഫണ്ട് (ഐ.എം.എഫ്) പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ ഉദ്ധരിച്ചത്.

എന്നാല്‍ ഖത്തറിന് വെല്ലുവിളിയായി ചൈനയിലെ മക്കാവു ദ്വീപിലെ ഗ്ലോബല്‍ കാസിനോ ഹബ്ബ് പിന്നാലെയുണ്ട്. നിലവില്‍ മക്കാവു ഖത്തറിന്റെ ജി.ഡി.പിക്ക് സമാനമായെന്നും 2020ഓടെ മക്കാവു 143,116 ഡോളര്‍ വളര്‍ച്ചാനിരക്കോടെ ഖത്തറിനെ മറികടക്കുമെന്നുമാണ് ഐ.എം.എഫിന്റെ പുതിയ റിപ്പോര്‍ട്ട്. ഈ സമയം ഖത്തറിന്റെ ജി.ഡി.പി നിരക്ക് 139,151 ഡോളര്‍ ആയിരിക്കും. നേരത്തെ പോര്‍ച്ചുഗീസ് സൈന്യത്തിന്റെ താവളമായിരുന്നു മക്കാവു ഇപ്പോള്‍ ചൈനയുടെ അധീനതയിലാണ്. കഴിഞ്ഞ രണ്ടു ദശാബ്ദമായി ഇവിടെ ലോകത്തെ പ്രസിദ്ധമായ ചൂതാട്ട കേന്ദ്രമാണ്. ചൈനയിലെ ഏക നിയമാനുസൃത ചൂതാട്ട കേന്ദ്രം കൂടിയാണിത്.

Related Articles